For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം മകൻ്റെ വിവാഹത്തിന് പോലും പോവില്ല: രേഖയെ വിവാഹം ക്ഷണിച്ചപ്പോൾ കിട്ടിയ മറുപടിയെ കുറിച്ച് മൃദുലയും യുവയും

  |

  സീരിയല്‍ താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വെച്ചയിരുന്നു താരവിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തില്‍ സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തിയിരുന്നു.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  മൃദുല-യുവ പ്രണയത്തിനും വിവാഹത്തിനും കാരണക്കാരിയായ നടി രേഖ രതീഷിനെ മാത്രം വിവാഹത്തില്‍ കണ്ടില്ല. ബാക്കി എല്ലാവരും വന്നിട്ട് രേഖ വരാത്തത് എന്താണെന്നുള്ള ചോദ്യത്തിന് നടി മറുപടി കൊടുക്കുകയും ചെയ്തു. ഇതോടെ മൃദുലയ്ക്കും യുവയ്ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ മറുപടിയുമായി താരങ്ങള്‍ എത്തിയിരിക്കുകയാണ്.

  വിവാഹത്തിനെന്താ പോവാത്തെ എന്ന ചോദ്യത്തിന് അവരെന്നെ വിളിച്ചില്ല. അറിയിച്ചില്ല, എന്നുള്ള മറുപടിയായിരുന്നു രേഖ രതീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് താന്‍ പോവില്ലെന്ന് അറിഞ്ഞത് കൊണ്ടുമാവാം വിളിക്കാത്തത്. എങ്കിലും തനിക്ക് പിണക്കമോ പരിഭവമോ ഇല്ല. രണ്ടാളും തനിക്ക് മക്കളെ പോലെയാണെന്നും സന്തോഷത്തോടെ അവര്‍ ജീവിക്കട്ടേ എന്നും രേഖ വ്യക്തമാക്കി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമുള്ള മറുപടി പറയുകയാണ് താരങ്ങള്‍.

  ഒരുപാട് വളച്ചൊടിച്ച വാര്‍ത്തകള്‍ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാന്‍ നേരം ഇല്ല. പ്രതികരിക്കാന്‍ നിന്നാല്‍ ഉള്ള സമയവും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ. അല്ലാതൊരു ഗുണവും അത്‌കൊണ്ട് ഉണ്ടാവുകയില്ല. ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. കാരണം അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ആവശ്യം സബ്‌സ്‌ക്രേബേഴ്‌സും റീച്ചുമാണ്. അത് കിട്ടാന്‍ വേണ്ടി ഇത്തരം പല വാര്‍ത്തകളും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഞങ്ങള്‍ ഇതും അങ്ങനെയേ കണ്ടിട്ടുള്ളൂ.

  രേഖ ചേച്ചിയുമായി ഞങ്ങളെ ചേര്‍ത്തു കൊണ്ട് ഒരുപാട് വിവാദങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയില്‍. അതില്‍ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാല്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന്.

  സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങള്‍ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നതെന്ന് താരങ്ങള്‍ പറയുന്നു.

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  രണ്ടാളും രണ്ട് വഴിക്ക് ഷൂട്ടിങ്ങിനു പോകുമ്പോള്‍ തീര്‍ച്ചയായും രണ്ടാള്‍ക്കും മിസ് ചെയ്യും. മിസ് ചെയ്യുന്ന സമയത്ത് ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. മാത്രമല്ല അങ്ങനെ മിസ് ചെയ്തിന് ശേഷം ചെറിയ ഗ്യാപ്പിന് പിന്നാലെ കാണുമ്പോള്‍ ആ ഒരു ഫ്രഷ്‌നെസ്സും ഉണ്ടാകും. അതുകൊണ്ടു തന്നെ ഈ മിസ്സിംഗ് ഞങ്ങള്‍ പോസിറ്റീവ് ആയി തന്നെ എടുക്കുകയാണ്. നിലവില്‍ പുതിയ പ്രോജക്ടുകള്‍ ഒന്നും ഞങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. എങ്കിലും രണ്ടാളും ഒരുമിച്ചൊരു പ്രോജക്ട് ഉടനെ പ്രതീക്ഷിക്കാം. അതിന്റെ ബാക് ഗ്രൗണ്ട് വര്‍ക്‌സ് നടക്കുന്നുണ്ട്.

  English summary
  Mridula Vijay And Yuva Opens Up About Rumours On Their Marriage And Rekha Ratheesh's Statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X