For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു ലോജിക്കില്ലാതെ കഥയെഴുതാൻ എങ്ങനെ സാധിക്കുന്നു', കുടുംബവിളക്കിന്റെ പുതിയ പ്രമോയ്ക്ക് വിമർശനം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി കുടുംബവിളക്ക് മാറി കഴിഞ്ഞു. മിനിസ്‌ക്രീനിൽ തരംഗമായി മാറിയ കഥാപാത്രമാണ് കുടുംബവിളക്കിലെ സുമിത്ര. കുടുംബവിളക്ക് എന്ന പരമ്പരയിൽ സുമിത്രയായി എത്തുന്നത് സിനിമാ താരമായ മീരാ വാസുദേവാണ്. ഭർത്താവ് ഉപേക്ഷിക്കുന്ന ഒരു സ്‍ത്രീയുടെ വ്യത്യസ്‍തങ്ങളായ വളർച്ചയാണ് കുടുംബവിളക്ക് മനോഹരമായി സ്‌ക്രീനിലെത്തിക്കുന്നത്. ശ്രീനിലയം വീട്ടിലെ സുമിത്ര ഇന്ന് കുടുംബപ്രേക്ഷകരുടെ സൂപ്പർ ഹീറോയാണ് എന്നും പറയാം. ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്‍ത്രീയെ വിവാഹം കഴിക്കുമ്പോഴും വിവാഹശേഷം അവർ എന്നും സുമിത്രയെ കാണുന്ന തരത്തിൽ ജീവിക്കുമ്പോഴും സുമിത്ര തകരുന്നില്ല.

  Also Read: 'മൗനി റോയിയുടെ കല്യാണം 'ചായ്സാം' വിവാഹം നടന്ന അതേ ഹോട്ടലിൽ'; ​ഗതി അതാകാതിരിക്കട്ടെയെന്ന് ആരാധകർ!

  ഭർത്താവ് ഉപേക്ഷിച്ചതിന്റെ പേരിൽ കരഞ്ഞ് തളർന്നിരിക്കാതെ അതിജീവിക്കാൻ മറ്റുള്ള സ്ത്രീകൾക്ക് പ്രചോദമാകുന്ന തരത്തിലാണ് സുമിത്രയുടെ വളർച്ചയും നടക്കുന്നത്. പതിവ് കരച്ചിൽ‌ സീരിയലിൽ നിന്ന് വിപരീതമാണ് കുടുംബവിളക്കിന്റെ കഥ എന്നത് തന്നെയാണ് സീരിയലിനെ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റിയത്. അടുത്തിടെയാണ് സീരിയൽ അഞ്ഞൂറ് എപ്പിസോഡുകൾ തികച്ചത്. സുമിത്രയുടെ പോരാട്ടങ്ങൾക്കും, സ്‌നേഹത്തിനും, കരുതലിനും 500ന്റെ നിറവ് എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവച്ച മാഷപ്പ് വീഡിയോ വൈറലായിരുന്നു.

  Also Read: 'എല്ലാവരും ഉറങ്ങുമ്പോൾ സൽമാൻ മാത്രം ഉണർന്നിരിക്കും', താരത്തിന്റെ വിചിത്ര സ്വഭാവത്തെ കുറിച്ച് ലാറ ദത്ത!

  കുടുംബവിളക്കിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മീര വാസുദേവ് സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്ന ആരാധകരെക്കാൾ കൂടുതൽ ആരാധകരാണ് താരത്തിന് ഇപ്പോൾ ഉള്ളത്. ഇപ്പോൾ കുടുംബവിളക്കിന്റെ പുതിയ പ്രമോ പുറത്തുവന്നിരിക്കുകയാണ്. തന്റെ ഭർത്താവായ സിദ്ധാർത്ഥിന് മുൻഭാര്യയോട് വീണ്ടും അടുപ്പം തോന്നുന്നു എന്ന വേദികയുടെ തിരിച്ചറിവ് സുമിത്രയോടുള്ള അസൂയ കൂട്ടാനാണ് വേദികയ്ക്ക് ഉപകരിച്ചത്. സുമിത്രയ്ക്കും മക്കൾക്കുമൊപ്പം വേദികയെ ഒഴിവാക്കി സിദ്ധാർഥ് ടൂറിന് പോയിരുന്നു. ഇതാണ് വേദികയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സുമിത്രയോട് അടുത്ത് സിദ്ധാർഥ് തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിലാണ് വേദിക ഇപ്പോഴുള്ളത്. സിദ്ധാർഥിന്റെ അമ്മയായ സരസ്വതിയാണ് വേദികയ്ക്ക് വീണ്ടും നുണകൾ പറഞ്ഞ് കൊടുക്കുന്നത്.

  സരസ്വതിയും സിദ്ധാർഥിനും സുമിത്രയ്ക്കും മക്കൾക്കുമൊപ്പം ടൂറിന് പോയിരുന്നു. സുമിത്ര ഇല്ലാതാക്കാൻ പലവിധ ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വേദിക നടത്തുന്നുണ്ട്. എന്നാൽ എല്ലാം പകുതിയിൽ വെച്ച് പാളിപ്പോവുകയും സുമിത്ര വീണ്ടും വേദികയ്ക്ക് മുമ്പിൽ‌ ജയിച്ച് മടങ്ങുകയുമാണ് ചെയ്യുന്നത്. ഇപ്പോൾ ഒരു തീക്കളിക്കുള്ള ഒരുക്കത്തിലാണ് വേദിക. കൂട്ടിന് ഇത്തവണയും സരസ്വതിയമ്മയുണ്ട്. ശ്രീനിലയത്തിന്റെ ആ​ധാരം സുമിത്രയോ മറ്റുള്ളവരോ അറിയാതെ സരസ്വതി അമ്മ വേദികയ്ക്ക് എടുത്ത് കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ശ്രീനിലയം വീട് ആകെ തകർക്കാനാണ് വേദിക ശ്രമിക്കുന്നത്. ഇപ്പോൾ ശ്രീനിലയം വീട് സുമിത്രയുടെ പേരിലാണുള്ളത്. അത് മറ്റി അമ്മയുടെ പേരിലാക്കാം എന്ന് പറഞ്ഞാണ് സിദ്ധാർത്ഥിന്റെ അമ്മയെ വേദിക വലയിട്ട് പിടിച്ചിരിക്കുന്നത്.

  Nivin Pauly’s ‘Thuramukham’ postponed due to COVID Surge | FilmiBeat Malayalam

  സുമിത്രയോട് വലിയ അടുപ്പം കാണിക്കാത്ത അമ്മയോട് സ്വത്ത് അമ്മയുടെ പേരിലാക്കിയ ശേഷം സുമിത്രയെ വീട്ടിൽ നിന്നും ഇറക്കിവിടാമെന്നും വേദിക പറയുന്നുണ്ട്. ഇതെല്ലാം വിശ്വസിച്ചാണ് വേദികയ്ക്ക് സരസ്വതി ആധാരം എടുത്ത് കൊടുത്തത്. എന്നാൽ വേദിക ആധാരം മഹേന്ദ്രന് പണയം വെച്ച് പണം വാങ്ങിയിരിക്കുകയാണ്. പത്ത് ദിവസത്തിനകം പണം തിരിച്ച് നൽകാമെന്ന കരാറിലാണ് മഹേന്ദ്രൻ വേദികയ്ക്ക് പണം നൽകിയത്. പണം നൽകിയില്ലെങ്കിൽ വീട് മഹേന്ദ്രന് സ്വന്തമാകും. എന്നാൽ ഇപ്പോൾ ആധാരത്തിന്റെ പേരിൽ കുടംബവിള്കകിൽ കാണിക്കുന്ന കഥ ലോജിക്കില്ലാത്തതാണ് എന്നാണ് സീരിയൽ ആരാധകർ വിമർശിക്കുന്നത്. 'ഇതൊക്കെ ഒന്നുകൂടെ ആലോചിച്ചു വേണം കഥ ഉണ്ടാക്കാൻ... സുമിത്ര അറിയാതെ ആധാരം എങ്ങനെ പേര് മാറും... ആരാടെ ഇതിന്റെ കഥ എഴുതുന്നത്... ആളുകൾ ഈ സീരിയൽ കാണതെ ഇരിക്കാനുള്ള പണി നോക്കരുതേ... ഇപ്പോഴത്തെ നിയമങ്ങൾ ഒന്നും അറിയില്ലേ... ഇന്നത്തെ കാലത്ത് ആരുടെ എങ്കിലും ഒരു ആധാരം കൊണ്ട് കൊടുത്താൽ പൈസ തരുന്ന ഏത് ബ്ലേഡ്കാരൻ ആണ് ഉള്ളത്... അതോ ഇത് 25 കൊല്ലം മുമ്പത്തെ കഥ ആണോ... അങ്ങനെ ആണെങ്കിൽ മൊബൈൽ ഫോൺ ഒക്കെ മാറ്റണം സീരിയലിൽ നിന്ന്' പുതിയ പ്രമോയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്നായിരുന്നു ഇത്.

  Read more about: Kudumbavilakku
  English summary
  'kudumbavilakku serial story written without logic', fans criticize serial new promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X