For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിവിങ് ടുഗദറായിരുന്ന താനും ലേഖയും ഒളിച്ചോടി; പെട്ടെന്ന് വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ച് എംജി ശ്രീകുമാർ

  |

  ഗായകന്‍ എംജി ശ്രീകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയപത്‌നി ലേഖയും മലയാളികള്‍ക്ക് സുപരിചിതരാണ്. ചിത്രം എന്ന സിനിമയുടെ പാട്ടുകള്‍ പാടിയതിന് ശേഷം ആ കാസ്റ്റുകള്‍ കൈമാറിയാണ് ലേഖയുമായി പ്രണയം തുടങ്ങിയതെന്ന് മുന്‍പ് എംജി ശ്രീകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രണയം തുടങ്ങി അധികം വൈകും മുന്‍പ് ഇരുവരും ലിവിങ് റിലേഷനിലുമായി.

  ക്യൂട്ടനസ് ഓവർലോഡ്, ജോസഫ് നായിക മാധുരിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ കാണാം

  പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും വിവാഹിതരായത്. താന്‍ വിവാഹിതനായെന്ന തരത്തില്‍ ഒരു മാഗസിനില്‍ വാര്‍ത്ത വന്നതോടെ മംഗലാപുരത്തേക്ക് ഒളിച്ചോടുകയും അവിടുന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പറയാം നേടാം എന്ന പരിപാടിയില്‍ കൊച്ചുപ്രേമനൊപ്പം സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍.

  എംജി അവതാരകനായിട്ടെത്തുന്ന പരിപാടിയില്‍ പുലിവാല്‍ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു ഇത്തവണ കൊച്ചുപ്രേമനോട് ചോദിച്ചത്. സിനിമയില്‍ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം. മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്.

  എന്റെ ജീവിതത്തിലൊരു അനുഭവം ഉണ്ടെന്ന് പറഞ്ഞാണ് എംജി ശ്രീകുമാര്‍ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. ചെങ്ങന്നൂര്‍ ഒരു പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ലിവിങ് ടുഗദര്‍ ആയിരുന്നു. ആ സമയത്താണ് ദിലീപും മണാര്‍ക്കാട് ബേബിയും പ്രമുഖ മാഗസിന്റെ പ്രധാന ആള്‍ക്കാര്‍ കാണാന്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ.

  അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെയാണോ എന്ന്? അതേ എന്നാണ് അവര്‍ പറഞ്ഞതും. ആരുടെ ആയാലും ഫോട്ടോ ഇടാമെന്ന്. അന്നത്തെ ആ പ്രായം വെച്ച് ഓക്കെ പറഞ്ഞു. ഏകദേശം 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അങ്ങനെ ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു. അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്.

  അതിന്റെ തലക്കെട്ട് എംജി ശ്രീകുമാര്‍ വിവാഹിതനായി എന്ന്. ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും അതിലുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നുള്ളതായി പ്രശ്‌നം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് കാറില്‍ നേരെമൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

  സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam

  വീഡിയോ കാണാം

  English summary
  Singer MG Sreekumar Opens Up About His Marriage With Lekha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X