For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയുടെ പ്ലാനുകളെല്ലാം പൊളിച്ച് സുമിത്ര; പ്രതീഷിന്റെ വിവാഹത്തിന് മന്ത്രക്കോടി എത്തിക്കാന്‍ ശീതളും

  |

  പ്രേക്ഷകരെ നിരാശപ്പെടുത്താതെ മനോഹരമായിട്ടാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം തുടരുന്നത്. ഓരോ ആഴ്ച കഴിയുംതോറും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സീരിയല്‍. ഒപ്പം രസകരമായ ചില സംഭവങ്ങളാണ് ഇനിയുള്ള എപ്പിസോഡുകളില്‍ നടക്കാന്‍ പോവുന്നതെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  വൈകാതെ സീരിയലില്‍ ഒരു വിവാഹം നടക്കുമെന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹം ഉണ്ടാവും. അതിന് മുന്നോടിയായി ശീതള്‍ വരെ കളത്തില്‍ ഇറങ്ങി കളിക്കുകയാണന്നുള്ള സൂചനയാണ് പുതിയ പ്രൊമോ വീഡിയോയിലൂടെ വ്യക്തമാവുന്നത്.

  നേരത്തെ പ്രണയത്തിലായിരുന്ന സഞ്ജനയും പ്രതീഷും വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സഞ്ജനയുടെ പിതാവ് കാരണം മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആ ഭര്‍ത്താവ് മരിച്ചതോടെയാണ് പുതിയ കഥയ്ക്ക് തുടക്കമായത്. സഞ്ജനയെ പിതാവ് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സുമിത്രയും പ്രതീഷും കളത്തിലിറങ്ങിയത്. വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സഞ്ജനയ്ക്ക് പോലീസിന്റെ സഹായത്തോടെ ഒരു ഫോണ്‍ സുമിത്ര കൈമാറി. ഇതിലൂടെ ഓരോ വിശേഷങ്ങളും സഞ്ജന അറിയിച്ച് കൊണ്ടിരിക്കുകയാണ്.

  ഏറ്റവുമൊടുവില്‍ സഞ്ജനയെ വിവാഹം കഴിക്കാന്‍ പിതാവ് കണ്ടെത്തിയ വരനും അദ്ദേഹത്തിന്റെ പെങ്ങളും മന്ത്രകോടി സാരിയുമായി സഞ്ജനയുടെ വീട്ടില്‍ എത്തിയിരുന്നു. അത് കൈമാറിയെങ്കിലും പ്രതീഷ് നല്‍കുന്ന സാരിയെ താന്‍ ഉടുക്കൂ എന്ന വാശിയിലാണ് സഞ്ജന. വിവാഹം കഴിക്കുന്ന പെണ്ണിന് ചെക്കന്റെ പെങ്ങള്‍ മന്ത്രകോടി കൊടുക്കണം എന്ന ചടങ്ങ് ഉള്ളത് കൊണ്ട് ആ ദൗത്യം ഏറ്റെടുക്കുകയാണ് പ്രതീഷിന്റെ സഹോദരിയായ ശീതള്‍.

  ശീതളിനെ സഞ്ജനയുടെ പിതാവ് കണ്ടിട്ടില്ലാത്തത് കൊണ്ട് സാരിയുമായി ശീതള്‍ സഞ്ജനയുടെ വീട്ടിലേക്ക് പോവാനൊരുങ്ങുന്നതാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം സിദ്ധാര്‍ഥിന് തിരിച്ചറിവ് വന്നതാണ് ശ്രദ്ധേയമായൊരു കാര്യം. വേദിക പല വഴികളിലൂടെയും ഈ വിവാഹം മുടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പാളി പോവുകയാണ്. സിദ്ധാര്‍ഥ് തന്റെ വഴിക്ക് വരില്ലെന്ന് കണ്ടതോടെ അനിരുദ്ധിനെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മകന് സിദ്ധാര്‍ഥ് തന്നെ മുന്നറിയിപ്പ് കൊടുത്തതോടെ ഈ പ്ലാനും പൊളിഞ്ഞിരിക്കുകയാണ്.

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  അതേ സമയം മനോഹരമായി തന്നെ ഈ വിവാഹം നടക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. വേദികയ്ക്ക് ഇതിലും മികച്ച പണി കിട്ടാനില്ലായിരുന്നു. സിദ്ധാര്‍ഥിന് ബോധം തെളിഞ്ഞത് ഇപ്പോഴാണെങ്കിലും തിരിച്ചറിവ് വന്നതിനും അത് മകനിലേക്ക് പകര്‍ന്ന് കൊടുത്തതിനും കൈയ്യടി. വേദികയെ കെട്ടിയ ശേഷം സിദ്ധുവിന് വിവരം വെച്ചത് മാത്രമാണ് ആ കല്യാണം കൊണ്ട് ഉണ്ടായ ഒരു ഗുണം. സുമിത്രയായിരുന്നു ശരി എന്ന് സിദ്ധു തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് സിദ്ധു ശരിക്കുമൊരു അച്ഛനായതെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  രണ്ടാം വിവാഹങ്ങളുടെ തുടര്‍ച്ച; റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കുടുംബവിളക്ക്, രണ്ടാമത് സ്വാന്തനം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumithra Once Again Break Vedhika Plans, Pratheesh's Marriage Prepping In Full Swing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X