twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 ദിവസം 16 പ്രശസ്തരുമായി ബിഗ് ഹൗസില്‍ മോഹന്‍ലാല്‍! ബിഗ് ബോസിന് മലയാളത്തിലേക്കും സ്വാഗതം!!

    |

    ഹിന്ദി ടെലിവിഷനില്‍ നടത്തി വന്നിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദി മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് കൂടി ബിഗ് ബോസ് എത്തിയിരുന്നു. അടുത്തിടെ മലയാളത്തിലേക്ക് കൂടി പരിപാടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും ബിഗ് ബോസ് അവതാരകനായി വരുന്നതെന്നുമായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

    സിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂസിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂ

    ഏഷ്യാനെറ്റ് ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. പരിപാടി അവതരിപ്പിക്കാനെത്തുന്നത് മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യം സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഏറെ നാളുകളായിട്ടുള്ള ആരാധകരുടെ കാത്തിരിപ്പ് സഫലമായിരിക്കുകയാണെന്ന് പറയാം.

    വ്യക്തിയുടെയും സമൂഹത്തിന്റെയും സദാചാരം തീരുമാനിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്ന് ജോയ് മാത്യു..!വ്യക്തിയുടെയും സമൂഹത്തിന്റെയും സദാചാരം തീരുമാനിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്ന് ജോയ് മാത്യു..!

    ബിഗ് ബോസ്

    ബിഗ് ബോസ്

    ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളില്‍ നടത്തി വന്നിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്കും എത്തുകയാണ്. വിവിധ മേഖകളില്‍ പ്രശസ്തരായവരെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുകയാണ്. ഈ വീടിനെ ബിഗ് ഹൗസ് എന്നാണ് വിളിക്കുന്നത്. വീടിന്റെ ബാത്ത്‌റൂം ഒഴികെ എല്ലായിടത്തും ക്യാമറകളുണ്ടാവും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ഓരോ നിമിഷവും ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലാണ് ഓരോരുത്തരും താമസിക്കേണ്ടതും. മത്സരങ്ങളും ജോലികളുമായി മത്സരാര്‍ത്ഥികളെ തേടി എത്തുന്നത് വ്യത്യസ്ത അനുഭവങ്ങളായിരിക്കും.

    മോഹന്‍ലാല്‍ വരുന്നു...

    മോഹന്‍ലാല്‍ വരുന്നു...

    ആദ്യം ബിഗ് ബോസിന്റെ അവതാരക ശില്‍പ്പ ഷെട്ടിയായിരുന്നു. ശേഷം അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്. തമിഴില്‍ കമല്‍ ഹാസനായിരുന്നു. മലയാളത്തിലേക്ക് കൂടി പരിപാടി എത്തുമ്പോള്‍ നടനവിസ്മയം മോഹന്‍ലാല്‍ ആയിരിക്കും അവതാരകനാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയെ കുറിച്ച് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

    100 ദിവസങ്ങളില്‍..

    100 ദിവസങ്ങളില്‍..

    എന്‍ഡെമോള്‍ ഷൈന്‍ പ്രൊഢക്ഷന്‍സ് നിര്‍മ്മിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസിന് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. 100 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ത മേഖലകൡ നിന്നുള്ള 16 പേരാണ് പങ്കെടുക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം എന്നിവയെല്ലാം കൊടുക്കാതെ പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയിരിക്കും. 100 ദിവസം താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരിക്കും.

     ടാസ്‌കുകള്‍...

    ടാസ്‌കുകള്‍...

    പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ടോയ്‌ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇത് തനിക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്. ഇതിലെ വെല്ലുവിളി വളരെയധികം വ്യത്യസ്തമായിരിക്കുമൈന്നും മോഹന്‍ലാല്‍ പറയുന്നു.

    English summary
    Mohanlal as host for Bigg Boss in Malayalam at Asianet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X