twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് ഉപ്പും മുളകും, ബാലുവിനും കുടുംബത്തിനും സന്തോഷമായില്ലേ?

    By Nimisha
    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. അടുത്തിടെയാണ് 500 എപ്പിസോഡ് പൂര്‍ത്തിയാക്കിയത്. പതിവ് സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി ഇത് പ്രേക്ഷകരെ വെറുപ്പിക്കാറില്ലെന്നതാണ് പ്രധാന പ്രത്യേകത. ഒന്നിനൊന്ന് മികച്ച അഭിനയമാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത്.

    ദാവീദിനും ആദമിനുമൊപ്പം അലംകൃത സിനിമയിലേക്കോ, മകളെക്കുറിച്ച് പൃഥ്വിരാജിനുള്ള സ്വപ്നം?ദാവീദിനും ആദമിനുമൊപ്പം അലംകൃത സിനിമയിലേക്കോ, മകളെക്കുറിച്ച് പൃഥ്വിരാജിനുള്ള സ്വപ്നം?

    ഉപ്പും മുളകും പരമ്പരയിലെ താരങ്ങള്‍ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയവരാണ്. ഇതിനോടകം തന്നെ ബാലുവും നീലുവും മക്കളും പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് എത്തുന്ന സുരേന്ദ്രനും, കുട്ടന്‍പിള്ളയും ഭവാനിയും ഓട്ടോ ചന്ദ്രനും ഭാസിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശുദ്ധമായ ഹാസ്യമാണ് ഈ പരമ്പരയുടെ വിജയഘടകം.

    മമ്മൂട്ടിയുടെ അഭിനന്ദനം

    മമ്മൂട്ടിയുടെ അഭിനന്ദനം

    ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്ന ഉപ്പും മുളകും പരിപാടിക്ക് അഭിനന്ദനവുമായി മമ്മൂട്ടി. താന്‍ സ്ഥിരമായി ഈ പരിപാടി കാണാറുണ്ടെന്ന് മെഗാസ്റ്റാര്‍ പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളായ ബിജു സോപാനത്തിനെയാണ് അറിയിച്ചത്.

    സന്തോഷം പങ്കുവെച്ച് ബിജു സോപാനം

    സന്തോഷം പങ്കുവെച്ച് ബിജു സോപാനം

    ബാലചന്ദ്രന്‍ തമ്പിയെന്ന കേന്ദ്ര കഥാപാത്രമായാണ് ബിജു സോപാനം എത്തുന്നത്. മമ്മൂട്ടിയുടെ അഭിനന്ദനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    സിനിമയിലേക്ക് അവസരം

    സിനിമയിലേക്ക് അവസരം

    സന്തതസഹചാരിയായ ജോര്‍ജ് വഴി മമ്മൂട്ടി തന്നെ വിളിപ്പിച്ചുവെന്നും അടുത്ത ചിത്രവുമായി സഹകരിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. നേരത്തെയും ബിജു സോപാനം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

    സ്വാഭാവികമായ അഭിനയം

    സ്വാഭാവികമായ അഭിനയം

    പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ശുദ്ധ ഹാസ്യമാണ് പരിപാടിയുടെ മുഖമുദ്ര. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് താരങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.

    റേറ്റിങ്ങില്‍ ഏറെ മുന്നില്‍

    റേറ്റിങ്ങില്‍ ഏറെ മുന്നില്‍

    ടെലിവിഷന്‍ പരമ്പരകളുടെ കാര്യത്തില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഉപ്പും മുളകും. മറ്റ് ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്.

    അഞ്ഞൂറ് എപ്പിസോഡ് പൂര്‍ത്തിയാക്കി

    അഞ്ഞൂറ് എപ്പിസോഡ് പൂര്‍ത്തിയാക്കി

    ജനപ്രിയ പരമ്പരയായ ഉപ്പും മുളകും അഞ്ഞൂറ് എപ്പിസോഡുകളും പിന്നിട്ട് വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷക ഹൃദയത്തില്‍ ബാലുവും കുടുംബവും സ്ഥിരം പ്രതിഷ്ഠ നേടിക്കഴിഞ്ഞുവെന്നതിന്റെ തെളിവ് കൂടിയാണ് പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നത്.

    യഥാര്‍ത്ഥ സഹോദരങ്ങള്‍ അഭിനയിക്കുന്നു

    യഥാര്‍ത്ഥ സഹോദരങ്ങള്‍ അഭിനയിക്കുന്നു

    കേന്ദ്ര കഥാപാത്രമായ ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിക്കുന്ന ബിജു സോപാനവും അനുജന്റെ വേഷത്തിലെത്തുന്ന സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണെന്നുള്ള കാര്യം ഏറെ കൗതുകകരമാണ്. മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് ഇവരുടേത്.

    തിരക്കഥയൊരുക്കുന്നത്

    തിരക്കഥയൊരുക്കുന്നത്

    ബാലുവിന്റെ കൂട്ടുകാരനായെത്തുന്ന ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവാണ് പരമ്പരയ്ക്ക് തിരക്കഥയൊരുക്കുന്നത്. പരമ്പരയില്‍ ബാലുവിന്റെ സഹോദരിയായെത്തുന്ന രമയെയാണ് സുരേഷ് ബാബു വിവാഹം ചെയ്തത്.

    English summary
    Mammootty is a regular viewer of Uppum Mulakum, Biju Sopanam shared the happy news.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X