For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വടക്കന്‍ സെല്‍ഫി ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്! വെളിപ്പെടുത്തലുമായി മഞ്ജിമ! കാണൂ!

    |

    ബാലതാരമായി സിനിമയിലേക്കെത്തിയ താരങ്ങളിലൊരാളാണ് മഞ്ജിമ മോഹന്‍. സൂര്യ ടിവിയിലെ ഔര്‍ കിഡ്‌സ് പരിപാടി അവതരിച്ചിരുന്നത് ഈ താരമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിപിന്‍ മോഹന്റേയും ഗിരിജ കുമാരിയുടേയും മകളായ മഞ്ജിമ ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു താരം അഭിനയിച്ചത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്ന താരം പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അന്നേ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

    13 വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിക്കൊപ്പം താരം നായികയായി തുടക്കം കുറിച്ചത്. മലയാളത്തില്‍ നായികയായി അരങ്ങേറിയതിന് പിന്നാലെയായാണ് താരത്തിനെ തേടി അന്യഭാഷയിലെ സിനിമാപ്രവര്‍ത്തകരും എത്തിയത്. വടക്കന്‍ സെല്‍ഫി ഇറങ്ങി രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ഗൗതം മേനോന്‍ വിളിച്ചത്. അദ്ദേഹം സന്ദേശം അയച്ചത് തന്നെ പറ്റിക്കാനായി ആരോ ചെയ്യുന്ന കാര്യമാണ് ഇതെന്നായിരുന്നു തോന്നിയത്. പിന്നീട് അദ്ദേഹം വിളിച്ചപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത്. അച്ചം യെന്‍പത് മടമയ്യടായെന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയാണ് താരമെത്തിയത്. എആര്‍ റഹ്മാനായിരുന്നു സിനിമയ്ക്ക് സംഗീതമൊരുക്കിയത്.

    Manjima Mohan

    ഇടയ്ക്ക് മേക്കോവര്‍ നടത്തിയും താരം ഞെട്ടിച്ചിരുന്നു. ചിമ്പുവിനൊപ്പമാണ് അഭിനയിക്കാന്‍ പോവുന്നതെന്നും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്നത്. അപ്പോഴായിരുന്നു ഒളിച്ചോട്ടത്തെക്കുറിച്ച് താരം ചോദിച്ചത്. അങ്ങനെയൊരു പ്ലാനില്ലെന്നും വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. വിപിന്‍ മോഹനും ഗിരിജ മോഹനും അങ്കിളായ വേണുവും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

    English summary
    Manjima Mohan about her Tamil film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X