For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാക്കുകൾക്ക് അതീതമാണ് ഇവരുടെ സ്നേ​ഹം, ബഷീർ ബഷിയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ...

  |

  ബി​ഗ് ബോസ് റിയാലിറ്റിഷോയിലൂടെയും സോഷ്യൽമീഡിയകളിലൂടെയും സുപരിചതനായ ആളാണ് ബഷീർ ബഷിയും കുടുംബവും. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിന് ശേഷം ബഷീറിനും കുടുംബത്തിനും നേരെ നിരവധി സൈബർ ആക്രമണം നടന്നിരുന്നു. പിന്നീട് മോശമായ കമന്റുകളിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചവർക്ക് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ അടങ്ങിയ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ബഷീർ ബഷി മറുപടി നൽകുകയും ചെയ്തിരുന്നു.

  രണ്ട് ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. ഭാര്യമാരായ സുഹാനയും മഷൂറയും ആഘോഷമായാണ് പിറന്നാൾ കൊണ്ടാടിയത്. ആഘോഷങ്ങളുടെ വീഡിയോകളും ബഷീർ പങ്കുവെച്ചിട്ടുണ്ട്.

  കല്ലുമ്മക്കായ എന്ന വെബ് സീരിസും ബഷീർ ബഷിയും കുടുംബവും ചേർന്ന് അവതരിപ്പിച്ചിരുന്നു. ബഷീറും കുടുംബവും തന്നെയായിരുന്നു സീരിസിലെ അഭിനേതാക്കൾ. സീരിസ് യുട്യൂബിൽ ഒരുപാട് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ബഷീർ ബഷിക്കും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുകളുമുണ്ട്. പാചകം, വെബ് സീരിസുകൾ, പ്രാങ്കുകൾ, ചലഞ്ചുകൾ, യാത്രകൾ എന്നിവയടങ്ങിയ വീഡിയോയാണ് ഇവർ യുട്യൂബ് ചാനലുകളിലൂടെ പങ്കുവെക്കുന്നത്.

  ബഷീർ ബഷിയെയും കുടുംബത്തെയും സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചവർക്ക് അവർ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്ന വീഡിയോകളിലൂടെയാണ് മറുപടി നൽകുന്നത്. രണ്ട് വിവാഹം എന്നത് വലിയ തെറ്റ് എന്ന രീതിയിലായിരുന്നു രണ്ടുഭാര്യമാരുണ്ടെന്ന വെളിപ്പെടുത്തൽ ബഷീർ നടത്തിയപ്പോൾ സോഷ്യൽമീഡിയയിലൂടെ ചിലർ പ്രതികരിച്ചത്. ബി​ഗ് ബോസ് ഒന്നാം സീസണിലായിരുന്നു ബഷീർ മത്സരാർഥിയായി എത്തിയത്. ഫൈനൽ വരെ പക്ഷെ എത്തിപ്പെടാൻ ബഷീറിന് സാധിച്ചിരുന്നില്ല. രണ്ട് ഭാര്യമാരും മകളും മകനും ചേർന്നാണ് ബഷീറിന്റെ പിറന്നാൾ ആഘോഷമാക്കിയത്. കൂടാതെ സുഹൃത്തുക്കളും ബന്ധുക്കളും താരകുടുംബത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നു.

  ഡയമണ്ട് മോതിരമായിരുന്നു പിറന്നാൾ സമ്മാനമായി ഭാര്യമാർ രണ്ടുപേരും ചേർന്ന് ബഷീർ ബഷിക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബത്തിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ ബഷീർ തന്റെ ആരാധകർക്കായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഏറെ ആ​ഗ്രഹിച്ച മഹേന്ദ്രയുടെ താർ എന്ന വാഹനം പുതിയതായി തങ്ങളുടെ യാത്രകളിൽ പങ്കാളിയാകാൻ എത്തുന്നുവെന്നാണ് ബഷീർ പറഞ്ഞത്. ബി​ഗ് ബോസ് മത്സരാർഥി, യുട്യൂബർ, മോഡൽ എന്നതിന് പുറമെ ബിസിനസ് മാൻ കൂടിയാണ് ബഷീർ ബഷി.

  തന്റെ ഭാര്യമാരാണ് വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അടുത്തിടെ തന്റെ ഭൂതകാലത്തെ കുറിച്ച് ബഷീറിന്റെ ഭാര്യ സുഹാന പറഞ്ഞ വീഡിയോ വൈറലായിരുന്നു. തന്‍റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയതാണ് സുഹനയുടെ ആ വീഡിയോ വൈറലാകാൻ കാരണം. ജോസ്‌വിന്‍ സോണി എന്നാണ് തന്‍റെ പേരെന്നാണ് സുഹാന പറയുന്നത്. സ്കൂള്‍ മുതല്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കോളജ് കാലഘട്ടത്തിലാണ് ബഷീർ ബഷിയെ വിവാഹം കഴിക്കുന്നതെന്നും സുഹാന പറയുന്നു. 11 വര്‍ഷത്തെ വിവാഹബന്ധവും 15 വര്‍ഷത്തെ പ്രണയബന്ധവുമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും സുഹാന വീഡിയോയിൽ പറയുന്നുണ്ട്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  സൂര്യ ടി വിയിലെ സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. നിരവധി ആൽബം ​ഗാനങ്ങളിലും ബഷീർ അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ബഷീർ സം​ഗീതത്തെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്. അടുത്തിടെ മഷൂറയുടെ പിറന്നാൾ കുടുംബം ഒന്നടങ്കം ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. പിറന്നാൾ വീഡിയോകൾ യുട്യൂബിൽ എത്തിയതോടെ താരകുടുബത്തിന് ആശംസകൾ നേർന്നുകൊണ്ട് ആരാധകരും എത്തിയിരുന്നു. വാക്കുകൾക്ക് അതീതമാണ് ഈ കുടുംബത്തിന്റെ പരസ്പര സ്നേഹമെന്നായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

  English summary
  malayalam bigg boss fame basheer bashi celebrated his birthday, fans showerd wishes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X