twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലുകളുടെ മുന്നില്‍ ബിഗ് ബോസ് ഒന്നുമല്ല! റേറ്റിംഗില്‍ ഏറ്റവും താഴെയായി പോയി!!

    |

    ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടിയായി മുദ്രകുത്തപ്പെട്ട റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി വിവിധ ഭാഷകളിലായി ഇപ്പോഴും സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരുന്നു. തുടക്കത്തില്‍ കാര്യമായി തിളങ്ങാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ലെങ്കിലും അവസാനത്തിലെത്തിയപ്പോള്‍ മലയാളത്തില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഹിന്ദി ബിഗ് ബോസിന്റെ കാര്യവും വളരെ ദയനീയമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

    latest-trp-ratings

    സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള ടിആര്‍പി റേറ്റിംഗിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. സ്റ്റാര്‍ പ്ലസ്, സോണി ടിവി, കളേഴ്‌സ്, സീ ടിവി എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന നാഗിന്‍ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 4.5 റേറ്റിംഗാണ് ഷോ സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം കളേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 12 വിനെ പിന്തള്ളിയാണ് പരിപാടി ഉയരത്തിലെത്തിയത്. ബിഗ് ബോസിന് 2.0 റേറ്റിംഗ് ലഭിച്ച് പത്തെനാമ്പതാം സ്ഥാനത്താണ് നില്‍ക്കുന്നത്.

    മൂന്നാം സ്ഥാനത്ത് അമിതാഭ് ബച്ചന്‍ നയിക്കുന്ന കോന്‍ ബനേക കോര്‍പതി എ്‌ന പ്രോഗ്രാമാണ്. 3.3 ആണ് പരിപാടിയ്ക്ക് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. സോണി ടിവിയിലാണ് ഷോ പ്രഷോപണം ചെയ്യുന്നത്. സ്റ്റാര്‍ പ്ലസ്, സോണി എന്റര്‍ടെയിന്‍മെന്റ്, കളേഴ്‌സ്, സി ടിവി, സ്റ്റാര്‍ ഭാരത്, സോണി സാബ്, സ്റ്റാര്‍ ഉത്സവ്, സോണി പാല്‍, സി അന്‍മോള്‍, ആന്‍ഡ് ടിവി എന്നിങ്ങനെ പത്തോളം ചാനലുകളാണ് റേറ്റിംഗ് പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്നത്.

    English summary
    Latest TRP Ratings: Bigg Boss Witness Major Drop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X