twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് ശേഷം വാര്‍ത്താതാരമായി കാനം രാജേന്ദ്രന്‍, 2017 ലെ ന്യൂസ് മേക്കറിനെ പ്രഖ്യാപിച്ചു!

    By Nimisha
    |

    മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരം കാനം രാജേന്ദ്രന്. 2017ലെ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2016 ല്‍ മോഹന്‍ലാലായിരുന്നു ഇത് ലഭിച്ചത്. അടുത്തിടെയായിരുന്നു താരത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്. പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ചതിന് ശേഷമാണ് വാര്‍ത്താതാരത്തെ തീരുമാനിച്ചത്. എഴുത്തുകരനായ എന്‍എസ് മാധവനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

    തന്റെ യഥാര്‍ത്ഥ നിലപാടുകള്‍ക്കുള്ള ജനപിന്തുണയായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് കാനം രാജന്ദ്രന്‍ പ്രതികരിച്ചു. സിപിഎമ്മിന് എതിരായ നിലപാടുകള്‍ ഒരിക്കലും താന്‍ സ്വീകരിച്ചിരുന്നില്ല. ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെയാണ് താന്‍ മുന്നോട്ട് നീങ്ങുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി ചിന്തിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    Kanam Rajendran

    ലക്ഷക്കണക്കിന് പേരാണ് ന്യൂസ് മേക്കറിനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, ചലച്ചിത്ര താരം പാര്‍വ്വതി എന്നിവരായിരുന്നു അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് വാര്‍ത്താതാരമായി ഒരു രാഷ്ട്രീയനേതാവിനെ തിരഞ്ഞെടുത്തിട്ടുള്ളത്. പത്ത് വര്‍ഷത്തിന് ശേഷമാണ് വാര്‍ത്താതാരമായി ഒരു രാഷ്ട്രീയനേതാവിനെ തിരഞ്ഞെടുത്തിട്ടുള്ളത്. 2006 ല്‍ വിഎസ് അച്യൂതാനന്ദനായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്. 2007 ല്‍ പിണറായി വിജയനായിരുന്നു വാര്‍ത്താതാരം. അതിന് ശേഷം വീണ്ടുമൊരു രാഷ്ട്രീയനേതാവിനെ വാര്‍ത്താതാരമായി തിരഞ്ഞെടുക്കുന്നത് ഇപ്പോഴാണ്.

    English summary
    Manorama Newsmaker 2017 declared.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X