For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  4 സീരിയലുകളിൽ നിന്ന് പുറത്താക്കി; മമ്മൂട്ടി ചിത്രത്തിൽ വില്ലത്തിയായതിന് ശേഷം നടന്നതിനെ പറ്റി ബിന്ദു രാമകൃഷ്ണൻ

  |

  മമ്മൂട്ടി നായകനായിട്ടെത്തിയ സിബിഐ സിനിമകളുടെ സീരിസിലേക്ക് അഞ്ചാമതൊരു ഭാഗം കൂടി വരാന്‍ പോവുകയാണ്. ഇതിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അണിയറയില്‍ നടക്കുകയാണ്. എന്നാല്‍ നേരറിയാന്‍ സിബിഐ യില്‍ വില്ലത്തി വേഷം അവതരിപ്പിച്ച നടി ബിന്ധു രാമകൃഷ്ണനൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാലാജി ശര്‍മ്മയിപ്പോള്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മനസിനക്കരെ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് താരങ്ങള്‍ വീഡിയോ പകര്‍ത്തിയത്.

  ഇത്രയധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ചെയ്തിട്ടും പിന്നീട് സിനിമ ചെയ്യാത്തത് എന്താണെന്ന ബാലാജിയുടെ ചോദ്യങ്ങള്‍ക്കാണ് പിന്നെ അവസരങ്ങള്‍ വന്നില്ലെന്ന് ബിന്ദു പറയുന്നത്. മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ പോയതോടെ നാല് സീരിയലുകളില്‍ നിന്ന് തന്നെ പുറത്താക്കിയതായിട്ടും നടി വ്യക്താക്കുന്നു. പൂര്‍ണരൂപം വായിക്കാം...

  നേരറിയാന്‍ സിബി ഐയില്‍ വില്ലത്തിയായാണ് ബിന്ദു രാമകൃഷ്ണന്‍ അഭിനയിച്ചത്. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് വില്ലത്തിയായി അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം അമ്മയ്ക്കുണ്ടായ ഗുണം എന്താണ്. എങ്ങനെയാണ് വില്ലത്തി വേഷത്തിലേക്ക് അമ്മയെ അവര്‍ സെലക്ട് ചെയ്തതെന്നും പിന്നീട് അത്തരം കഥാപാത്രങ്ങള്‍ തേതി എത്തിയോ എന്നായിരുന്നു ബാലാജി ശര്‍മ്മയുടെ ആദ്യ ചോദ്യം. 'ഒരിക്കലും സംശയിക്കാത്ത ഒരാളെ വേണം. അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വരെ വന്നു. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു.

  ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണം എന്നായിരുന്നു ചിന്തിച്ചത്. നമുക്ക് സിനിമയെ കുറിച്ച് വലിയ കാര്യമായിട്ടൊന്നും അറിയില്ലല്ലോ. അപ്പോഴാണ് പറയുന്നത് നിങ്ങളെ ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം ആ കുട്ടിയെ കൊല്ലാന്‍ പോവുന്നത്. താണ് ഈ കഥാപാത്രം നിങ്ങളെ ഏല്‍പ്പിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സിനിമയില്‍ വില്ലത്തി വേഷം ചെയ്തതിന് ശേഷം സിനിമയിലോ സീരിയലുകളില്‍ നിന്നോ തനിക്ക് അവസരങ്ങളൊന്നും വന്നിരുന്നില്ല. സിനിമകളില്‍ നിന്ന് ഓഫറേ വന്നില്ല. രണ്ട് വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു.

  നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

  4 സീരിയലുകളില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു നേരറിയാന്‍ സിബി ഐയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഒടുവില്‍ ആ നാല് സീരിയലുകളില്‍ നിന്നും എന്നെ ഒഴിവാക്കി. കാരണം 15 ദിവസം ചോദിച്ചിട്ട് 36 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതോടെ ആ സീരിയലുകളില്‍ നിന്നെല്ലാം അവര്‍ തന്നെ ഒഴിവാക്കുകയായിരു എന്നും ബിന്ദു പറയുന്നു. എല്ലാവരും ഇത് കഴിയുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞു. ഏഷ്യാനെറ്റിലെ ഹിറ്റായ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് കാര്യമായ അവസരങ്ങളൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

  ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളിലേക്ക്; അയാൾ നടിയെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നെന്ന് ആരാധകർ

  സീരിയലില്‍ ഹിറ്റായിട്ടുള്ള ഒരു കഥാപാത്രം ചെയ്തു. പിന്നെ ഏഷ്യാനെറ്റില്‍ നിന്ന് ഒരു സീരിയലിലേക്ക് തന്നെ വിളിച്ചിട്ടില്ല. ശേഷം നേരറിയാന്‍ സിബിഐ യിലെ വില്ലത്തി കഥാപാത്രം ചെയ്തു. അതോടെ സിനിമയില്‍ നിന്നൊരു അവസരം പോലും കിട്ടിയില്ലെന്നും ബിന്ദു പറയുന്നു. എന്നാല്‍ ഈ വീഡിയോ പുറത്ത് വന്ന് കഴിയുമ്പോള്‍ ചേച്ചിയ്ക്ക് സിനിമയില്‍ നിന്നൊരു അവസരം തീര്‍ച്ചയായിട്ടും വരുമെന്നാണ് ബാലാജി പറയുന്നത്. ചേച്ചി ഇപ്പോഴും ഫ്രീയാണ്. രണ്ട് മക്കളും വിദേശത്താണ്. അതുകൊണ്ട് ചേച്ചി ഒറ്റയ്ക്കാണ്. എത്ര പ്രായമായാലും ചുറുചുറുക്കോടെ അഭിനയിക്കാനും ഓര്‍മ്മശക്തിയുമൊക്കെ ചേച്ചിയ്ക്കുണ്ട്. ഒരുപാട് സിനിമകള്‍ ചേച്ചിയ്ക്ക് വരട്ടേ എന്ന് താന്‍ പ്രാര്‍ഥിക്കുകയാണന്നും ബാലാജി പറഞ്ഞു.

  നിന്റെ നാവ് പൊന്നാവട്ടേ എന്നാണ് ബിന്ദു തിരിച്ച് പറഞ്ഞത്. പലരും എന്നോട് ചോദിച്ചിട്ടുള്ളത് നേരറിയാന്‍ സിബി ഐയ്ക്ക് ശേഷം നല്ല സിനിമകള്‍ കിട്ടാത്തത് എന്താണെന്ന്? ആ സിനിമയുടെ വിശേഷങ്ങള്‍ കാരണം ഇനി നിലത്ത് നില്‍ക്കാന്‍ സമയമുണ്ടാവില്ല എന്നായിരുന്നു പലരും പറഞ്ഞത്. പക്ഷേ ഒരിക്കലും എനിക്ക് നല്ലൊരു സിനിമ കിട്ടിയിട്ടില്ല. സിബിഐ യുടെ അടുത്ത സിനിമയില്‍ ഒരു അവസരം കിട്ടിയാലോ എന്ന് നോക്കാമെന്ന് ബാലാജി പറഞ്ഞു. നല്ലൊരു അവസരത്തിനായി താന്‍ കാത്തിരിപ്പിലാണെന്നും ബിന്ദു പറയുന്നു. എന്റെ മകനായി ബാലാജി അഭിനയിച്ചിട്ടുണ്ട്. കണ്ടിട്ട് ഒരുപാട് കാലമായെങ്കിലും പണ്ട് നിരവധി സീരിയലുകളില്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ടെന്ന് ബിന്ദു പറയുന്നു. ആരോടും ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. കിട്ടുന്നതൊക്കെ ചെയ്യും അത്രേയുള്ളു.

  നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: actress നടി
  English summary
  Mammootty Movie Actress Bindu Ramakrishnan Opens Up She Has Been Expelled From Four Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X