For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നൊന്നും ഇല്ലാത്ത ടെൻഷനാണ്; ഞങ്ങൾ ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കൈയിലാണെന്ന് ലക്ഷ്മിപ്രിയ

  |

  നടി ലക്ഷ്മിപ്രിയയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. നടി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളും ചര്‍ച്ചയാക്കി മാറ്റിയതോടെയാണ് ലക്ഷ്മിയെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെയും മകളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ ലക്ഷ്മിപ്രിയ പറഞ്ഞ് കഴിഞ്ഞു.

  കുറച്ചധികം ഗ്ലാമറസായി ഫോട്ടോഷൂട്ട് നടത്തിയ ഇന്ത്യയിലെ കപ്പിൾസ്, ചത്രങ്ങൾ കാണാം

  ഇപ്പോഴിതാ ഏറ്റവും പുതിയതായി മറ്റൊരു വിശേഷം കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് നടി. അരം+അരം= കിന്നരം എന്ന പേരില്‍ സൂര്യ ടിവിയില്‍ പുതിയ ആരംഭിക്കുന്ന പരിപാടിയില്‍ പ്രധാനപ്പെട്ടൊരാളായി ലക്ഷ്മിയും എത്തുകയാണ്. ഇതുവരെ ഒത്തിരിയധികം പരിപാടികള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ലേശം ടെന്‍ഷന്‍ കൂടുതലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തിലൂടെ നടി പറയുന്നത്.

  ''കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകള്‍, സീരിയലുകള്‍, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെന്‍ഷന്‍ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം 'സ്വന്തം' എന്നത് ഉത്തരവാദിത്വവും ടെന്‍ഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തില്‍ എല്ലാമുണ്ട്. 'ആത്മ ' പ്രൊഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസര്‍മാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുന്നു.

  കൊവിഡ് കിടക്കയില്‍ ആയിപ്പോയതിനാല്‍ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയര്‍ ചെയ്യാന്‍ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താല്‍ വന്‍വിജയമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം. ഇന്ന് രാത്രി 8.30 ന് നമ്മുടെ സൂര്യാ ടീവി യില്‍ മറക്കാതെ കാണുക അരം + അരം = കിന്നരം..'' എന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.

  സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

  അതേ സമയം ലക്ഷ്മിയോടുള്ള സ്‌നേഹം പങ്കുവെച്ച് നിരവധി ആരാധകരും എത്തിയിരിക്കുകയാണ്. അതിലൊരാള്‍ ലക്ഷ്മിപ്രിയയെ സ്റ്റാര്‍ മാജിക്കില്‍ കാണാത്തതിനെ കുറിച്ചും അവിടുന്ന് പോവുന്നതിന് മുന്‍പ് ഞങ്ങളോടെങ്കിലും പറയമായിരുന്നു എന്ന പരിഭവം കൂടി പങ്കുവെച്ചിട്ടുണ്ട്. ''സ്റ്റാര്‍ മാജിക്കില്‍ വന്നതിനു ശേഷം ലക്ഷ്മി പ്രിയ എന്ന കലാകാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു കൂട്ടം ആള്‍കാര്‍ ഉണ്ട് ഇവിടെ... അതില്‍ ഒരുവന്‍ ആണ് ഞാന്‍.


  നിങ്ങള്‍ അതില്‍ ചെയ്ത സംഭാവന വളരെ വലുതാണ്. അതിലെ പ്രഗത്ഭരായ ചേട്ടന്മാരോടൊപ്പം പല സ്‌കിറ്റുകളിലും ഒപ്പത്തിന് പിടിച്ചു നിന്നതു ചേച്ചി മാത്രം ആണ്. ഒരു ദിവസം ആ പ്രോഗ്രാമില്‍ നിന്ന് അപ്രത്യക്ഷ ആയ ചേച്ചിയെ പിന്നെ കാണുന്നത് ഇവിടെയാണ്... അതില്‍ നിന്ന് പോകുമ്പോള്‍ ഒരു വാക്ക് പറയാന്‍ ഉള്ള മര്യാദ കാണിക്കണമായിരുന്നു. ഞങ്ങളോടെങ്കിലും... ആത്മക്കും ലക്ഷ്മി പ്രിയക്കും എല്ലാവിധ ആശംസകളും എന്നുമാണ് ഒരു ആരാധകന്‍ ലക്ഷ്മിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

  Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

  12 കെ 2 ഡി വിഷ്വല്‍ മാപ്പിംഗിലൂടെയാണ് അരം + അരം = കിന്നരം അവതരിപ്പിക്കുന്നത്. ആത്മയും സൂര്യ ടിവിയും ചേര്‍ന്നാണ് പരിപാടി നിര്‍മ്മിക്കുന്നത്. അടിയും പാടിയും അരങ്ങില്‍ ആവേശമാകാന്‍ മുപ്പതോളം മിനിസ്‌ക്രീന്‍ താരങ്ങള്‍ എത്തുന്നു എന്നതാണ് ശ്രദ്ദേയമായ കാര്യം. ഓഗസ്റ്റ് ഇരുപത്തിയാറ് മുതല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30 നാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ജനപ്രിയ നായകന്‍ ദിലീപ്, രമേഷ് പിഷാരടി, ശ്വേത മേനോന്‍, ആര്യ, ഗിന്നസ് പക്രു, തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയിലേക്ക് എത്തുന്നത്.

  English summary
  Lakshmi Priya Opens Up About Her Tension On New Programe Aram + Aram = Kinnaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X