For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം വലിഞ്ഞു മുറുകുന്ന പോലെ, ചങ്ക് തകരുന്ന ചുമ, ഉദ്ദേശിക്കുന്നതിലും വലുതാണിത്, കണ്ണൻ സാഗർ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കണ്ണൻ സാഗർ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. തനിയ്ക്ക് കൊവിഡ് പോസിറ്റീവായതിനെ കുറിച്ചാണ് നടൻ പറയുന്നത്. അഞ്ചു ദിസങ്ങൾ ആയി ഞാൻ കൊറോണക്ക് കീഴ്പ്പെട്ടിട്ടു... എന്നാണ് നടൻ പറയുന്നത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നേരിടേണ്ടി ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. കണ്ണൻ സാഗറിന്റെ വാക്കുകൾ ഇങ്ങനെ...

  Kannan Sagar,

  അഞ്ചു ദിസങ്ങൾ ആയി ഞാൻ കൊറോണക്ക് കീഴ്പ്പെട്ടിട്ടു... എന്ന് കുറിച്ച് കൊണ്ടാണ്കൊവിഡ് പോസിറ്റീവ് ആയതിനെ കുറിച്ചും നടൻ വെളിപ്പെടുത്തിയത്.
  രണ്ടുവർഷകാലം അതുപോലെ സൂക്ഷിച്ചു, ലിറ്റർ കണക്കിന് സാനിറ്റീസർ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാൻ കൊറോണയെന്ന മഹാമാരിയെ പുശ്ചിച്ചു, ആത്മ ധൈര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു...പക്ഷേ, എന്നേ വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടൽ, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുച്ചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും...
  കൊറോണ എന്നേ അവന്റെ കൈകളിൽ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവൻ പിടിമുറുക്കിയാൽ അനങ്ങാൻ പോലും പറ്റില്ല...

  വാണി വിശ്വനാഥിന്റെ ഫിറ്റ്നസ്സിനെ കുറിച്ച് ബാബുരാജ്, എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍

  വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാൻ ശ്രെമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാൻ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,"കുറവുണ്ടോ "ഉണ്ടെന്നല്ലാതെ എന്തുപറയാൻ, ഇച്ചിരി ഭക്ഷണം കഴിക്കാൻ എന്റെ ജീവിതത്തിൽ ഇത്രയും സമയം ഞാൻ എടുത്തിട്ടില്ല, മൂന്നോ നാലോ പിടിഅകത്താക്കി പാത്രം മാറ്റിവെക്കും, സുഹൃത്തുക്കളും ബന്ധുക്കളും ഫോൺ വഴി ഓടിപ്പോകുന്ന ഫ്ളൈറ്റിലെ പൈലാറ്റിനു നിർദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തിൽ സംസാരിക്കാൻ കൂടിവയ്യ, പലചിന്തകളും മനസിൽ ഓടിവരും, ഞാൻ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികൾ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിൽ ഷീൽഡ് വാക്സിൻ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം...

  ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈത്തൊഴുതു പറയുകയാണ് പ്രിയപ്പെട്ടവർ ശ്രെദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാൻ വയ്യാത്ത അവസ്ഥ, ഞാൻ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂർ എടുത്തു,...ടേക്ക് കെയർ എന്ന് നടൻ ഫേസ് ബുക്കിൽ കുറിച്ചു. നിമിഷനേരം കൊണ്ടാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. നടന് രേഖമുക്തി നേർന്നു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

  ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ്

  Malayalam cinema industry's Condolences to MV Noushad | FilmiBeat Malayalam

  കൊറോണ ഒന്നുമല്ല... പുറത്തിറങ്ങാതെ സന്തോഷത്തോടെ വീട്ടിലിരിക്കു,മനസിന്റെ ധൈര്യം കൈവിടരുത്.. വേഗം സുഖമാകും,ടെൻഷൻ മാറ്റി വച്ചു ധൈര്യമായി ഇരിക്കു ചേട്ടാ.. എല്ലാം ഭേദമാകും. ഞാനും ഈ അവസ്ഥ തരണം ചെയ്തതാണ്. നമ്മുടെ mind ശക്തി ആക്കിയാൽ മതി. അസുഖം പെട്ടെന്ന് മാറും. പ്രാർഥന കൂടെയുണ്ട്,വേഗം സുഖമാവട്ടെ ചേട്ടാ,അസുഖം എത്രയും വേഗം മാറി വരും. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും. സമാധാനമായി ഇരിക്കുക. പരമാവധി ഫോൺ ഉപയോഗിക്കാതിരിക്കുക. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. ഇടവിട്ട് ചൂടുവെള്ളം, കുടിക്കുക നല്ലതുപോലെ ആഹാരം കഴിക്കുക, റസ്റ്റെടുക്കുക,പറ്റുമെങ്കിൽ ആവിപിടിക്കുക, ധൈര്യമായി ഇരിക്കുക ചേട്ടാ അനുഭവം ഗുരുവാണ്. ഞാനും വളരെ സേഫ് ചെയ്തു നടന്നതാണ് ഇതിനാണ് പറയുന്നത് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന്. പേടിക്കാനില്ല 3,4,5കഷ്ടപ്പാടെ ഉള്ളു ചേട്ടൻ ഈ അസുഖത്തെ തോൽപിച്ചിരിക്കുന്നു ടെൻഷൻ അടിക്കാതെ 'പേന എടുത്തു ഒന്നു എഴുതു "ടീമേ ഞാൻ ഇപ്പോൾ ഇതിനെ തോൽപിച്ചു 25ആയിഎന്റെ പ്രാർത്ഥനയുണ്ട്, സെയിം അവസ്ഥ ഇവിടെയും. പരസ്പരം പ്രാർത്ഥിയ്ക്കാം പെട്ടെന്ന് സുഖപ്പെടട്ടെ എന്ന്. ഉറക്കം ഇല്ല. എനിക്ക്. കടുത്ത ശ്വാസം മുട്ടൽ. സ്വാതന്ത്ര്യത്തിന്റെ വില അറിയുന്ന സമയം എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: cinema
  English summary
  Mimicry Artist Kannan Sagar Opens Up About His Covid Complications, Latest Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X