Don't Miss!
- Finance
പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്ഷന് ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം
- Automobiles
2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
- News
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
സുമിത്രയെ വിട്ട് സിദ്ധു വീണ്ടും വേദികയിലേയ്ക്ക്, ട്വിസ്റ്റ് പങ്കുവെച്ച് ശരണ്യ...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.

സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റുപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയെ കൂടാതെ കൃഷ്ണകുമാർ മോനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ., അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വില്ലത്തി റോളിൽ എത്തുന്ന ശരണ്യയ്ക്കും മികച്ച ആരാധകരാണുള്ളത്.
യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാഗ്യം ആഘോഷമാക്കി സബിറ്റ, സുമേഷും സുപ്രിയയും പൊളിയാണെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ ആനന്ദ്. സീരിയൽ വിശേഷങ്ങളും തന്റെ കുടുംബവിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശരണ്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കുടുംബവിളക്ക് സീരിയലുമായി ബന്ധപ്പെട്ടുള്ള ഒരു ട്രോളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. സിദ്ധുവിന്റെ ചാഞ്ചാട്ടമാണ് ട്രോളിൽ. സുമിത്രയുടെ അടുത്ത് നിൽക്കുമ്പോൾ സിദ്ധുവിന് വേദികയ്ക്കൊപ്പം പോണമെന്നും വേദികയ്ക്കൊപ്പം നിൽക്കുമ്പോൾ സുമിത്രയ്ക്കൊപ്പം പോണം എന്നാണ് സിദ്ധുവിന്റെ ആഗ്രഹം എന്നാണ് ട്രോളിൽ. രസകരമായ ട്രോൾ വൈറൽ ആയിട്ടുണ്ട്.
ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...
തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെ മാത്യകയായി കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്.
സുമിത്ര ബോൾഡ് ആയതോടെയാണ് സീരിയൽ മാറുന്നത്. ഇത് റേറ്റംഗിനെ സ്വാദീനിച്ചിരുന്നു. റേറ്റിംഗിൽ ആദ്യസ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോവുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. ഇപ്പോൾ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ് സീരിയൽ.വേദികയ്ക്കൊപ്പം പോയ സിദ്ധു വീണ്ടും സുമിത്രയുടെ അരുകിലേയ്ക്ക് എത്തിയിരിക്കുകയാണ്. വേദികയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയതോടെയാണ് തെറ്റ് മനസ്സിലാക്കി സുമിത്രയുടെ അരുകിൽ എത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് അത്ര ഇഷ്ടമായിട്ടില്ല. സിദ്ധുവിനേയടും സുമിത്രയേയും ഒന്നിപ്പിക്കരുതെന്നാണ് പ്രേക്ഷകർ പറയുന്നത്.
സിദ്ധാർത്ഥ് നന്നായപ്പോൾ തന്നെ പ്രേക്ഷകർ ഇക്കാര്യം കെവി ടീമിനോട് അറിയിച്ചിരുന്നു. സിദ്ധുവും സുമിത്രയും ഒന്നിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇത് എല്ലാവർക്കും ഒരു പാഠമായി എക്കാലത്തും മലയാളി മനസുകളിൽ തങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ടു ഇവരെ ഒന്നിപ്പിക്കാരുതെന്ന് പറയുന്നത്. നിങ്ങൾ ഈ ഒരൊറ്റ കാര്യത്തിൽ മറ്റു ഭാഷയെ ഫോളൊ ചെയ്യണം വേറെ എല്ലാം നിങ്ങൾ ഇഷ്ടമുള്ളത് പോലെ കാണിച്ചോ എന്നാും പ്രേക്ഷകർ പറയുന്നുണ്ട്.