For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഋഷിയേയും സൂര്യയേയും വെറുതെ വിടില്ല', തീരാത്ത പകയുമായി മിത്ര

  |

  അന്യഭാഷകളിൽ നിന്നുള്ള നിരവധി സീരിയലുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മൊഹൊര്‍ എന്ന ബം​ഗാളി സീരിയൽ റീമേക്ക് ചെയ്താണ് അതിനെ കൂടെവിടെ എന്ന പരമ്പരയായി മലയാളത്തിൽ അവതരിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരേയും പിടിച്ചിരുത്തുന്ന സീരിയലാണ് കൂടെവിടെ. പ്രണയവും കുടുംബബന്ധവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.

  Also Read: 'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!

  2020ൽ ആണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. 230 എപ്പിസോഡുകളോട് അടുക്കുകയാണ് ഇപ്പോൾ പരമ്പര. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ സീരിയലിന്റെ ഇതിവൃത്തം. അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

  Also Read: 'വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്നു', അവസാനം പ്രേം നസീർ പ്രതികരിച്ചത് ഇങ്ങനെ!

  കോളജിൽ വെച്ച് സൂര്യയോട് അധ്യാപകനായ ഋഷികേശിന് തോന്നിയ പ്രണയം അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾക്കും ബന്ധുക്കൾക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതിനാൽ തന്നെ എപ്പോഴും സൂര്യയ്ക്ക് നേരെ ആക്രമണങ്ങളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്ന് സൂര്യയെ രക്ഷിച്ചതിന് ശേഷം സൂരയേയും കൊണ്ട് അമ്മ അതിഥിയുടെ അറിവോടെ ഒളിച്ച് താമസിക്കുകയാണ് ഋഷികേശ്. ഋഷിയുടെ വളർത്തമ്മയായ റാണിയമ്മ അടക്കമുള്ളവർ ഋഷിയെ കണ്ടെത്താനും സൂര്യയെ ഇല്ലാതാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

  ഇതുവരേയും ഇരുവരും ഒളിവിൽ കഴിയുന്ന സ്ഥലം ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല. സൂര്യയോട് അടങ്ങാത്ത പ്രണയമുള്ളതിനാൽ ബന്ധുവായ മിത്രയുമായി നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയാണ് ഋഷി സൂര്യയ്ക്ക് അരികിലേക്ക് എത്തിയത്. ഇരുവരും ശത്രുക്കളിൽ നിന്നും അഭയംതേടി ഇപ്പോൾ താമസിക്കുന്നത്. അതിഥി ടീച്ചറുടെ ഉടമസ്ഥതയിലുള്ള പഴയൊരു തറവാട്ടിലാണ്. അവിടേയും പല വിധ പ്രതിസന്ധികൾ തരണം ചെയ്താണ് ഋഷിയും സൂര്യയും കഴിയുന്നത്. വരാനിരിക്കുന്ന ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

  ഋഷിയോടുള്ള പക അടങ്ങാതെ ഋഷിയെ കുടുക്കാൻ ഏത് വിധേനയും താൻ ശ്രമിക്കുമെന്ന് പറയുന്ന മിത്രയേയാണ് പ്രമോയിൽ കാണിക്കുന്നത്. ഒരുവട്ടം കൂടി അവസാനമായി ഋഷിയെ കാണണമെന്നും സൂര്യയെ വെറുതെ വിടില്ലെന്നുമെല്ലാം മിത്ര പറയുന്നതും പുതിയ പ്രമോയിൽ കാണാം. റാണിയമ്മയുടെ സമ്മതത്തോടെ സൂര്യയെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹമാണ് ഋഷിക്കുള്ളത്. എന്നാൽ കൈയ്യിൽ കിട്ടിയാൽ സൂര്യയെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയിലാണ് എപ്പോഴും റാണിയമ്മ. വളർത്തമ്മയായതിനാൽ തന്നെ ഋഷിക്ക് റാണിയെ പൂർമണമായും തള്ളികളയാനും സാധിക്കുന്നില്ല.

  ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

  അതേസമയം കഥാ​ഗതി മാറിപ്പോയിയെന്നും സീരിയലിന്റെ യഥാർഥ സ്വഭാവം നഷ്ടമായിയെന്നുമാണ് ആരാധ കർകമന്റ് ചെയ്യുന്നത്. സീരിയലിലെ നടീനടന്മാർ പോലും കഥാപാത്രത്തിൽ നിന്നും വ്യതി ചലിച്ചാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും സീരിയലിന്റെ പ്രേക്ഷകർ പുതിയ പ്രമോയ്ക്ക് താഴെ കമന്റ് ചെയ്തു. ഏറെ ആരാധകരുള്ള പ്രണയജോഡിയാണ് ഋഷി-സൂര്യ. ഋഷ്യ എന്നാണ് ആരാധകർ ഈ ജോഡിയെ സ്നേഹത്തോടെ വിളിക്കുന്നത്. സ്വാസിക വിജയ് നായികയായ സീത എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് ബിപിൻ ജോസ്. സീരിയലെ താരങ്ങളെല്ലാം അവരുടെ കഥാപാത്രങ്ങളുടെ പേരിലാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. അത്രയേറെ സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

  Read more about: asianet serial malayalam
  English summary
  'mithra going to start her revenge against rishi', asianet popular serial koodevide new promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X