For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌കിറ്റില്‍ അഭിനയിച്ചതിന്റെ പേരില്‍ തല്ലു കിട്ടി, തെറിയും കേട്ടു; ദുരനുഭവം വെളിപ്പെടുത്തി മഞ്ജു

  |

  മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മഞ്ജു വിജീഷ്. കോമഡി ഷോകളിലൂടേയും പരമ്പരകളിലൂടേയുമാണ് മഞ്ജു മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും സുപരിചതയുമാണ്. ജനപ്രീയ പരമ്പരയായ കുടുംബവിളക്കില്‍ മല്ലിക എന്ന കഥാപാത്രമായും മഞ്ജു കയ്യടി നേടുന്നുണ്ട്.

  Also Read: റോബിന് വട്ടാണോന്ന് ചോദിച്ചത് സത്യമാണ്, ദിൽഷയോടും റോബിനോടും തീരുമാനം ആരാധകരെ അറിയിക്കാൻ പറഞ്ഞിരുവെന്ന് സൂരജ്

  കുടുംബവിളക്ക് പരമ്പരയിലെ ശ്രീനിലയം വീട്ടിലെ ജോലിക്കാരിയായ മല്ലികയായിട്ടാണ് മഞ്ജു എത്തുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന നായികയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരിയാണ് മല്ലിക. സീരിയലിനൊപ്പം തന്നെ കോമഡി ഷോകളിലും സ്‌കിറ്റുകളിലുമൊക്കെ സജീവ സാന്നിധ്യമാണ് മഞ്ജു വിജീഷ്. ബാഹുബലിയുടെ റീമിക്സ് ആയി അവതരിപ്പിച്ച ബാബു മേസ്തിരിയുടെ സ്‌കിറ്റ് വന്‍ ഹിറ്റായിരുന്നു.

  എന്നാല്‍ കോമഡി ഷോകള്‍ ചിരികളും കയ്യടികളും മാത്രമല്ല നേടാറുള്ളതെന്നും അഥ് മൂലം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മഞ്ജു പറയുന്നത്. ഒരു സ്‌കിറ്റിന്റെ പേരില്‍ തനിയ്ക്ക് തല്ലും തെറിയും കേള്‍ക്കേണ്ടി വന്നു എന്നാണ് ഇപ്പോള്‍ നടിയുടെ വെളിപ്പെടുത്തല്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: അവിടുന്നും ഇവിടുന്നും കോടികള്‍ തട്ടിയെടുത്തു; 20 കോടിയെങ്കിലും കാണും, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

  ശബരി മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പട്ട വാര്‍ത്ത സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ആ സ്‌കിറ്റ്. എനിക്ക് ആ പുള്ളിക്കാരനെ ഒന്ന് കാണാന്‍ പോകണം, ആരെ എന്ന് ചോദിക്കുമ്പോള്‍ പതിനെട്ടാം പടിയ്ക്ക് മുകളില്‍ ആരോ ഉണ്ട് എന്ന് പറഞ്ഞില്ലേ, ആ പുള്ളിക്കാരനെ. എന്നിട്ട് കൂടെ നിന്ന് സെല്‍ഫി എടുത്ത് വൈറലാവണം എന്നൊക്കെ പറയുന്ന ഒരുതരം കഥാപാത്രത്തെയാണ് ഞാന്‍ ആ സ്‌കിറ്റില്‍ അവതരിപ്പിച്ചത്. അവതരിപ്പിയ്ക്കുമ്പോള്‍ പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. കൂടുതല്‍ പൊലിപ്പിക്കാന്‍ പലതും പറഞ്ഞിരുന്നു. എന്നാണ് മഞ്ജു പറയുന്നത്.

  എന്നാല്‍ പിന്നീടൊരു ദിവസം അമ്പലത്തില്‍ പോയപ്പോഴാണ് ശരിയ്ക്കും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായതെന്നാണ് മഞ്ജു പറയുന്നത്. താന്‍ തൊഴുതു കൊണ്ടിരിയ്ക്കുമ്പോള്‍ പിന്നിലൂടെ വന്ന ഒരു അമ്മച്ചി തന്നെ പിച്ചുകയും അടിയ്ക്കുകയും ചെയ്തുവെന്നാണ് മഞ്ജു പറയുന്നത്. നീ ശബരിമലയില്‍ കയറും അല്ലേടീ എന്ന് ചോദിച്ചുകൊണ്ട് തന്നെ കുറേ തെറി വിളിക്കുകയും ചെയ്തുവെന്നാണ് മഞ്ജു പറയുന്നത്.

  Also Read: 'ആ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ'; ബ്രോ ഡാഡിയിലെ കല്യാണിയുടെ റോളിനെക്കുറിച്ച് പ്രിയ വാര്യർ

  അവരോട് താന്‍ അഭിനയിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മഞ്ജു ഓര്‍ക്കുന്നത്. തനിക്ക് അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും മഞ്ജു പറയുന്നു. അതേസമയം, താന്‍ ശരിയ്ക്കുമൊരു വിശ്വാസിയാണെന്നാണ് മഞ്ജു പറയുന്നത്.

  താന്‍ അമ്പലവാസിയായിരുന്നു എന്ന് തന്നെ പറയാം. പോവാന്‍ പറ്റുന്ന സമയങ്ങളിലൊക്കെ അമ്പലത്തില്‍ പോകറുണ്ട്. ശബരിമലയില്‍ പോകുന്നതിനോട് വ്യക്തിപരമായി എനിക്കും യോജിക്കാന്‍ കഴിയില്ലെന്നും മഞ്ജു പറയുന്നുണ്ട്. താരങ്ങളെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് പോലെ തന്നെ അവര്‍ അഭിനയിക്കുന്നതാണെന്ന് അംഗീകരിക്കാതെ വ്യക്തിപരമായി അതിക്രമങ്ങള്‍ നടത്തുന്ന ആരാധകരും കുറവല്ല. ഇത്തരത്തില്‍ ചില രംഗങ്ങളുടെ പേരില്‍ വ്യക്തിപരമായി മോശം അനുഭവമുണ്ടാകുന്ന ആദ്യത്തെ താരമല്ല മഞ്ജു.

  Recommended Video

  Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss


  അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്. മലയാളികളുടെ ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ കഥയാണ് പരമ്പര പറയുന്നത്. തന്റെ കുടുംബത്തെയും ജീവിതത്തേയും പല വെല്ലുവിളികളേയും നേരിട്ട് മുന്നോട്ട് കൊണ്ടു പോകുന്ന വീട്ടമ്മയാണ് സുമിത്ര. റേറ്റിംഗ് ചാര്‍ട്ടുകൡ മുന്നിലുള്ള പരമ്പരയെ ജനങ്ങള്‍ വളരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുകയായിരുന്നു.

  English summary
  Manju Vijeesh Recalls How An Old Lady Attacked Her After A Comedy Skit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X