For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഡായ് ബംഗ്ലാവില്‍ നിന്നും മിഥുനും ഭാര്യയും പിന്മാറാനുള്ള കാരണം! മനസ് തുറന്ന് ലക്ഷ്മി മേനോൻ

  |

  ഒരുപാട് വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിച്ചെങ്കിലും നടന്‍ മിഥുന്‍ രമേഷ് ശ്രദ്ധിക്കപ്പെടുന്നത് അടുത്തിടെയാണ്. അവതാരകനായി ടെലിവിഷന്‍ പരിപാടിയിലേക്ക് എത്തിയതോടെയാണ് മിഥുന്‍ ആരാധകരെ സ്വന്തമാക്കുന്നത്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകളുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കേരളത്തിലെ ആദ്യ വനിത വ്‌ളോഗര്‍ കൂടിയാണ് ലക്ഷ്മി.

  രമേഷ് പിഷാരടിയും ആര്യയും പിന്മാറിയതിന് ശേഷം ബഡായ് ബംഗ്ലാവില്‍ മിഥനും ലക്ഷ്മിയും അവതാരകരായി എത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും പരിപാടിയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണമെന്താണെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുയാണ് ലക്ഷ്മി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപത്‌നി മനസ് തുറന്നത്.

  ബഡായ് ബംഗ്ലാവില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. മിഥുന്‍ ചേട്ടന്‍ ആ സമയം തന്നെ മറ്റൊരു പോപ്പുലര്‍ ഷോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു ഷോ കൂടി ചെയ്യാന്‍ ആകില്ല. ഏതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ബഡായ് ബംഗ്ലാവ് വിടേണ്ടി വന്നത്. പിന്നെ മിഥുന്‍ അവതാരകന്‍ ആയി കൂടുതല്‍ തിളങ്ങിയതിന് പിറകിലും ഞാന്‍ ആണോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഒരു സെല്‍ഫ് മെയ്ഡ് മാന്‍ ആണെന്ന് പറയുന്നതാണ് ശരിയായ മറുപടി.

  രണ്ടുവര്‍ഷത്തോളമായി, ഷോയുടെ ആവശ്യത്തിനായി മിഥുന്‍ ചേട്ടന്‍ എപ്പോഴും തിരക്കിലാണ്. ഞങ്ങള്‍ക്ക് മാത്രാമായി അങ്ങനെ കിട്ടാറില്ല. പക്ഷെ ലോക്ഡൗണിന് ശേഷമാണ് പുള്ളിയെ ഒന്ന് ഞങ്ങള്‍ക്ക് കിട്ടുന്നത്. അത് ഞങ്ങള്‍ക്ക് കുറെ നല്ല സമയമാണ് നല്‍കിയത്. ബോര്‍ഡ് ഗെയിംസ് കളിക്കാനും ഇന്നവേറ്റീവ് ആയതും, പ്രൊഡക്ടീവ് ആയതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഈ ദിവസങ്ങള്‍ കൊണ്ട് സാധിച്ചു. പിന്നെ ഇപ്പോള്‍ മാസ്‌ക്കും ഗ്ലൗസും ഉപയോഗിച്ച് കൊണ്ട് പുറത്തിറങ്ങാനൊക്കെ സാധിക്കുന്നുണ്ട്. ദുബായ് ഇപ്പോള്‍ സാധാരണ സാഹചര്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷ്മി പറയുന്നു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  വ്‌ളോഗറാവാനുള്ള തീരുമാനം അവതാര്‍ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഒരു ആശയമാണെന്നാണ് ലക്ഷ്മി പറയുന്നത്. അന്നൊക്കെ ഫോറിനേഴ്‌സ് വ്ളോഗിംഗ് ചെയ്യുന്നുണ്ട് എങ്കിലും മലയാളത്തില്‍ ആരും ചെയ്തു കണ്ടിട്ടില്ല. അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഞാന്‍ വ്ളോഗിംഗിലേക്ക് തിരിയുന്നത്. പിന്നെ ഇപ്പോള്‍ എന്തുകൊണ്ട് വ്ളോഗിംഗില്‍ സജീവം അല്ല എന്ന് ചോദിച്ചാല്‍ അന്നത്തെ എന്റെ ഒരു ഇന്ററസ്റ്റ് അതിപ്പോള്‍ കുറച്ചു കുറഞ്ഞിട്ടുണ്ട്. അതൊരു ഘട്ടം ആയിരുന്നു, അതുകഴിഞ്ഞു. ഇനി തിരിച്ചു വരവ് ഇല്ല എന്നൊന്നും അല്ല. അന്നത്തെപോലെയുള്ള വ്ളോഗിംഗുകള്‍ ഇനി ഉണ്ടാകില്ല എന്ന് പറയുന്നതാകും ശരി.

  ടിക് ടോക് എന്ന പ്ലാറ്റ് ഫോമില്‍ നമ്മള്‍ക്ക് ഒരുപാട് കഴിവുകള്‍ ഉള്ള ആളുകളെ കാണാന്‍ സാധിക്കും. എല്ലാ കാര്യത്തിലും ടിക് ടോക് കുറച്ച് കൂടി എളുപ്പം ആണ്. നമ്മള്‍ യൂ ട്യൂബില്‍ വീഡിയോസ് സ്‌ക്രിപ്റ്റ് എഴുതി, എഡിറ്റ് ചെയ്തു വരുന്ന അത്രയും ബുദ്ധിമുട്ട് ടിക് ടോക്കില്‍ ഒരു വീഡിയോ ചെയ്യാനില്ല. ഒരു ദിവസം തന്നെ എത്ര വീഡിയോസ് വേണമെങ്കിലും ചെയ്യാം. അതാണ് ടിക് ടോക്കിനോടുള്ള കമ്പം കൂടിയതും. അഭിനയത്തില്‍ സജീവം ആകാത്തത് എന്നെ ആരും അഭിനയിക്കാന്‍ വിളിക്കാറില്ലാത്തത് കൊണ്ടാണ്. വിളിച്ചാല്‍ അല്ലേ പോകാന്‍ പറ്റൂ.

  ചില ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും വിളി വരാറുണ്ട്. പക്ഷെ നമ്മള്‍ ഇവിടെ ദുബായില്‍ നിന്നും മാറി നിക്കുമ്പോള്‍, അതായത് ഷൂട്ടിനൊക്കെ ആയി മാറി നില്‍ക്കേണ്ടി വരുമ്പോള്‍ അത്രയും പ്രാധാന്യം ഉള്ള ഒരു കാര്യത്തിനാകണം എന്ന് തോന്നി. അങ്ങനെ ഒരെണ്ണം വന്നിട്ടില്ല. കേന്ദ്ര കഥാപാത്രം എന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് എന്റേതായ രീതിയില്‍ മികച്ചതാക്കാന്‍ സാധിക്കുന്ന ഒരു റോള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയ രംഗത്തേക്ക് എത്തും.

  നേരത്തെ ഒന്ന് രണ്ട് സീരിയലുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പക്ഷേ എനിക്ക് അങ്ങനെ എക്‌സൈറ്റിങ് ആയി ഒന്നും തോന്നിയില്ല. അതുകൊണ്ടാണ് പോകാതിരുന്നത്. മാത്രമല്ല, നമ്മള്‍ ഇത് വരെ കണ്ട സ്ഥിരം സാധനങ്ങള്‍ തന്നെ ആയിരുന്നു അതിലും. പുതുമയുള്ള എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാകാന്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ജീവിതത്തില്‍ ലക്ഷ്മി എന്ന ഭാര്യയ്ക്കും അമ്മ, മകള്‍ ഇതിനാണ് ഒന്നാം സ്ഥാനം കൊടുക്കുന്നത്. ബാക്കി എല്ലാം രണ്ടാമതാണ്.

  English summary
  Lakshmi Menon About Badai Bungalow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X