For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണിയെ മലർത്തിയടിച്ച് വിക്രം', ആ പാവത്തിനോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സൂപ്പർ ഹിറ്റ് പരമ്പരയാണ് മൗനരാഗം. 2019 ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തെലുങ്ക് സീരിയൽ മൗന രാഗത്തിന്റെ റീമേക്ക് ആണ് ഈ പരമ്പര. കല്യാണി എന്ന മിണ്ടാപ്രാണിയായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. സ്വന്തം അച്ഛനിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കൊടിയ പീഡനമാണ് കല്യാണിയ്ക്ക് നേരിടേണ്ടി വരുന്നത്. ഐശ്വര്യ റംസിയാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

  എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...

  നലീഫ് ആണ് സീരിയലിൽ നായകനായി എത്തുന്നത്. ഐശ്വര്യയെ പോലെ തന്നെ പുതുമുഖതാരമാണ് നലീഫും. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. താരങ്ങൾക്കൊപ്പം വൻ താരനിരയാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബീന ആന്റണി, സേതു ലക്ഷ്മി,അരുൺ മോഹൻ , പ്രതീക്ഷ,സാബു വർഗ്ഗീസ് ,കല്യാൺ ഖന്ന,ബാലാജി ശർമ്മ ,സോന ജെലീന എന്നീവരാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

  അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ, വെല്ലുവിളിച്ച് തമ്പി, വീണ്ടും പ്രതിസന്ധിയിലായത് അപ്പു

  പ്രകാശന്റേയും ദീപയുടേയും രണ്ടാമത്തെ മകളാണ് കല്യാണി. പെൺകുട്ടികളെ വെറുപ്പായ പ്രകാശന് അപ്രതീക്ഷിതമായിട്ടാണ് കല്യാണി ജനിക്കുന്നത്. സംസാര ശേഷിയില്ലാത്ത കല്യാണിയെ ഇയാൾ കൂടുതൽ വെറുക്കുകയായിരുന്നു. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല. സ്കൂളിൽ പോലും വിടാതെ വീട്ടിൽ തളച്ച് ഇടുകയായിരുന്നു. വേലക്കാരിയ്ക്ക് സമാനമായിട്ടായിരുന്നു കല്യാണിയെ കണ്ടിരുന്നത്. കല്യാണിക്ക് ശേഷം പ്രകാശനും ദീപയ്ക്കും വിക്രമാദിത്യൻ എന്നൊരു മകൻ ജനിക്കുന്നു. പ്രകാശന്റെ ആഗ്രഹം പോലെ ജനിച്ച മകനെ വളരെ കാര്യമായിട്ടായിരുന്നു വളർത്തിയത്. മകൻ വിക്രമിന് കൊടുത്ത സ്നേഹത്തിന്റെ ഒരു തരിപോലും പാവം കല്യാണിക്ക് പ്രകാശൻ നൽകിയില്ല. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരിയായി മാറുകയായിരുന്നു.

  കല്യാണിയുടെ ജീവിതത്തിൽ കിരൺ എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. കല്യാണിയോടുള്ള കിരണിന്‌റെ അടുപ്പം പ്രകാശനേയും മകനേയും ചൊടിപ്പിച്ചിരുന്നു. മകളുടെ പതനം കാണാൻ ആഗ്രഹിക്കുന്ന അച്ഛനാണ് പ്രകാശൻ. തന്റെ മകനേക്കാളും നല്ല ജീവിതം കല്യാണിക്ക് ലഭിക്കരുതെന്നാണ് ഇയാളുടെ ആഗ്രഹം. അതിനായി ആ പാവം പെൺകുട്ടിയെ ഇയാൾ കൊല്ലാൻ വരെ നേക്കുന്നുണ്ട്. എന്നാൽ എല്ലാ ദുരന്തങ്ങളിൽ നിന്നും കിരൺ കല്യാണിയെ രക്ഷിക്കുകയായിരുന്നു. കിരണിന്റെ സഹോദരി സോണിയെ ആണ് വിക്രം വിവാഹം കഴിച്ചിരിക്കുന്നത്. ചതിയിലൂടെയാണ് സോണിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സോണി വിക്രമിന്റെ യഥാർത്ഥ സ്വാഭാവം മനസ്സിലാക്കുന്നു.

  തുടക്കത്തിൽ കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. ആദ്യമൊക്കെ മൗനം പാലിച്ച കല്യാണി പിന്നീട് ഇവരോട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടിലെ അടുക്കളയിൽ തളച്ചിട്ടിരുന്ന കല്യാണിയെ കിരൺ പുറം ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് വരുകയായിരുന്നു. മാന്യമായ ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങി കൊടുക്കുകയും ചെയ്തു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ പിന്നീട് ഈ അച്ഛനും മകനും പാരയാവുകയായിരുന്നു. കല്യാണിയെ വകവരുത്താൻ നോക്കിയ പ്ലാനിൽ വിക്രം പെട്ട് സൗണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ഈ അച്ഛനും മകനും ആ പാവം പെൺകുട്ടിയോടുള്ള ശത്രുത മാറിയിട്ടില്ല.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യാണിയെ മലർത്തി അടിക്കുന്ന വിക്രമിന്റെ വിഡിയോയാണ്. ഇത് സീരിയലിൽ ഉള്ളതല്ല. താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് ഐശ്വര്യയാണ് രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് അണ്ണൻ തങ്കച്ചി പാസം എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഐശ്വര്യയെ കയ്യിൽ കോരിയെടുത്ത് ഗുസ്‍തിയിലെന്ന പോലെ മലർത്തിയടിക്കുകയാണ് കല്യാൺ. വീഡിയോയുടെ പശ്ചാത്തലത്തി ഗുസ്‍തിയുടെ കമന്ററിയും കേൾക്കാം. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആ പാവത്തിന്റെ നടു ഒടിച്ചോയെന്നും കല്യാണി ഫാൻസ് ചോദിക്കുന്നു.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  വീഡിയോ കാണാം

  Read more about: serial
  English summary
  Mounaragam Serial Fame Aishwarya Ramsai Shares Wrestling With On-screen Brother Vikram, video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X