For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയെ ആദ്യം കണ്ടപ്പോള്‍ കരഞ്ഞ് പോയെന്ന് മഞ്ജു വാര്യര്‍; മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോന്ന് തിരിച്ച് ശോഭനയും

  |

  മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ ആദ്യ ഉത്തരം ശോഭന, മഞ്ജു വാര്യര്‍ ഇതിലേതെങ്കിലും ഒന്നാവും. ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ച പ്രിയനടിമാരാണ് ഇരുവരും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി മാറി. ശോഭന സിനിമയില്‍ നിന്നും വിട്ട് നൃത്തലോകത്തേക്ക് മാത്രമായി ചുരുങ്ങി എങ്കിലും മഞ്ജു വാര്യര്‍ സജീവമായി അഭിനയ രംഗത്തുണ്ട്.

  ക്രിസ്മസിന് മുന്നോടിയായി സീ കേരളം ചാനലില്‍ മഞ്ജു വാര്യരും ശോഭനയും ഒന്നിച്ചുള്ള പരിപാടി സംഘടിപ്പിച്ചിരുന്നു. മധുരം ശോഭനം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വെച്ച് താരറാണിമാര്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന് ശോഭന മഞ്ജു വാര്യരോട് ചോദിച്ചതാണ് ഇതിലേറ്റവും രസകരം.

  മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജു വാര്യരോട് ചോദിച്ചത്. ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴു കൈയ്യോട് കൂടിയാണ് മറുപടി നല്‍കിയത്. 'മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്. ഞാന്‍ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

  ശോഭന ചേച്ചിയുടെ അടുത്തിരുന്ന് ഈ പെര്‍ഫോ്മന്‍സ് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മഞ്ജു പങ്കുവെച്ചിരുന്നു. ഓട്ടക്കണ്ണിട്ട് ഞാന്‍ ചേച്ചിയെ ഇടക്ക് വീക്ഷിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ അടുത്ത് ഇരിക്കുമ്പോള്‍ ഞാന്‍ എപ്പോഴും വേറെ ഒരു ലോകത്താണെന്നാണ് തോന്നുന്നതെന്ന് കൂടി മഞ്ജു പറഞ്ഞു. ഇതോടെ എനിക്ക് ഇവരെ കാണുന്നത് ഒരു ഫാന്‍ മോമെന്റ് ആണെന്നാണ് ശോഭന പറഞ്ഞത്. മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല.

  രഹസ്യമായി ഉണ്ടായ മകനെ ഇപ്പോള്‍ അവതരിപ്പിച്ചതാണോ? ഇളയമകൻ ചിങ്ങുഡു ആരാണെന്ന് പറഞ്ഞ് നടി സീമ ജി നായര്‍

  എല്ലാവര്‍ക്കും ജോലി തിരക്കുകളൊക്കെ ആയിരിക്കുമല്ലോ. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. അവള്‍ക്ക് സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും. ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും, അത്രയും ജെനുവിന് ആണ് അവള്‍. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. നൃത്തമാണോ അഭിനയമാണോ കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് ഞാന്‍ മഞ്ജു ജിയുടെ അടുത്ത് ഇപ്പോള്‍ ചോദിക്കുകയാണ് പറഞ്ഞ് ശോഭന ചോദിച്ചിരുന്നു.

  വിവരം അറിഞ്ഞ് മകള്‍ ഓടി വന്നു; തന്റെ മാനസപുത്രിയെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത് മനോജ് കുമാര്‍

  ആ രണ്ട് കാര്യത്തില്‍ നിന്നും 'എനിക്ക് കിട്ടുന്ന സന്തോഷം വേറെ വേറെ ആണ്. അതിലെനിക്ക് സന്തോഷം എത്രത്തോളമാണെന്ന് താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഏതാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. രണ്ടും നൂറു ശതമാനം ആത്മാര്‍ത്ഥമായിട്ടാണ് ചെയ്യുന്നത്. ശോഭന ചേച്ചി നിങ്ങള്‍ എന്റെ വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്നും ശോഭനയുടെ ചോദ്യത്തിന് മറുപടിയായി മഞ്ജു വ്യക്തിമാക്കി.

  എന്ത് പ്രശ്‌നത്തിനും സുരേഷ് ഗോപിയെ വിളിക്കാം; അദ്ദേഹം തനിക്ക് ഏട്ടനെ പോലെയാണെന്ന് ദിലീപ്

  നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ

  കുട്ടിക്കാലം മുതലേ എനിക്ക് വലിയ ഇന്‍സ്സ്പിരേഷന്‍ ആയിരുന്നു ശോഭന. അത് എവിടെ വേണമെങ്കിലും ഞാന്‍ ഇനിയും പറയുകയും പറഞ്ഞു കൊണ്ടേ ഇരിക്കുകയും ചെയ്യും. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആയിരിക്കും. ദൈവത്തിനു തുല്യം എന്ന് പറയുന്നതു പോലെ ഒരു ഇമേജ് ആയിരുന്നു എനിക്ക്. ബാംഗ്ലൂരില്‍ വച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും ചേച്ചിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഞാന്‍ വേദിയില്‍ കരഞ്ഞുകൊണ്ടിരുന്ന നിമിഷത്തെ കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞതോടെ ആ വേദിയും വികാരപരമായി മാറി.

  English summary
  Manju Warrier Cried Seeing Sobhana For The First Time, This Is What Sobhana Asked To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X