For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സമയത്ത് മകൾ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, കൺമണിയിൽ അഭിമാനം, തുറന്ന് പറഞ്ഞ് മുക്ത

  |

  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മുക്ത. ചിത്രത്തിൽ സലീംകുമാറിന്റെ ഇളയമകളായ ലിസ്സമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. 2005 ൽ ആണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് ഈ ചിത്രം. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയങ്കരിയാണ് താരം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മുക്ത സജീവമായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് താരം ചെയ്തതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

  വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന മുക്ത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തുകയായിരുന്നു. കൂടത്തായി എന്ന പരമ്പരയിലൂടെയാണ് താരം മടങ്ങി എത്തിയത്. ക്രൈം ത്രില്ലർ പരമ്പരയായ കൂടത്തായിയിൽ ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. രണ്ടാം വരവിൽ നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത വിവാഹത്തിന് ശേഷം വീണ്ടും സ്ക്രീനിൽ എത്താനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

  താൻ വീണ്ടും സ്ക്രീനിൽ എത്താനുള്ള പ്രധാന കാരണം തന്റെ ഭർ‍ത്താവും മകളുമാണെന്നാണ് മുക്ത പറയുന്നത്. തന്റെ പ്രചോദനവും അവർ തന്നെയാണ്. സീരിയൽ ചെയ്യുന്ന സമയത്ത് ഭർത്താവാണ് മകളെ നോക്കിയിരുന്നത്. കുഞ്ഞും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു. എല്ലാത്തിനും അമ്മ വേണമെന്ന് നിർബന്ധം പിടിച്ചിരുന്നില്ല. എന്റെ അഭിനയത്തിനോടുള്ള താൽപര്യം മകൾക്ക് നന്നായി അറിയാം. അതിനാൽ തന്നെ തന്നോട് ജോലിക്ക് പോകാൻ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വളരെ ചെറിയ കുട്ടിയായിട്ടും പക്വതയോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്. അതിൽ താൻ ഏറെ സന്തോഷവതിയാണെന്നും മുക്ത അഭിമുഖത്തിൽ പറയുന്നു.

  ചിത്രീകരണ തിരക്കുകൾക്കിടയിലും മകളുടെ കാര്യങ്ങൾ താൻ കൃത്യമായി നോക്കിയിരുന്നു. ഈ പ്രായത്തിൽ കൺമണിക്ക് അമ്മയിൽ നിന്ന് ലഭിക്കേണ്ടതൊന്നും നഷ്ടപ്പെടാൻ ഞാൻ അനുവദിച്ചിരുന്നില്ല. മകളുടെ പഠനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. അവളുടെ ഓൺലൈൻ ക്ലാസുകളിൽ താനും പങ്കെടുക്കാറുണ്ട്. അപ്പോൾ ഞാൻ സെറ്റിലും മകൾ വീട്ടിലും ആയിരിക്കും. കിന്റർഗാർഡനിലെ കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ മറ്റാരെക്കാളും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അക്ഷരമാലയും മറ്റ് പാഠങ്ങളും എഴുതാൻ ഞങ്ങൾ അവരോടൊപ്പം ഇരിക്കണം. അമ്മ എന്ന നിലയിൽ കൺമണിയുടെ ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിക്കുന്നില്ലെന്നും നടി പറയുന്നു.

  2020 ജനുവരിയിൽ ആരംഭിച്ച പരമ്പര ഈ അടുത്ത ദിവസമായിരുന്നു അവസാനിച്ചത്. ഈ പരമ്പര പല തവണ നിരസിക്കുകയായിരുന്നെന്നും മുക്ത പറഞ്ഞു. കൂടത്തായി കേസിന് ലഭിച്ച അമിത പ്രാധാന്യം മൂലം ആദ്യ മൂന്ന് തവണയും ക്ഷണം നിരസിച്ചിരുന്നു. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്നതിൽ സംശയമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആലോചിച്ചപ്പോഴാണ് ഡോളി എന്ന കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എത്ര മികച്ചതാണെന്ന് തിരിച്ചറിയുന്നത്. തീർച്ചയായും താനിത് ചെയ്യേണ്ടതാണെന്ന് തോന്നി. 'താമരഭരണി'യ്ക്ക് ശേഷം ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും മുക്ത പറഞ്ഞു.

  പരമ്പര അവസാനിച്ചതിന് തൊട്ട് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് മുക്ത രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ ഒരു വൈകാരിക വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നടി ആരാധകരോട് നന്ദി പറഞ്ഞത്. ഷോ ഇത്രവേഗം അവസാനിച്ചതിൽ സങ്കടമുണ്ട്. അതേസമയം പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹ്രസ്വമായി ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും താരം പറഞ്ഞിരുന്നു. എനിക്കിതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. എന്‍റെ യഥാർത്ഥ കഴിവ് പ്രദർശിപ്പിക്കാൻ പരമ്പര സഹായിച്ചു. പിന്തുണയ്‌ക്ക് മുഴുവൻ ടീമിനും നന്ദി പറയുന്നു, ഈ ഷോയ്ക്ക് എനിക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു, അത് പലപ്പോഴും എന്‍റെ സിനിമകൾക്ക് പോലും ലഭിക്കാത്തതായിരുന്നു- മുക്ത വീഡിയോയിൽ പറയുന്നു.

  ചിത്രം: കടപ്പാട്: മുക്തയുടെ ഇൻസ്റ്റഗ്രാം പേജ്

  Read more about: muktha
  English summary
  Muktha Reveals her husband And daughter are the reasons for making a comeback in mini screens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X