For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയെ കുടുക്കിയ കേസ്; രാത്രിയില്‍ പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നു, വേദികയുടെ ചതി ഇവിടെ തുടങ്ങുന്നു

  |

  സംഭവബഹുലമായ നിമിഷങ്ങളിലൂടെ കുടുംബവിളക്ക് വിജയയാത്ര തുടരുകയാണ്. ഓരോ എപ്പിസോഡുകള്‍ കഴിയുന്നതിന് അനുസരിച്ചും പ്രേക്ഷകരുടെ ഇഷ്ടത്തിന് കഥ പോവുന്നു എന്നതാണ് സീരയിലിന്റെ പ്രത്യേകത. അതേ സമയം സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്. സുമിത്രയുടെ ഓഫീസിലെ സ്റ്റാഫായ പ്രീതയെ കൂട്ടുപിടിച്ച് വേദിക ഒരുക്കുന്ന കള്ള കേസില്‍ സുമിത്ര കുടുങ്ങുന്നുണ്ട്. രാത്രിയില്‍ വീട്ടില്‍ വന്ന് പോലീസ് കൊണ്ട് പോവുന്നതും സുമിത്ര കരയുന്നത് കണ്ട് വേദിക സന്തോഷിക്കുന്നതുമെല്ലാം പ്രൊമോയിലുണ്ട്.

  ഇതേ കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ പങ്കുവെച്ച് ആരാധകരും എത്തിയിരിക്കുകയാണ്. സത്യാവസ്ഥ തെളിഞ്ഞാല്‍ അവസാനം പ്രീതയെ കേസില്‍ നിന്ന് രക്ഷിച്ച് സുമിത്രയെ നന്മമരം ആക്കരുത്. ഇതൊക്കെ അത്രയും സീരിയസ് കേസ് ആണ്. ഇതുപോലെ എത്ര നിരപരാധികള്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്നു. സത്യം തെളിഞ്ഞാല്‍ പ്രീതക്കും വേദികക്കും നല്ല ശിക്ഷയും പോലീസ് തല്ലും കൊടുക്കുന്നത് കാണിക്കണം. സുമിത്രയെ രക്ഷിക്കാനുള്ള എല്ലാ പഴുതും നഷ്ടമായെന്ന് കരുതി വേദിക സന്തോഷിക്കും. വൈകാതെ ഇത് കറങ്ങി തിരിഞ്ഞു ഒരു കൊടുങ്കാറ്റു പോലെ വേദികയുടെ തന്നെ തലയില്‍ ആഞ്ഞടിക്കും. അതൊരു വലിയ ദുഃഖമായിരിക്കും സമ്മാനിക്കുക. ചിലപ്പോള്‍ സുമിത്രയ്ക്ക് കൊടുത്തതിന്റെ ഇരട്ടിയായി ലഭിക്കും.

  sumithra

  ഇന്നത്തെ സാമൂഹിത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ഒരു ഏറ്റവും പ്രധാന്യമുള്ള വിഷയം ആണിത്. വ്യാജ പ്രതികള്‍ പ്രത്യേകിച്ച് സെക്ഷ്യൂല്‍ ഹാറസ്‌മെന്റില്‍ ഉണ്ട്. ഈ ട്രാക്ക് എപ്പോഴെത്തെയും പോലെ നല്ല രീതിയില്‍ കൊണ്ട് പോകണം. അല്ലെങ്കിലും റിയല്‍ ലൈഫില്‍ ഇതുപോലെ വ്യാജ പരാതികളില്‍ നിരപരാധികളാണ് കുടുങ്ങുന്നത്. ഇതില്‍ അങ്ങനെ ആവരുത്. സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കുന്ന പോലീസ് കഥാപാത്രങ്ങളെയാണ് കാണിക്കേണ്ടത്. നല്ലൊരു സന്ദേശവും സീരിയലിലൂടെ പ്രതീഷിക്കുന്നതായി പ്രേക്ഷകര്‍ സൂചിപ്പിക്കുന്നു.

  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കിട്ടിയ സര്‍പ്രൈസ്; ഭര്‍ത്താവിന്റെ സമ്മാനത്തെ കുറിച്ച് എലീന പടിക്കല്‍

  വിവാഹം കഴിഞ്ഞതോട് കൂടി സിദ്ധാര്‍ഥിന് വേദികയുടെ പ്രവൃത്തികള്‍ ഉള്‍കൊള്ളാന്‍ സാധിക്കാതെ വരികയാണ്. ഇതിനിടയില്‍ സുമിത്രയെ വലിയൊരു ചതിയില്‍ കുടുക്കിയെന്ന് അറിയുന്നതോട് കൂടി സിദ്ധാര്‍ഥ് വേദികയെ ഉപേക്ഷിക്കണം. സിദ്ധുവിനെ വിവാഹം കഴിച്ച് മാന്യമായി ജീവിക്കാന്‍ വേദികയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ആ രീതിയിലും വേദിക തകരണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആവശ്യം. സുമിത്രയ്ക്ക് സംരംക്ഷണം നല്‍കാന്‍ സിദ്ധു തന്നെ മുന്നില്‍ വരുന്നതും വലിയൊരു ട്വിസ്റ്റ് ആയേക്കും. എന്തായാലും സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തത് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

   vedhu-sumithra
  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇത്രയും ദിവസം മനോഹരമായി പോയിട്ട് ഇപ്പോള്‍ കുടുംബവിളക്ക് 'കാണാനുള്ള താല്‍പര്യം തന്നെ പോയി. സത്യം ആണോ അല്ലയോ എന്ന് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ല. എന്നിട്ട് രാത്രിയില്‍ തന്നെ വന്ന് സുമിത്രയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത് എങ്ങനെയാണ് ശരിയാവുക. ഇനി ഈ കഥയുടെ അവസാനം പ്രീതയെ ചേര്‍ത്ത് പിടിച്ചു സുമിത്രാസിന്റെ പടി കയറുന്നത് ആണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത് വേണ്ട എന്ന മുന്നറിയിപ്പ് കൂടി ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

  സ്ത്രീപക്ഷ നിയമങ്ങള്‍ സ്ത്രീകളുടെ സുരക്ഷക്കുള്ളതാണ്. അത് ദുരുപയോഗം ചെയ്യുന്നവരെ വെറുതെ വിടാന്‍ പാടില്ല. പ്രീതക്കെതിരെയും വേദികയ്ക്ക് എതിരെയും കേസ് വരണം. മാതൃകപരമായി ശിക്ഷിക്കപ്പെടണം. ഒരു ദയയും അവരോട് കാണിക്കാന്‍ പാടില്ല. തുടങ്ങി കുടുംബവിളക്കിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമൻ്റുകളിലൂടെ ആരാധകർ പറയുന്നത്. സീരിയലുകളുടെ നിലവാരം അളക്കുന്ന കാലമായത് കൊണ്ട് സമൂഹത്തിനൊരു സന്ദേശം നൽകാൻ സാധിക്കണമെന്ന ആവശ്യവും ഉയരുന്നു.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Vedhika's Plans Finally Worked Against Sumithra, New Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X