For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ അഭിനയിച്ച് വിവാഹം കഴിച്ചതാണ് വീണ; പിഞ്ച് കുഞ്ഞിനെ ചീത്ത വിളിക്കുന്നതിനെതിരെ ലക്ഷ്മിപ്രിയ

  |

  ബിഗ് ബോസ് താരവും സീരിയല്‍ നടിയുമായ വീണ നായര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീധനം വാങ്ങിക്കുന്നവരെ വേണ്ടെന്ന് പറയണമെന്ന് സൂചിപ്പിച്ച് വീണ പങ്കുവെച്ച എഴുത്തിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. വിവാഹ ദിവസം വീണ അണിഞ്ഞ സ്വര്‍ണത്തിന്റെ കണക്ക് പറഞ്ഞായിരുന്നു വിമര്‍ശനം.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  ഒടുവില്‍ നടി തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആരെയും പേടിച്ചിട്ടല്ല, മകനെ കുറിച്ച് കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് എഴുത്ത് നീക്കം ചെയ്തതെന്ന് വീണ പറയുകയും ചെയ്തു. എന്നിട്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ വീണ നായര്‍ക്കും കുടുംബത്തിനും എതിരെ മോശം കമന്റുകള്‍ നിറയുകയായിരുന്നു. ഇതോടെ വീണയെ കുറിച്ച് തുറന്നെഴുത്തുമായി നടി ലക്ഷ്മിപ്രിയ രംഗത്ത് എത്തി.

  വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം.ആദ്യമായി വീണ സീരിയലില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ വീണയെ എനിക്കറിയാം. സ്വാതി തിരുനാള്‍ അക്കാദമിയില്‍ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവര്‍ ആറ്റുകാല്‍ സ്ഥിര താമസമാക്കുകയും സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ആദ്യത്തെ സീരിയല്‍ തന്നെ എന്റൊപ്പം ആണ്.

  ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊന്‍പതുകാരിയെ ഷൂട്ടിംഗിന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്. എന്നാല്‍ അവളുടെ ഡിഗ്രി കാലഘട്ടത്തില്‍ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങള്‍ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു. ഞാന്‍ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിര്‍ന്ന പെണ്ണായി. നിര്‍ഭാഗ്യവശാല്‍ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.

  തളര്‍ന്നു പോയ അവളുടെ അതി ജീവനത്തിന് അവള്‍ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങള്‍ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങള്‍. അവളുടെ മനക്കരുത്ത്. കൊട്ടക്കണക്കിന് വീട്ടുകാര്‍ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വര്‍ണ്ണം ധരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ വിവാഹ ദിനത്തില്‍ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാര്‍ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വര്‍ണ്ണവും അല്ല.

  Veena nair against social media trolls

  ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലില്‍ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോണ്‍ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ് മുതല്‍ നാടകത്തില്‍ അഭിനയിച്ച് ആ കാശിന് സ്വര്‍ണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിര്‍മണ്ഡപത്തില്‍ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെണ്‍കുട്ടികള്‍ കാര്യശേഷി ഉള്ളവര്‍ ആവണം. ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്‌സ് ആണ്. ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്... എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

  English summary
  Lakshmi Priya Opens Up And Came In Support Of Bigg Boss Malayalam Season 2 Fame Veena Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X