For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി പൊടിപൂരം, വേദികയെ കൊണ്ട് ലോട്ടറി എടുപ്പിക്കുമോ? കുടുംബവിളക്ക് ആരാധകര്‍ ആവേശത്തില്‍

  |

  ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. ഓരോ നാള്‍ കൂടുന്തോറും പരമ്പരയുടെ ജനപ്രീതി വര്‍ധിച്ചു വരികയാണ്. സിനിമ താരം മീര വാസുദേവ് ആദ്യമായി അഭിനയിക്കുന്ന പരമ്പര എന്ന രീതിയിലായിരുന്നു കുടുംബവിളക്ക് തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ പരമ്പര ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്നിലെത്തുകയാണ്. ഇപ്പോഴും റേറ്റിംഗില്‍ കുടുംബവിളക്കിനെ വെല്ലാന്‍ മറ്റൊരു പരമ്പരയ്ക്കും സാധിച്ചിട്ടില്ല. സംഭവബഹുലമായ രംഗങ്ങളാണ് കുടുംബവിളക്കില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി; കണ്ണെടുക്കാനാകാതെ സോഷ്യല്‍ മീഡിയ

  സുമിത്രയുടെ കമ്പനി തകര്‍ക്കാനായി വേദിക നടത്തുന്ന തന്ത്രങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. സുമിത്രയുടെ കമ്പനിയിലെ തൊഴിലാളിയായ പ്രീതയെ കരുവാക്കിയാണ് വേദികയുടെ നീക്കം. ഇതിന്റെ ഭാഗമായി അരങ്ങേറിയ സംഭവങ്ങള്‍ ആരാധകര്‍ക്ക് ആകാംഷ പകരുന്നതായിരുന്നു. പ്രീതയ്ക്ക് പിന്നില്‍ വേദികയാണെന്ന സത്യം സുമിത്ര ഇതുവരേയും മനസിലാക്കിയിട്ടില്ല. പ്രീതയുടെ വീട്ടിലെത്തി കണ്ട് എല്ലാം പറഞ്ഞു പരിഹരിക്കാനുള്ള സുമിത്രയുടെ നീക്കം പാളിയതായി കഴിഞ്ഞ ദിവസം കണ്ടിരുന്നു.

  ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതു പ്രകാരം അധികം വൈകാതെ തന്നെ കാര്യങ്ങള്‍ സുമിത്ര അറിയുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ പ്രീതയെ വച്ച് സുമിത്രയ്‌ക്കെതിരെ പുതിയൊരു നീക്കത്തിന് ഒരുങ്ങുകയാണ്. സുമിത്രിയുടെ സ്ഥാപനത്തിനെതിരെ പ്രീതയെ കൊണ്ട് പരാതി നല്‍കുകയാണ് വേദിക. ഇതാണ് പ്രൊമോ വീഡിയോയിലുള്ളത്. നിങ്ങള്‍ ചോദിച്ച തുക മുഴുവനുമുണ്ട് എന്ന് പ്രീതയേയും അമ്മയേയും അറിയിച്ചതിന് ശേഷമാണ് താന്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച് വേദിക പറയുന്നത്.

  പരാതി സ്‌ട്രോംഗ് ആക്കാന്‍ ചില പോയിന്റ്‌സ് കൂടെ ചേര്‍ത്തിട്ടുണ്ട്. തെറ്റ് വരാന്‍ പാടില്ല. അതിനാല്‍ ഈ പരാതി നന്നായി വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ ഡിസിപിയ്ക്ക് കൊടുക്കാന്‍ പാടുള്ളൂവെന്നും വേദിക ഉപദേശിക്കുന്നുണ്ട്. പിന്നാലെ പ്രീതയും അമ്മയും പോലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയെ കാണുകയും പരാതി കൈമാറുകയും ചെയ്യുകയാണ്. പരാതി വായിച്ച് നോക്കിയ ശേഷം ഡിസിപി നേരെ വിളിക്കുന്നത് സുമിത്രയുടെ സുഹൃത്തു കൂടിയായ പോലീസ് ഉദ്യോഗസ്ഥനെയാണ്. സുമിത്രയുടെ സുഹൃത്താണ് എന്നറിയാതെയാണ് ഡിസിപി വിളിക്കുന്നത്. നിങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കണം. ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിക്കുന്നു.

  ഇതോടെ ആരാധകര്‍ കമന്റുകളുമായി എത്തുകയായിരുന്നു.രാമകൃഷ്ണന്‍ അവസാനം ഇതൊക്കെ അറിയുമ്പോള്‍ വേദിക ആന്റിയേയും നവീനേയും വെറുതെ വിട്ടാല്‍ ഭാഗ്യം, പാവം' വേദികയുടെ കൂടെ കൂടി പ്രീതയുടെ ഉള്ള ജോലിയും അവസാനം നഷ്ട്ടപ്പെട്ടുപോകും. അതൊക്കെ കാണാന്‍ കാത്തിരിപ്പാണ്, അങ്ങനെ വേദിക വീണ്ടും തോല്‍ക്കും എന്ന് ഉറപ്പുള്ള കളിക്കാന്‍ ഇറങ്ങുന്നു ഇതിലും തോറ്റു വേദികയുടെ ചമ്മിയ മുഖം കാണാന്‍ കട്ട വെയ്റ്റിംഗ് തന്നെയാണ്, ഹോ മൊട്ട മാമന്‍ ഉണ്ടെങ്കില്‍ പേടിക്കണ്ട.. നല്ല കറക്റ്റ് ആളുടെ അടുത്താ കേസ് പോയത്.. ഇനി കാണാം പൊടിപൂരം, നമ്മുടെ മൊട്ട പോലീസും രോഹിത്തും ഉണ്ടെങ്കില്‍ സുമിത്രയ്ക്ക് ഒന്നും സംഭവിക്കില്ല, വേദികയുടെ വാചകം ഒരു കുറവുമില്ല എന്നാല്‍ അഞ്ചിന് പൈസ കയ്യില്‍ ഇല്ല പ്രീതിയുടെ അമ്മ വേദികയെ കൊണ്ട് ലോട്ടറി എടുപ്പിക്കും എന്ന് തോന്നുന്നു, എത്രയൊക്കെ തോല്‍വികള്‍ ഉണ്ടായിട്ടും വീണ്ടും അടുത്ത പദ്ധതിയുമായി ഇറങ്ങുന്ന വേദികയുടെ തൊലിക്കട്ടി അപാരം തന്നെ എന്നെല്ലാമാണ് കമന്റുകള്‍.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  Also Read: ജൂഹിയെ വിളിച്ചിരുന്നു, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല; വികാരഭരിതയായി നിഷ സാരംഗ്

  അതേസമയം വേദിക അനാവശ്യമായി പണം ചെലവാക്കുന്നത് സിദ്ധാര്‍ത്ഥ് കണ്ടെത്തിയിട്ടുണ്ട്. തല്‍ക്കാലം നവീനിന് കടം നല്‍കിയതാണെന്ന് പറഞ്ഞ് വേദിക രക്ഷപ്പെട്ടുവെങ്കിലും പ്രീതയ്ക്കും അമ്മയ്ക്കും പണം നല്‍കാന്‍ ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ വേദികയുടെ കള്ളി പൊളിയുമെന്നും സത്യം സിദ്ധാര്‍ത്ഥ് മനസിലാക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രീതയെ മുന്നില്‍ നിര്‍ത്തിയുള്ള വേദികയുടെ തന്ത്രം സുമിത്ര പൊളിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ രാമകൃഷ്ണന്റെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പ് പുറത്താകുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും പ്രതികരിക്കു എന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

  Read more about: serial
  English summary
  Kudumbavilakku: Vedhika Plan New Tricks To Trap Sumithra, Netizens Hilarious Comment Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X