For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം വണ്‍സൈഡ് മാത്രമേ ഉണ്ടായിരുന്നുള്ളു; നാരായണ്‍കുട്ടിയുടെ പ്രണയകഥ പറഞ്ഞ് ഭാര്യ പ്രമീള

  |

  കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് നാരായണന്‍കുട്ടി. കലാഭവനില്‍ മിമിക്രി കലാകരാനായിട്ടാണ് താരം കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 1986 ല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു നാരായണന്‍കുട്ടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും താരം പങ്കെടുത്തിരുന്നു.

  ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലേക്ക് താരം എത്തിയിരിക്കുകയാണ്. ഭാര്യ പ്രമീളയ്ക്ക് ഒപ്പമായിരുന്നു. എംജിയുടെ ചോദ്യത്തിന് ഇരുവരുടെയും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം...

  1990 ലായിരുന്നു വിവാഹം. തങ്ങളുടേത് പ്രേമ വിവാഹം ആയിരുന്നു. പക്ഷേ അത് വണ്‍സൈഡ് ആണ്. നാരായണ്‍കുട്ടി ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രമീള പറയുന്നത്. സിനിമാക്കാരനെ വിവാഹം കഴിക്കുന്നതില്‍ വീട്ടുകാര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ കുഴപ്പം ഒന്നുമില്ലായിരുന്നു എന്നും താരപത്‌നി പറയുന്നു. സിനിമയിലെക്കാളും നാരായണന്‍കുട്ടിയുടെ തമാശ വീട്ടിലാണെന്നാണ് ഭാര്യയുടെ അഭിപ്രായം. എന്താണെങ്കിലും കോമഡി ആയിരിക്കും. അത് കേട്ട് കേട്ട് നമുക്ക് ദേഷ്യം വരുമെന്നും താരപത്‌നി പറയുന്നു.

  വീട്ടില്‍ പച്ചക്കറികളും ഫ്രൂട്ടുസുമൊക്കെ നട്ട് വളര്‍ത്തിയാണ് പ്രമീള സമയം ചെലവഴിക്കുന്നത്. ടെറസിലെ കൃഷിയെ കുറിച്ചുള്ള എംജിയുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി പറയുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാരായണന്‍കുട്ടിയ്ക്കും ഭാര്യ പ്രമീളയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്. മകള്‍ ഭാഗ്യലക്ഷ്മിയുടെ ജനനം എങ്ങനെയായിരുന്നുവെന്ന് താരങ്ങള്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  അനില്‍ കപൂറും ഭാര്യയും വേര്‍പിരിയന്‍ കാരണം നടി കങ്കണയോ? താരദമ്പതിമാരുടെ വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്

  പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്. അത്രയും കാലം വേദനാജനകമായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് അത്ര വേദന ഇല്ലായിരുന്നുവെന്നും ഭാര്യയാണ് കൂടുതല്‍ സങ്കടപ്പെട്ടതെന്നും നാരായണന്‍കുട്ടി പറയുന്നു. ഞാന്‍ ഷൂട്ടിങ്ങിനും മറ്റ് പരിപാടികള്‍ക്കുമൊക്കെ പോയി തിരക്കിലായിരിക്കും. പക്ഷേ ഇയാള്‍ അങ്ങനെ അല്ലായിരുന്നു. അതുകൊണ്ട് വിഷമം മുഴുവന്‍ അനുഭവിച്ചത് ഇവളായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളും അതിനുള്ള മറുപടിയും പറഞ്ഞ് നമുക്ക് നാണക്കേട് ആയി പോവും. അതൊക്കെ കേട്ട് ഇവള്‍ക്ക് വിഷമമാവും. സാരമില്ലടോ, സമയം ആവുമ്പോള്‍ നമുക്ക് തമ്പുരാന്‍ തരുമെന്ന് ഞാനും പറയും.

  ഷാരുഖ് ഖാന്റെ മുഖത്ത് നോക്കി പ്രണയം വരുത്തണം; അന്ന് സംവിധായകന്‍ രണ്ടാളെയും ചീത്ത പറഞ്ഞെന്ന് റാണി മുഖര്‍ജി

  ആവണങ്ങാട്ട് വിഷ്ണുമായയുടെ ആരാധകനാണ് ഞാന്‍. ചാത്തന്‍സ്വാമിയാണ്. അവിടെ പോയി പ്രാര്‍ഥിച്ചു. ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്. അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളു. അങ്ങനെ വിഷ്ണുമായ അനുഗ്രഹിച്ച് ഒരു മകള്‍ ഉണ്ടായി. ഭാഗ്യലക്ഷ്മി എന്നാണ് മകളുടെ പേര്. മാതാപിതാക്കള്‍ക്കൊപ്പം ഭാഗ്യലക്ഷ്മിയും പരിപാടിയില്‍ വന്നിരുന്നു. എംജിയുടെ നിര്‍ദ്ദേശപ്രകാരം താരപുത്രി മനോഹരമായൊരു പാട്ട് പാടിയിട്ടാണ് അവിടെ നിന്നും പോയത്.

  സഹോദരനെ കല്ല് വെച്ച് എറിഞ്ഞു; സല്‍മാന്‍ ഖാനും സഹോദരന്മാരും തമ്മില്‍ അന്ന് നടന്ന വഴക്കിനെ കുറിച്ച് താരം

  Super Fun Interview with Basil Joseph and Tovino Thomas

  വീഡിയോ കാണാം

  Read more about: actor
  English summary
  Narayanankutty Opens Up About His Love Story With Wife Prameela
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion