For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷുവിനേക്കാളും പപ്പ ശ്രദ്ധിക്കുന്നത് സോനുവിനെ; അതിനും വേണമൊരു ഭാഗ്യമെന്ന് ആരാധകര്‍

  |

  ആരാധകര്‍ക്ക് സുപരിചിതരാണ് ബഷിയും മഷൂറയും സുഹാനയുമൊക്കെ. യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്. തങ്ങളുടെ കുടുംബ സമേതമുള്ള യാത്രയുടെ വീഡിയോയും മഷൂറ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഷൂറ പങ്കുവച്ച രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കുടുംബസമേതമുള്ളൊരു യാത്രയുടെ വീഡിയോയാണ് മഷൂറ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സുഹാന നദിയില്‍ തെന്നി വീണു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

  ചുവപ്പണിഞ്ഞ് ഭാമ; താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

  വെള്ളം കാണുമ്പോള്‍ കൊതിയാകുന്നു, ഇറങ്ങാന്‍ തോന്നുവെന്നാണ് സൈഗു പറയുന്നത്. വീഡിയോയില്‍ ബഷീര്‍ ബഷിയും എത്തുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും വെള്ളം കണ്ടാല്‍ താന്‍ എല്ലാവരേയും ഇറക്കിവിട്ട ശേഷം വിശ്രമിക്കുമെന്നായിരുന്നു തമാശയായി ബഷി പറയുന്നത്. അതേസമയം തങ്ങളുടെ യാത്രയ്ക്കിടെ വണ്ടിയുടെ ടയര്‍ പൊട്ടിപ്പോയെന്നും എല്ലാവരും ഇറങ്ങുമ്പോള്‍ താനും പപ്പയുമാണ് പണിയെടുത്തതെന്നും ബഷി പറയുന്നത്. രസകരമായ വീഡിയോ ചിരി പടര്‍ത്തുകയാണ്.

  അതേസമയം വീഡിയോയില്‍ ആരാധകര്‍ ശ്രദ്ധിച്ച മറ്റൊരു വസ്തുത മഷൂറയുടെ പിതാവിന്റെ കരുതലായിരുന്നു. സോനുവിനോടും മക്കളോയും വളരെയധികം കരുതല്‍ കാണിക്കുന്നുണ്ട് മഷുവിന്റെ പിതാവ് എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നത്. വെള്ളത്തിലിറങ്ങാന്‍ മടിച്ചു നിന്ന സോനുവിനെ സഹായിച്ചത് മഷുവിന്റെ പിതാവായിരുന്നു. അതേസമയം ഒഴുക്ക് കൂടുതലുള്ള സ്ഥലമാണെന്നും അധികം ദൂരേക്ക് പോകരുതെന്നും ബഷീര്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. സുഹാനയുടെ വീഴ്ചയെക്കുറിച്ചുള്ള മഷുവിന്റേയും ബഷിയുടെ സംസാരവും വീഡിയോയിലുണ്ട്.

  വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ കുടുംബത്തിലെ സ്‌നേഹം ഇതുപോലെ തന്നെ എന്നുമുണ്ടാകട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. പപ്പ മഷുവിനേക്കാളും കൂടുതല്‍ ശ്രദ്ധിക്കുന്നത് സോനുവിനെയാണെന്നും അതിനും വേണം ഒരു ഭാഗ്യവുമെന്നുമായിരുന്നു ഒരു കമന്റ്. അതേസമയം മനോഹരമായ വീഡിയോ കണ്ടതോടെ അവിടെ വരെ പോയ ഫീലാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നെഗറ്റീവ് കമന്റുകള്‍ക്കും പഞ്ഞമില്ലെങ്കിലും അതൊന്നും ഗൗനിക്കുന്നില്ല താരങ്ങള്‍.

  ആരാധകര്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും മഷൂറും സുഹാനയുമൊക്കെ. ബഷീറിന്റെ രണ്ടു ഭാര്യമാരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ബിഗ് ബോസ് മലയാളത്തിലൂടെയാണ് ബഷീറും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പിന്നാലെ മൂവരും സോഷ്യല്‍ മീഡിയയിലും സജീവമായി മാറുകയായിരുന്നു. അതേസമയം ഇവരുടെ ദാമ്പത്യ ജീവിതത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്താറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കാനും മൂവരും ശ്രമിക്കാറുണ്ട്. തന്റെ ജീവിതത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബഷീര്‍ തന്നെ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു.

  ബഷീര്‍ ബഷിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവാറുണ്ട്. നേരത്തെ ബഷീറിന്റെ സ്ഥാപനത്തിന്റെ ഉദ്ദ്ഘാടനവും ഭാര്യ മഷുറയുടെ ജന്മദിനവും വിപുലമായി ആഘോഷിച്ചതും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് നേരിടേണ്ടതായി വന്നത്. ആദ്യ ഭാര്യയെ അവഗണിച്ച് രണ്ടാം ഭാര്യയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ മറുപടിയുമായി മൂവരും എത്തുകയായിരുന്നു.

  പണ്ട് സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന കാലത്ത് നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുമായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വര്‍ണ്ണം ഒക്കെ വാങ്ങി ഇട്ട് തുടങ്ങിയത്. അല്ലാതെ പെട്ടെന്ന് കാശുള്ളവരായി വന്നതല്ലെന്ന് സുഹാന കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. താന്‍ ബഷീറിന്റെ കൂടെ ഇറങ്ങി വന്ന സമയമാണ്. അന്ന് ഞങ്ങളുടെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നുണ്ട്.

  Also Read: മലയാള സിനിമയുടെ രക്ഷകൻ്റെ റോളിനൊപ്പം ദുൽഖർ സൂപ്പർതാര സിംഹാസനത്തിലേക്ക് ചുവടടുപ്പിക്കുന്നു; സലാം ബാപ്പു

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ജീവിതത്തില്‍ ഒരുപാട് അതിജീവിച്ചു കൊണ്ടാണ് ഇവിടെ എത്തിയിരിക്കുന്നതെന്നാണ് സുഹാന പറയുന്നത്. ഒരൊറ്റ ജീവിതമേ ഉള്ളൂ. അത് നമ്മള്‍ മാക്സിമം ആസ്വദിക്കുക. നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുക. പരിഹാരം തേടുക. ജാതി ഏത് ആയാലും അവനവന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ഒരു മാര്‍ഗ്ഗം ദൈവം തരും. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും സുഹാന ആ വീഡിയോയില്‍ പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  Mashoora Shares A Video From Theri Family Vacation Social Media Loved It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X