For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുപോലൊരു ഏട്ടനേയും കാമുകനേയും ആരും കൊതിക്കും; തനിക്ക് ലഭിച്ച മെസേജ് പങ്കുവച്ച് നലീഫ്‌

  |

  ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് മൗനരാഗം. കല്യാണിയുടേയേും കിരണിന്റേയും പ്രണയ കഥയാണ് പരമ്പര പറയുന്നത്. മൗനരാഗം സംഭവബഹുലമായ രംഗങ്ങളിലൂടെ കടന്നു പോവുകയാണ് ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ കിരണിനെ അവതരിപ്പിക്കുന്ന നലീഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തനിക്ക് ആരാധകരില്‍ നിന്നും ലഭിച്ചൊരു കമന്റും ആ കമന്റിന് നലീഫ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

  പിങ്ക് സാരിയില്‍ സുന്ദരിയായി തന്‍വി; ആരാധികയുടെ ആരാധകരായി സോഷ്യല്‍ മീഡിയ

  വിക്രമിനുണ്ടായ ആക്‌സിഡന്റിലൂടെയാണ് പരമ്പര ഇപ്പോള്‍ കഥ പറയുന്നത്. വിക്രമിന് അപകടം സംഭവിച്ചുവെന്ന വാര്‍ത്ത സഹോദരി സോണിയേയും കാമുകി കല്യാണിയേയും അറിയിക്കുന്ന കിരണിനേയാണ് കഴിഞ്ഞ ദിവസം കണ്ടത്. വൈകാരികമായ ഈ രംഗങ്ങളിലെ നലീഫിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ആരാധകരുടെ മെസേജ്. ഈ മെസേജ് പങ്കുവച്ചു കൊണ്ടാണ് നലീഫ് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോള്‍ ഒരു സഹോദരിയ്ക്ക് സഹോദരനില്‍ നിന്നും കിട്ടുന് സ്നേഹവും ഒരു സഹോദരന്റെ വാല്യുവും അറിയാന്‍ പറ്റി. ശരിക്കും കിരണിനെ പോലെ ഒരു സഹോദരന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി. പക്ഷെ ഇന്നത്തെ എപ്പിസോഡ കണ്ടപ്പോള്‍ ഒരു ലവ്വറിന്റെ കരുതലും സംരക്ഷണവും എത്ര ആണെന്ന് ഇക്ക ജീവിച്ചു കാണിച്ചു തന്നു. എന്നായിരുന്നു താരത്തിന് ലഭിച്ച മെസേജ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് നലീഫ്.

  ഇന്നലെ സോണിയയുടെ കൂടെ കിരണ്‍ കിരണ്‍ എന്ന ഏട്ടനായി നിന്നപ്പോഴും, ഇന്ന് കല്യണി എന്ന കാമുകിയ്ക്ക് വേണ്ടി ഒരു പ്രൊട്ടക്റ്റര്‍ ആയി നിന്നപ്പോഴും ആരേയും ബോര്‍ അടിപ്പിക്കാതെ അത് കാണുന്നവരുടെ കണ്ണ് നനിറയിപ്പിക്കാനും. ഇത് പോലെ ഒരു സഹോദരനേയും കാമുകനേയും എനിക്കും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഇന്നലത്തേയും ഇന്നത്തേയും എപ്പിസോഡുകള്‍ കണ്ടവരില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് നലീഫ് എന്ന നടന്റെ അഭിനയത്തിന്റെ കഴിവാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇക്ക. എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

  ഈ സന്ദേശത്തിന് മറുപടിയായി നലീഫ് കുറിച്ചത് ''ഇതുപോലുള്ള സന്ദേശങ്ങള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞങ്ങളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രേക്ഷകര്‍ക്ക് എന്റര്‍ടെയ്മെന്റ് നല്‍കാനും നിലവാരമുള്ള ഔട്ട് പുട്ട് നല്‍കാനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മൗനരാഗം ടീം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ കാത്തിരിക്കുന്ന ആ നിമിഷം ഇനി കുറച്ച് ദിവസത്തിനുള്ളില്‍ എത്തും'' എന്നായിരുന്നു. കാത്തിരിക്കുന്ന നിമിഷത്തിലൂടെ നലീഫ് അര്‍ത്ഥമാക്കിയത് കിരണും കല്യാണിയും ഒരുമിക്കുന്ന നിമിഷമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

  തമിഴ്നടനായ നലീഫ് വളരെ പെട്ടെന്നായിരുന്നു കിരണായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. കിരണും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും ആരാധകരുടെ കയ്യടി നേടുന്നുണ്ട്. ഐശ്വര്യ റാംസിയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുണ്ട്. അതേസമയം വിക്രമിന്റെ അപകടത്തിന് പിന്നാലെ മൗനരാഗത്തില്‍ സംഭവബഹുലമായ രംഗങ്ങളാണ് അരങ്ങേറുന്നത്. അപകടത്തിന് കാരണമായി കിരണിനേയും രൂപയേയും സോണിയ അടക്കം കുറ്റപ്പെടുത്തുന്നതിനാണ് കഴിഞ്ഞ ദിവസം പരമ്പര സാക്ഷ്യം വഹിച്ചത്. എന്നാല്‍ പ്രകാശന്റെ കള്ളത്തരം പൊളിക്കുന്ന തെളിവുകളുമായി കിരണ്‍ എത്തുന്നത് പരമ്പര കൂടുതല്‍ സംഭവബഹുലമായി മാറുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.


  കാണുന്ന പ്രേക്ഷകര്‍ പോലും നാണിക്കും, നോട്ടം കൊണ്ട് പ്രണയത്തില്‍ അലിഞ്ഞ് ശിവനും അഞ്ജലിയും

  അപകടത്തില്‍ വിക്രമിന് ശബ്ദം നഷ്ടപ്പെട്ടതും അതിന് പിന്നില്‍ കല്യാണിയെ അപകടത്തിലാക്കാനുള്ള തന്റെ തന്ത്രമാണെന്ന് കിരണ്‍ തിരിച്ചറിഞ്ഞതും പ്രകാശന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിക്രമനും പ്രകാശനും വലിയ തിരിച്ചടികള്‍ നേരിടുമ്പോള്‍ അടുത്ത അടി കിട്ടാന്‍ പോകുന്നത് സരയുവിനാണെന്ന സൂചനകളും പുതിയ പ്രൊമോ വീഡിയോ നല്‍കുന്നുണ്ട്. ആരാധകര്‍ ആകാംഷയോടെ ഈ രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

  Read more about: serial
  English summary
  Mounaragam Actor Naleef Shares A Fan's Message To Him His Words Gets Claps
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X