For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3 തവണ നിര്‍ത്താന്‍ തീരുമാനിച്ചു! റേറ്റിങ്ങ് ഉള്ളതിനാല്‍ വീണ്ടും നീട്ടി, ആത്മസഖിയെക്കുറിച്ച് മനോജ്!

  By Nimisha
  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ആത്മസഖി. മനോജ് വര്‍മ്മയും ബീന ആന്റണിയും റെയ്ജനും അവന്തികയുമൊക്കെയായിരുന്നു സീരിയലിലെ പ്രധാന താരങ്ങള്‍. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരമ്പര. മഴവില്‍ മനോരമയിലെ മികച്ച സീരിയലുകളിലൊന്നായിരുന്നു ഇത്. അവസാനിക്കുന്നതിന് മുന്നോടിയായുള്ള നായികമാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദിവ്യയായിരുന്നു നന്ദിതയെ അവതരിപ്പിച്ചത്. ഡബ്ബിംഗ് ചെയ്തതിന് പിന്നാലെയായാണ് താരം ഈ കഥാപാത്രത്തെ സ്‌ക്രീനിലും അവതരിപ്പിച്ചത്.

  മണിമുറ്റത്തെ മാധവമേനോന്റെയും ഭാഗ്യലക്ഷ്മിയുടെയും കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറിയത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. സത്യജിത്ത് ഐപിഎസ് എന്ന നായകനായി എത്തിയത് റെയജ്‌നായിരുന്നു. നായികയായ ഡോക്ടര്‍ നന്ദിതയെ അവതരിപ്പിച്ചത് അവന്തിക മോഹനായിരുന്നു. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പെട്ടെന്നുള്ള നായികാമാറ്റത്തില്‍ പ്രേക്ഷകര്‍ അസ്വസ്ഥരായിരുന്നു. ആത്മസഖി അനുഭവങ്ങള്‍ വ്യക്തമാക്കി മനോജ് വര്‍മ്മ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

  അവസരങ്ങള്‍ക്കു വേണ്ടി ആരെയും വിളിച്ചിരുന്നില്ല! സിനിമയില്‍ ഉണ്ടായ ഗ്യാപ്പിനെക്കുറിച്ച് നടന്‍ ബൈജു

  സീരിയല്‍ രംഗത്തെ മിന്നും താരങ്ങള്‍

  സീരിയല്‍ രംഗത്തെ മിന്നും താരങ്ങള്‍

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് വര്‍മ്മയും ബീനാ ആന്റണിയും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും ഈ മേഖലയില്‍ തുടരുന്നത്. ഇടയ്ക്ക് സിനിമയിലും ബീന ആന്റണി അഭിനയിച്ചിരുന്നു. സീരിയലിനും അപ്പുറത്ത് പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. അഭിനയത്തിനും അപ്പുറത്ത് മിമിക്രിയും പാട്ടുമൊക്കെ അവതരിപ്പിക്കാറുണ്ട് മനോജ്. സ്‌റ്റേജ് ഷോകളില്‍ ഒരുമിച്ച് നൃത്തവും ചെയ്തിരുന്നു.

  ആത്മസഖി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു

  ആത്മസഖി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു

  റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ആത്മസഖി. സംഗീത മോഹനായിരുന്നു ഈ പരമ്പരയ്ക്ക് കഥയൊരുക്കിയത്. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ താരത്തിന് കൃത്യമായ ധാരണയുണ്ട്. കുടുംബ ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ച് കൃത്യമായി വിവരിക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച് ഈ സീരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും റേറ്റിങ്ങില്‍ ഏറെ മുന്നിലായതിനാല്‍ പിന്നെയും നീട്ടുകയായിരുന്നുവെന്നും താരം പറയുന്നു.

  വീട്ടില്‍ ചെന്നാല്‍ ബഹളം

  വീട്ടില്‍ ചെന്നാല്‍ ബഹളം

  സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഇനി ഞങ്ങള്‍ക്ക് ഭാര്യഭര്‍ത്താക്കാന്‍മാരായി അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമം അലട്ടിയിരുന്നു. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരല്ലേ പിന്നെയെന്താണെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ സീരിയലിനും അപ്പുറത്ത് തങ്ങള്‍ എങ്ങനെയാണെന്നായിരുന്നു അപ്പോള്‍ പറഞ്ഞത്. അതുകൂടി കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. വീട്ടില്‍ ചെന്നാലാണ് ഇരുവരുടേയും തനിസ്വഭാവം പുറത്തുവരുന്നതെന്നും എപ്പോഴും ബഹളമായിരിക്കുമെന്നും താരം പറയുന്നു.

  സിനിമാമോഹമുണ്ട്

  സിനിമാമോഹമുണ്ട്

  സീരിയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. പുലിമുരുകനില്‍ ഡാഡി ഗിരിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. താനും മോനും കൂടി കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. സിനിമാമോഹം കലശലാണെങ്കിലും ആരും വിളിക്കുന്നില്ല. സീരിയല്‍ കണ്ട് നിരവധി പേര്‍ അഭിനന്ദിച്ചിരുന്നുവെങ്കിലും സിനിമ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും മനോജ് പറയുന്നു. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  English summary
  Manoj Varma shares about Athmasakhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X