India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്, സീരിയലില്‍ ഇന്നും തുടരുന്നത് പ്രേക്ഷകപിന്തുണ മൂലം'; രേഖ സതീഷ്

  |

  മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ സതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയത്.

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഏഷ്യാനെറ്റിലെ സസ്‌നേഹം തുടങ്ങി റേറ്റിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്ന ഒട്ടനേകം സീരിയലുകളില്‍ ഇപ്പോള്‍ രേഖ അഭിനയിക്കുന്നുണ്ട്. അതിനിടെ സിനിമകളില്‍ നിന്നും രേഖയെ തേടി അവസരങ്ങള്‍ എത്താറുണ്ട്.

  മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ രേഖയുടെ പുതിയൊരു Q & A സെഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സീരീയലിന്റെ സെറ്റില്‍ വെച്ച് വളരെ കാഷ്വലായി നടത്തിയ ഒരഭിമുഖമാണിത്.

  താനേറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ദൈവത്തെയാണെന്ന് പറഞ്ഞ രേഖ സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എല്ലാവരേയും സഹായിക്കുമെന്ന് പറയുന്നു. കമല്‍ ഹാസനാണ് തന്റെ മോഡല്‍. ജീവിതത്തില്‍ നിരവധി വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ രേഖ അതേക്കുറിച്ച് അധികം സംസാരിച്ചില്ല. അകലെ നിന്ന് പലരും പറയുന്നതേ കേട്ടിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നു.

  Also Read: ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?

  'പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയല്‍ എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്ന് പറഞ്ഞ രേഖ അതിന് ഏവരോടും നന്ദിയും അര്‍പ്പിക്കുന്നു. തുടങ്ങിയ ആദ്യ ആഴ്ചയില്‍ മാത്രമേ സീരിയല്‍ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ.

  പിന്നീട് ഇപ്പോള്‍ വരെ സീരിയല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല. പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല. അതാണ് സത്യം. പ്രേക്ഷകര്‍ നമ്മെ സ്‌നേഹിക്കുന്നിടത്തോളം കാലം അത് നമ്മുടെ വിജയമാണ്.' രേഖ സതീഷ് പറയുന്നു.

  Also Read: 'വൃക്ക മാറ്റിവയ്ക്കല്‍ പരാജയം, മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; സ്വകാര്യദുഃഖങ്ങള്‍ പങ്കുവെച്ച് ഉഷ ഉതുപ്പ്

  ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് രേഖ. തിരുവനന്തപുരത്താണ് ജനനം എങ്കിലും രേഖ വളര്‍ന്നത് ചെന്നൈയിലാണ്. മാതാപിതാക്കള്‍ ചലച്ചിത്രരംഗത്ത് തന്നെയുള്ളവരായിരുന്നു. അച്ഛന്‍ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. മമ്മൂട്ടിയുടെ തുടക്കകാലങ്ങളിലെല്ലാം അദ്ദേഹത്തിന് ശബ്ദം നല്‍കിയത് രേഖയുടെ അച്ഛനായിരുന്നു.

  അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. രേഖയുടെ അച്ഛനുമമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. അതുകൊണ്ട് തന്നെ ഇരുവീടുകളില്‍ നിന്നും വലിയ പിന്തുണയൊന്നും കിട്ടിയിരുന്നില്ല. ഇരുവരുടെയും മധ്യവയസ്സിലാണ് രേഖ ജനിക്കുന്നത്. മാതാപിതാക്കള്‍ ഏറെക്കാലം കഴിയുന്നതിന് മുമ്പ് വിവാഹമോചനം നേടി. തുടര്‍ന്ന് രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു.

  Also Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന

  പ്രശസ്തിയോടൊപ്പം തന്നെ രേഖയുടെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും വിവാഹമോചനങ്ങളും കാരണമുണ്ടായ പ്രശ്‌നങ്ങളാല്‍ വലഞ്ഞ രേഖ കുറച്ചുനാള്‍ സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് മകന്‍ ജനിച്ചപ്പോഴും ഇടവേളയെടുത്തിരുന്നു.

  ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെയാണ് നടി ശക്തമായൊരു തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ വിവാദങ്ങളെയെല്ലാം അകറ്റി നിര്‍ത്തി മകനുമായി സ്വസ്ഥതയോടെയും ശാന്തമായും ജീവിതം നയിക്കുകയാണ് ഇപ്പോള്‍ രേഖ സതീഷ്.

  Read more about: serial parasparam rekha ratheesh
  English summary
  Manjil Virinja Poovu Actress Rekha Ratheesh Latest Q/A With Fans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X