For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോനേ മരുമോൾ വന്നിട്ടുണ്ട്', കല്യാണിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് പ്രതീക്ഷ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 16 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച കാഴ്ചക്കാരാണുള്ളത്. സീരിയലിന് മാത്രമല്ല ഇതിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്. കല്യാണി എന്ന പാവം പെൺകുട്ടിയുടേയു കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഐശ്വര്യയാണ് കല്യാണിയായി എത്തുന്നത്. നലീഫ് ആണ് കിരൺ.

  സിമ്പിൾ ആൻഡ് സ്റ്റൈലീഷ് ലുക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം, മാൻവിയുടെ ചിത്രം നോക്കൂ

  മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ലല്ലോ, റിസബാവയുടെ വാക്കുകൾ വൈറലാവുന്നു...


  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രതീഷയും മൗനരാഗത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന കസ്തൂരിമാനിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പരമ്പരയിലും തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു ഇപ്പോഴിത അധികം വില്ലത്തി റോളുകൾ ലഭിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അമൃത ടിവി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സഹതാരം കല്യാണുമായിട്ടുളള രസകരമായ ഒരു സംഭവവും പ്രതീഷ പങ്കുവെയ്ക്കുന്നുണ്ട്.

  നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്, ചാക്കോച്ചന് പ്രിയം ഒരാളോട് , സുഹൃത്ത് പറയുന്നു

  മൗനരഗം പരമ്പരയിൽ വിക്രമാദിത്യൻ എന്ന കഥാപാത്രത്തെയാണ് കല്യാൺ ഖന്ന അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണിത്. കല്യാണിയുടെ സഹോദരനാണ് വിക്രം . അച്ഛൻ പ്രകാശനോടൊപ്പം ചേർന്ന് കല്യാണിയെ ദ്രേഹിക്കുകയാണ് ഈ സഹോദരനും പ്രതീഷയുടെ കഥാപാത്രമായ സരയുവിന്റെ അമ്മയിയുടെ മകളെയാണ് വിക്രം വിവാഹം കഴിച്ചിരിക്കുന്നത്. മൗനരാഗം സീരിയലിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ് സരയുവും വിക്രമാദിത്യൻ എന്ന വിക്രമും. നടൻ ബാലാജിയാണ് പ്രകാശൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്.

  ഇപ്പോഴിത സ്ഥിരം വില്ലത്തി കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രതീക്ഷ. 'പറയാം നോടാം' എന്ന പരിപാടിയിൽ ഗായകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഒരു സീരിയലിൽ നെഗറ്റീവ് വേഷം ചെയ്താൽ പിന്നെ അങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമേ വിളിക്കുകയുള്ളോ? എന്ന ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. സീരിയലിന് മികച്ച അഭിപ്രായമാണുളളതെന്നും എംജി പറയുന്നുണ്ട്.

  പ്രിയപ്പെട്ട ഗായകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതീഷയുടെ വാക്കുകൾ. '' ആദ്യത്തെ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനി എത്തിയത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയിൽ നടിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തിൽ എത്തിയത്. നടി ദർശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു പ്രതീക്ഷ സീരിയലിൽ എത്തിയത്.

  സഹതാരം കല്യാണിനോടൊപ്പമാണ് പ്രതീക്ഷ പറയാം നേടാം പരിപാടിയിൽ എത്തിയത്. ഇരുവരും തമ്മിലുള്ള ഒരു രസകരമായ സംഭവവും പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണിന്റെ അമ്മ തന്റെ മരുമകളാണ് എന്ന് പറഞ്ഞേ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു ആ രസകരമായ സംഭവം നടി പങ്കുവെച്ചത്. പറഞ്ഞിരന്നു എന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. നടിയുടെ വാക്കുകൾ ഇങ്ങനെ...'' ഒരിക്കൽ താനും അമ്മയും കൂടി കല്യാണിന്റെ വീട്ടിൽ പോയിരുന്നു. അന്ന് തങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു. ആന്റിയെ കാണാൻ വേണ്ടിയിട്ടായിരുന്നു വീട്ടിൽ പോയത്. അവിടെ ചെന്നപ്പോൾ കല്യാൺ വീട്ടിൽ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വീടിന് അടുത്ത് വന്നിരുന്നു. അപ്പോഴാണ് ആന്റി പറഞ്ഞത്'' എട മോനേ മരുമകൾ വന്നിട്ടുണ്ടെന്ന്.പൊട്ടിച്ചിരിച്ച് കൊണ്ടാണ് പ്രതീക്ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും നടി പറയുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതോാടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  വീഡിയോ; കടപ്പാട്, പറയാം നോടാം( അമൃത ടിവി)

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ചിത്രങ്ങൾ; കടപ്പാട്; പ്രതീക്ഷ, കല്യാൺ ഖന്ന ഇൻസ്റ്റഗ്രാം

  Read more about: serial
  English summary
  Mounaragam Serial Actress Pratheeksha G Pradeep Reveals Funny Incident With co-star Kalyan Khanna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X