For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  5 വര്‍ഷത്തിന് ശേഷം സംവൃത തിരിച്ചെത്തി, ഒപ്പം എല്‍കെജി ബിയിലെ കുഞ്ചാക്കോ ബോബനും, കാണൂ!

  |

  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയും നായകനും സംവിധായകനുമൊക്കെ ഇനി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടേത് കൂടിയായി മാറുകയാണ്. സംവൃത സുനിലും കുഞ്ചാക്കോ ബോബനും മെന്ററായാണ് എത്തുന്നത്. ലാല്‍ ജോസാണ് പരിപാടിയുടെ ഒരേയൊരു ജഡ്ജ്. പേളി മാണിയും ഡീന്‍ ഡേവിസും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. പലരും തന്റെ അടുത്ത് ചാന്‍സ് ചോദിച്ചെത്താറുണ്ടെങ്കിലും ഡിഡിയെയാണ് താന്‍ തിരഞ്ഞെടുത്തതെന്ന് പേളി വ്യക്തമാക്കിയിരുന്നു.

  പുതിയ സിനിമ റിലീസ് ചെയ്യുന്ന ദിനത്തിലെ പരിഭ്രമവും ടെന്‍ഷനുമായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയിട്ടുള്ളത്. എല്ലാവരും ഈ പരിപാടി കണ്ട് മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയിലേക്ക് നായികയേയും നായകനെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് നായികാനായകന്‍ എന്ന റിയാലിറ്റി ഷോ തുടങ്ങിയിട്ടുള്ളത്. തിങ്കളാഴ്ചയായിരുന്നു പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്. അതിനിടയിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മെയ്ഡ് ഫോര്‍ ഈച്ച് അദറിന് പിന്നാലെ

  മെയ്ഡ് ഫോര്‍ ഈച്ച് അദറിന് പിന്നാലെ

  പൂര്‍ണ്ണിമ മോഹന്‍ അവതരിപ്പിച്ചിരുന്ന മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അവസാനിച്ചതോടെയാണ് ഈ സമയത്ത് സംപ്രേഷണം ചെയ്യുന്ന അടുത്ത പരിപാടി ഏതായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പുതിയ റിയാലിറ്റി ഷോയെക്കുറിച്ച് ചാനല്‍ വ്യക്തമാക്കിയത്. ലാല്‍ ജോസിന്റെ സിനിമയിലേക്കുള്ള നായകനെയും നായികയേയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തുന്ന റിയാലിറ്റി ഷോയ്ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇനിയങ്ങോട്ടുള്ള ദിനങ്ങളില്‍ ഈ പരിപാടിയും പ്രേക്ഷകരുടെ സ്വീകരണമുറിയിലെത്തും.

  16 പേരുമായി തുടക്കം

  16 പേരുമായി തുടക്കം

  16 മത്സരാര്‍ത്ഥികളുമായാണ് പരിപാടി ആരംഭിച്ചിട്ടുള്ളത്. വ്യത്യസ്തതയേറിയ മൂന്ന് റൗണ്ടകളുുമായാണ് പരിപാടി തുടങ്ങിയത്. മൃഗയ, ഇരുവര്‍, അപരന്‍, മുഖം ഈ നാല് റൗണ്ടുകളുമായാണ് ആദ്യഘട്ടം അവതരിപ്പിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മല്ലുസിങ്, എല്‍സമ്മയെന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ കറവക്കാരനാവേണ്ടി വന്നതിനെക്കുറിച്ചായിരുന്നു ചാക്കോച്ചന്‍ വിവരിച്ചത്.

  തിരിച്ചുവരവിനെക്കുറിച്ച് സംവൃത പറയുന്നത്

  തിരിച്ചുവരവിനെക്കുറിച്ച് സംവൃത പറയുന്നത്

  2012 ല്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു സംവൃതയുടെ വിവാഹം. വിവാഹ ശേഷം അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോയ താരം ഇപ്പോഴാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നത്. 5 വര്‍ഷം ഇടവേളയെടുത്ത് സ്വകാര്യ ജീവിതം ആസ്വദിക്കണമെന്ന് തീരുമാനിച്ചത് താനാണെന്ന് സംവൃത പറയുന്നു.

   മകന്റെ ജനനം

  മകന്റെ ജനനം

  വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കണമെന്ന് തന്റെ തീരുമാനമായിരുന്നു. മകനിപ്പോള്‍ മൂന്ന് വയസ്സായി. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവുന്ന പ്രായമായി. അതിനിടയിലാണ് തനിക്ക് മഴവില്‍ മനോരമയില്‍ നിന്നും ക്ഷണം കിട്ടിയത്. മികച്ചൊരു അവസരമായതിനാല്‍ തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു. ലാല്‍ ജോസിന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനെത്തിയ അതേ ടെന്‍ഷനോടെയാണ് ഇപ്പോള്‍ താന്‍ എത്തിയിട്ടുള്ളതെന്നും താരം പറയുന്നു. മെന്ററായാണ് താരം എത്തിയിട്ടുള്ളത്.

  ആദ്യമായി ടെലിവിഷനിലേക്ക്

  ആദ്യമായി ടെലിവിഷനിലേക്ക്

  സിനിമയിലും സ്റ്റേജ് പരിപാടികളിലുമായി സജീവമാണെങ്കിലും ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമാവുന്നത്. മെന്ററായാണ് താരവും വന്നിട്ടുള്ളത്. ഇത്തരമൊരു അവസരം നല്‍കിയ ചാനലിനോട് നന്ദി പറയുന്നതെന്ന് താരം പറയുന്നു. താരത്തെ സ്വാഗതം ചെയ്തതിന് ശേഷം പേളി മാണി ചോദിച്ച കാര്യങ്ങള്‍ ഏറെ രസകരമായിരുന്നു.

  കുശുമ്പുണ്ടായിരുന്നു

  കുശുമ്പുണ്ടായിരുന്നു

  സിനിമയിലെത്തിയ സമയം ചാക്കോച്ചനോട് കുശുമ്പ് തോന്നിയിരുന്നു. ചോക്ലേറ്റ് പയ്യനായതിനുള്ള അസൂയയാണ് എല്‍സമ്മയിലൂടെ തീര്‍ത്തത്. മീശയോടുള്ള പ്രേമം ഉപേക്ഷിക്കണമെന്നായിരുന്നു അന്ന് പറഞ്ഞത്. പതിവില്‍ നിന്നുമുള്ള മാറ്റം പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

  എല്‍കെജി ബിയിലെ ചാക്കോച്ചന്‍

  എല്‍കെജി ബിയിലെ ചാക്കോച്ചന്‍

  ആരെയും ജഡ്ജ് ചെയ്യാന്‍ താനാളല്ലെന്നും കുറച്ച് ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കാനും ഇവരില്‍ നിന്ന് പഠിക്കാനുമായാണ് താന്‍ വന്നത്. വിനയപൂര്‍വ്വമായ ചാക്കോച്ചന്റെ പറച്ചില്‍ കേട്ടപ്പോഴാണ് എല്‍കെജി ബിയിലെ ചാക്കോച്ചന്‍ എന്ന് പറഞ്ഞ് പേളി താരത്തെ കളിയാക്കിയത്. അന്നും ഇന്നും താരത്തിന്റെ കടുത്ത ഫാനാണ് താനെന്നായിരുന്നു സംവൃതയുടെ കമന്റ്. അതിനിടയിലാണ് ഇപ്പോഴും യുവകോമളനായി നില്‍ക്കുന്നതിന്‍രെ സീക്രട്ട് പേലഇ ചോദിച്ചത്. അതിന് താരം നല്‍കിയ മറുപടിയും ഏറെ രസകരമാണ്.

  English summary
  Nayika Nayakan First episode specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X