For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായി; പുതിയ സന്തോഷം പങ്കുവെച്ച് നടി മിത്ര കുര്യന്‍, ഒരു മാറ്റവുമില്ലല്ലോന്ന് ആരാധകരും

  |

  ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് നടി മിത്ര കുര്യന്‍ ജനപ്രീതി നേടുന്നത്. ദിലീപിന്റെയും നയന്‍താരയുടെയും കൂടെ ശക്തമായൊരു വേഷമാണ് മിത്ര അവതരിപ്പിച്ചത്. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും മിത്ര സജീവമായി തുടര്‍ന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന മിത്രയിപ്പോള്‍ തിരിച്ച് വരുന്നു എന്ന സന്തോഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

  ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിത്ര കുര്യന്റെ തിരിച്ച് വരവ് ടെലിവിഷന്‍ സീരിയലിലേക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പ് നിരവധി പരിപാടികളില്‍ വിധികര്‍ത്താവായിട്ടും അല്ലാതെയും എത്തിയിട്ടുള്ള നടി ഇത്തവണ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നു എന്ന സവിശേഷത കൂടിയുണ്ട്. ' അമ്മ മകള്‍' എന്ന് പേരിട്ടിരിക്കുന്ന സീരിയലിലാണ് മിത്ര അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീരിയലില്‍ സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ച് വരവിനൊരുങ്ങുന്നത്.

  പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അമ്മയും മകളും തമ്മിലുള്ള കഥയായിരിക്കും സീരിയലിന് ആസ്പദമാവുന്നത് എന്നാണ് അറിയുന്നത്. അമ്മയുടെ റോളില്‍ മിത്ര അഭിനയിക്കുകയാണെന്ന പ്രത്യേകതയും ഇതിനുണ്ടാവും. മരിയ പ്രിന്‍സ് ആണ് പരമ്പരയില്‍ മകളായി അഭിനയിക്കുക. ഒക്ടോബര്‍ ഇരുപത്തിയഞ്ച് മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9 മണിക്കാണ് പരമ്പര ഉണ്ടാവുക. ഇതൊരു താളം തെറ്റിയ താരാട്ട് എന്ന തലവാചകത്തോടെയാണ് സീരിയലിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

  ഫൈസല്‍ അടിമാലിയാണ് സംവിധാനം. രാജീവ് റോഷന്‍, ശ്രീജീത്ത് വിജയ്, എന്നിവരാണ് സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിത്രയുടെ തിരിച്ച് വരവിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം അഭിനയിക്കാന്‍ പോവുന്ന സീരിയലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും നടിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്. 2015 ല്‍ സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മിത്ര അഭിനയ ജീവിതത്തിന് താല്‍കാലികമായിട്ടുള്ള ഇടവേള നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. താന്‍ മനഃപൂര്‍വ്വം അഭിനയത്തില്‍ നിന്നും മാറി നിന്നതാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിട്ടുണ്ട്.

  അഭിനയം ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താന്‍ കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതില്‍ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. കൂടുതലും കുടുബത്തിനൊപ്പം കഴിയാന്‍ വേണ്ടിയാണ് അത്തരമൊരു ബ്രേക്ക് എടുത്തത്. താനിനിയും അഭിനയിക്കുന്നതാണ് ഭര്‍ത്താവിനും ഇഷ്ടമെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മിത്ര പറഞ്ഞിരുന്നു. ഇതിനിടെ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ മകന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു. നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിക്കുകയാണിപ്പോള്‍.

  മേഘ്‌നയുടെ കല്യാണം കൊണ്ടു വന്നത് നീയല്ലേ, നീ ഒത്ത് തീർപ്പാക്കണം; മോശം കമൻ്റുകളിൽ പ്രതികരിച്ച് ഡിംപിളിൻ്റെ അമ്മ

  Recommended Video

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ മിത്രയെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകള്‍ നിറയുകയാണ്. അന്നും ഇന്നും നടിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സന്തൂര്‍ മമ്മിയാണോ നിങ്ങളെന്ന് ചിലര്‍ തമാശരൂപേണ ചോദിക്കുന്നു. ശക്തമായൊരു സ്ത്രീകഥാപാത്രമായിരിക്കും അമ്മ മകള്‍ സീരിയലില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്.

  പ്രണയിച്ച് നടന്നത് പോലെയാണ് ഇപ്പോഴും; ഭര്‍ത്താവെന്ന നിലയില്‍ പെര്‍ഫെക്ട് ആണ്, ജയസൂര്യയെ കുറിച്ച് ഭാര്യ സരിത

  Read more about: mithra kurian
  English summary
  Mithra Kurian Opens Up About Her Marriage And Announces A New Happiness Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X