For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ വിവാഹം കഴിഞ്ഞാലും ഭര്‍ത്താവിനെ സഹിക്കേണ്ടി വരില്ലല്ലോ; വീണ്ടും മണവാട്ടിയായ സന്തോഷത്തെ കുറിച്ച് മീര

  |

  മലയാളക്കരയിലെ മികവുറ്റ സീരിയലുകളില്‍ ഒന്നാണ് മനംപോലെ മാംഗല്യം. അരവിന്ദ് രാജ എന്ന പ്രമുഖ പാചക വിദഗ്ദനുമായി മീര എന്ന വീട്ടമ്മയ്ക്കുണ്ടാവുന്ന സൗഹൃദമാണ് പരമ്പരയുടെ ഉള്ളടക്കം. വിധവയും വിവാഹിതനായ മകന്റെ അമ്മയുമാണ് മീര. മകനെ വളര്‍ത്തി വലുതാക്കിയ മീര അരവിന്ദ് രാജയുമായി ഇഷ്ടത്തിലാവുകയാണ്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  മരുമകളും അമ്മായിയച്ഛനുമാണ് മീരയുടെ രണ്ടാം വിവാഹത്തിനും പ്രണയത്തിനും പിന്തുണ നല്‍കി കൂടെ ഉണ്ടായിരുന്നത്. ഒടുവില്‍ യഥാര്‍ഥ വിവാഹം പോലെ മനോഹരമായെരു ചടങ്ങിലൂടെ മീരയും അരവിന്ദ് രാജയും വിവാഹിതരായി. ജീവിതത്തില്‍ വീണ്ടും വിവാഹവേഷത്തില്‍ എത്തിയതിനെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മീര നായര്‍.

  യഥാര്‍ഥത്തിലുള്ള ഒരു നവവധുവിന്റെ ടെന്‍ഷന്‍ ഒന്നുമില്ലാതെ അടിപൊളിയായൊരു കല്യാണം ആസ്വദിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എന്റെ യഥാര്‍ഥ കല്യാണത്തിന്റെ സമയത്ത് ഞാന്‍ വളരെ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ കൂടെ അതെല്ലാം ആസ്വദിക്കാനും നാളത്തോടെയുള്ള ഒരു വധു ആവാന്‍ കഴിഞ്ഞതും വലിയ ഭാഗ്യം തന്നെയാണ്. മാത്രമല്ല ഓണ്‍ സ്‌ക്രീന്‍ കല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭര്‍ത്താവിനെ സഹിക്കേണ്ടി വരില്ലല്ലോ എന്നതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തമാശയായി മീര പറയുന്നു.

  തനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളി

  അതുപോലെ ജീവിതത്തില്‍ ആദ്യമായി ഒരു ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷവുമുണ്ടെന്നും മീര സൂചിപ്പിച്ചു. അടുത്ത കാലത്ത് കേരളത്തിലെ വിവാഹങ്ങളിലെ ട്രെന്‍ഡാണ് ഹല്‍ദി ആഘോഷം. അതിനും തനിക്ക് സാക്ഷിയാകാന്‍ പറ്റി. മഞ്ഞളില്‍ കുളിച്ചു ജമന്തി പൂ കൊണ്ട് ആഭരണങ്ങളും ചാര്‍ത്തി ഒരു നവവധുവിന്റെ ഗെറ്റപ്പിലാണ് കഴിഞ്ഞ എപ്പിസോഡില്‍ മീര എത്തിയത്.

  അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ആള് ഡോക്ടറാണ്; വിശേഷങ്ങള്‍ പങ്കുവച്ച് നൂബിന്‍

  മറ്റ് സീരിയലുകളില്‍ നിന്ന് വേറിട്ട കഥഗതിയാണ് സീരിയലിനെ വേറിട്ട് നിര്‍ത്തുന്നത്.നടി മീര നായരാണ് സീരിയലിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിയാസ് ആണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സ്വാസിക വിജയ് മരുമകളുടെ വേഷത്തിലെത്തുന്നു. രാജേന്ദ്രന്‍, പ്രേം ജേക്കബ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

  എന്റെ മകനെ വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല; സെയ്ഫിനെ ഓടിച്ച് കരീനയുടെ പ്രതികരണം

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  ഒരു മറാത്തി സീരിയലിന്റെ റീമേക്ക് ആയിട്ടാണ് മനംപോലെ മാംഗല്യം കേരളത്തിലും എത്തുന്നത്. ഇതുവരെ കണ്ട സീരിയലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി അമ്മായിയമ്മയും മരുമകളും തമ്മിലുള്ള നല്ല ബന്ധം കാണിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഭര്‍ത്താവ് ഇല്ലാത്ത സ്ത്രീ ജീവിതം തിരികെ പിടിക്കുമ്പോള്‍ പിന്തുണയുമായി കൂടെ ഉണ്ടായിരിക്കുന്നത് മരുമകളാണ്.

  വിവാഹമോചനം തരില്ല, ദീലിപിനേയും മഞ്ജുവിനേയും പോലെ ആകാന്‍; പൊരുതി നേടിയ ഡിവോഴ്‌സെന്ന് സാധിക

  Read more about: serial സീരിയല്‍
  English summary
  Manampole Mangalyam Actress Meera Opens Up About Her Reel Marraige And How She Enjoyed It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X