For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് എന്‍ട്രിയുമായി മഞ്ജു വാര്യര്‍ ടോപ് സിംഗറിലേക്ക്! ക്ലാസ്‌മേറ്റിനെ കണ്ട സന്തോഷത്തില്‍ താരം!

    |

    പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ടോപ് സിംഗര്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരുന്ന് ഗായകരുടെ പാട്ടിന് മുന്നില്‍ ആരാധകര്‍ മാത്രമല്ല വിധികര്‍ത്താക്കളും അത്ഭുതത്തോടെ നിന്നുപോവാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ വിധിനിര്‍ണ്ണയമാണ് പരിപാടിയിലേത്. കുഞ്ഞുഗായകര്‍ക്ക് ആരാധകരേറെയാണ്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പുറത്തുവരുന്ന പ്രമോ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. വ്യത്യസ്തമായ ഗാനങ്ങളുമായാണ് കുട്ടികള്‍ എത്താറുള്ളത്. വിധികര്‍ത്താക്കള്‍ക്ക് പുറമെ താരങ്ങളും പരിപാടിയിലേക്ക് അതിഥിയായി എത്താറുണ്ട്.

    ക്രിസ്മസ് സ്‌പെഷല്‍ എപ്പിസോഡിലേക്ക് ലേഡി സൂപ്പര്‍ സ്റ്റാറാണ് അതിഥിയായി എത്തുന്നത്. നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയവര്‍ പരിപാടിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന് ഗംഭീര സ്വീകരണമാണ് മത്സരാര്‍ത്ഥികളും ജഡ്ജസും നല്‍കുന്നത്. അതീവ സന്തോഷത്തോടെയാണ് താരം ഈ പരിപാടിയിലേക്ക് എത്തിയത്. ആന്റിക്ക് ഡേറ്റ് കിട്ടുമോ എന്റെ നായികയായി സിനിമയില്‍ അഭിനയിക്കാന്‍ എന്ന ചോദ്യവുമായാണ് ശ്രീഹരി എത്തിയത്. കണ്ണാടിക്കൂടും കൂട്ടി എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തും താരം എത്തിയിരുന്നു.

    Manju Warrier

    ദൂരെ കിഴക്കുദിക്കും എന്ന ഗാനവും മഞ്ജു വാര്യര്‍ ആലപിച്ചിരുന്നു. പ്രതി പൂവന്‍കോഴിയിലെ ഗാനവും താരം ആലപിച്ചിരുന്നു. പാട്ടുപാടാനായി എത്തിയപ്പോഴായിരുന്നു അദിതി അമ്മയുടെ ഇഷ്ടത്തെക്കുറിച്ച് മഞ്ജു വാര്യറോട് പറഞ്ഞത്. അമ്മ ആന്റിയുടെ കടുത്ത ആരാധികയാണെന്നായിരുന്നു അദിതി പറഞ്ഞത്. ഇതിന് പിന്നാലെയായാണ് അദിതിയുടെ അമ്മ വേദിയിലേക്ക് എത്തിയത്. ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സാണെന്ന് പറഞ്ഞ് വേദിയിലേക്ക് ഓടിയെത്തുകയായിരുന്നു താരം. ടോപ് സിംഗറിന്റെ പുതിയ പ്രമോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    English summary
    Manju Warrier'sstylish sntry in Top Singer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X