For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല ഭര്‍ത്താവ് ആയാല്‍ ഇങ്ങനെ വേണം, വിവാഹം കഴിഞ്ഞ ഉടന്‍ പുതിയ ഫ്‌ളാറ്റിലേക്ക് മാറി മൃദുലയും യുവകൃഷ്ണയും

  |

  ടെലിവിഷന്‍ സീരിയല്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയും വിവാഹിതരായിരിക്കുകയാണ്. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വെച്ചാണ് താരവിവാഹം നടന്നത്. യുവയുടെയും മൃദുലയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വിരുന്ന് സത്കാരങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

  മനോഹരിയായി അമീറ ദസ്തൂര്‍, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലാവുന്നു

  അതേ സമയം സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിവാഹശേഷമുള്ള പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് മൃദുലയിപ്പോള്‍. യുവ തനിക്ക് വേണ്ടി ഒരുക്കി വെച്ച പുതിയ സമ്മാനത്തെ കുറിച്ചും അവിടെ നിന്നുള്ള പുതിയ തുടക്കമാണിതെന്നും ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

  യുവകൃഷ്ണ ഇനി മുതല്‍ എന്റെ ഉണ്ണി ഏട്ടന്‍ ആണെന്ന് പറഞ്ഞായിരുന്നു താലിക്കെട്ടുന്ന ഫോട്ടോയുമായി മൃദുല എത്തിയത്. ശേഷം യുവ ആട് തോമ സ്‌റ്റൈലില്‍ നില്‍ക്കുന്നതും മൃദുലയുടെ കൈപിടിച്ച് നടക്കുന്നതുമായ ഫോട്ടോസ് നടി പുറത്ത് വിട്ടിരുന്നു. മൃദുലയുടെ വീടുള്ള തിരുവനന്തപുരത്ത് നിന്നുമാണ് കല്യാണം നടത്തിയത്. വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാവുകയാണ്. ഇതിന് പിന്നാലെയാണ് നവ താരദമ്പതിമാരുടെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ചും പുറംലോകം അറിയുന്നത്.

  വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ യുവ മൃദുലയ്ക്കായി വാങ്ങിയ ഫ്‌ളാറ്റിലേക്ക് നടി എത്തിയിരിക്കുകയാണ്. ഉണ്ണിയേട്ടനൊപ്പമുള്ള പുതിയ തുടക്കം എന്ന് ക്യാപ്ഷനില്‍ കുറിച്ച് ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ കൂടി മൃദുല പങ്കുവെച്ചിട്ടുണ്ട്. അമ്മായിയമ്മ നിലവിളക്ക് കത്തിച്ച് കൈയില്‍ കൊടുത്തു. ശേഷം വലതുകാല്‍ വെച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മൃദുല.

  താരദമ്പതിമാരുടെ ഈ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന തീരുമാനമാണ് വീട് മാറിയതിലൂടെ യുവ കാണിച്ച് കൊടുത്തത്. മറ്റ് സീരിയല്‍, സിനിമാ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒട്ടും ആര്‍ഭാടം ഇല്ലാത്ത വിവാഹമായിരുന്നു ഇരുവരുടേതും. ദീര്‍ഘസുമംഗലിയായി എന്നും യുവയ്‌ക്കൊപ്പം താമസിക്കാന്‍ സാധിക്കട്ടേ. കല്യാണം കഴിഞ്ഞ ഉടനെ പുതിയ വീട്ടില്‍ നിന്നും ഇണക്കങ്ങളും പിണക്കങ്ങളും മൂന്നാത് ഒരാളിലേക്ക് എത്തിക്കാതെ ജീവിക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമാണ്.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  മറ്റുള്ളവരെ ആശ്രയിക്കാതെ ഭാര്യയും ഭര്‍ത്താവും മാത്രമായി താമസിക്കുന്നത് എല്ലാ ബന്ധങ്ങളും ശക്തമാക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതേ സമയം താരദമ്പതിമാര്‍ക്ക് പോസിറ്റീവായിട്ടുള്ള കമന്റുകളാണ് കൂടുതലായും വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. മലയാളികളും മാറി ചിന്തിച്ച് തുടങ്ങിയെന്ന് കമന്റ് ബോക്‌സ് കാണുമ്പോള്‍ അറിയാം. വിവാഹത്തിന് ആര്‍ഭാടം കുറച്ച് ആ കാശിന് ഒരു കൊച്ചു വീട് വാങ്ങി പുതിയ ജീവിതം തുടങ്ങിയാല്‍ 95 ശതമാനം പ്രശ്‌നങ്ങള്‍ കുറയും. ഇവിടെ റിയല്‍ ഹീറോ യുവ ചേട്ടനാണ് തുടങ്ങി താരങ്ങളെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ആരാധകര്‍.

  English summary
  Mridula Vijay Opens Up About The New Beginning, Yuvakrishna Gives A Big Surprise To Wifey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X