For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവൃതയും ചാക്കോച്ചനും തയ്യാറായി, ലാല്‍ജോസിന്റെ നായികയേയും നായകനേയും തീരുമാനിക്കുന്നത് ഇവരോ?

  |

  വ്യത്യസ്തമായൊരു റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ മിനിസ്‌ക്രീനില്‍ തുടക്കം കുറിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവൃത തിരിച്ചെത്തുന്നത്. സിനിമയിലും സ്റ്റേജ് പരിപാടികളിലുമെല്ലാം സജീവമാണെങ്കില്‍ക്കൂടിയും റിയാലിറ്റി ഷോ വിധികര്‍ത്താവിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബനെ ഇതുവരെ കണ്ടിട്ടില്ല. മഴവില്‍ മനോരമയിലെ പുതിയ പരിപാടിയായ നായികാനായകനിലൂടെ അത് സംഭവിക്കുകയാണ്. നല്ലൊരു നടന്‍ മാത്രമല്ല നര്‍ത്തകനും കൂടിയാണ് താനെന്ന് ഈ താരം നേരത്തെ തെളിയിച്ചതാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായ ലാല്‍ജോസിനൊപ്പമാണ് ഇരുവരും എത്തുന്നത്. അദ്ദേഹത്തിന്റെ രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃത സുനില്‍ സിനിമയില്‍ തുടക്കം കുറിച്ചത്.

  അഖിലുമായുള്ള വിവാഹത്തിന് ശേഷം വിദേശത്തേക്ക് ചേക്കേറിയ സംവൃത നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചുവരികയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് സംവൃത വ്യക്തമാക്കിയിരുന്നു. റിയാലിറ്റി ഷോയിലൂടെ പ്രിയപ്പെട്ട അഭിനേത്രി തിരിച്ചുവരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. നേരത്തെ നല്‍കിയ പിന്തുണ ഇനിയും നല്‍കണമെന്ന് താരം വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.
  ചിത്രങ്ങള്‍ക്ക് കടപ്പാട്: മഴവില്‍ മനോരമ ഫേസ്ബുക്ക് പേജ്

  നായികാനായകന്‍ ആരംഭിക്കുന്നു

  നായികാനായകന്‍ ആരംഭിക്കുന്നു

  മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് മറ്റൊരു റിയാലിറ്റി ഷോ കൂടി ആരംഭിക്കുകയാണ്. മെയ് 28 തിങ്കളാഴ്ച മുതല്‍ രാത്രി ഒന്‍പത് മണിക്ക് മഴവില്‍ മനോരമയിലാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മാറ്റുരയ്ക്കാനുള്ള വേദി കൂടിയാണിത്. നൃത്തവും സ്‌കിറ്റും ഭാവാഭിനയവുമൊക്കെയായി ഇനിയുള്ള നാളുകള്‍ പുതിയൊരു ഷോ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പരിപാടിയുടെ വീഡിയോകളൊക്കെ നേരത്തെ തന്നെ വൈറലായിരുന്നു.

   ലാല്‍ജോസിനൊപ്പം സംവൃതയും കുഞ്ചാക്കോ ബോബനും

  ലാല്‍ജോസിനൊപ്പം സംവൃതയും കുഞ്ചാക്കോ ബോബനും

  മലയാള സിനിമയെ സംബന്ധിച്ച് മാറ്റിനിര്‍ത്താന്‍ പറ്റാത്തൊരു സംവിധായകനാണ് ലാല്‍ജോസ്. ദിലീപ്, കാവ്യ മാധവന്‍, സംവൃത സുനില്‍, കുഞ്ചാക്കോ ബോബന്‍, മീര നന്ദന്‍ തുടങ്ങിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചതും അവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. അദ്ദേഹത്തിനോടൊപ്പം ഇരുവരും എത്തുന്നുവെന്നുള്ളത് പ്രധാനപ്പെട്ട കാര്യമായി മാറുന്നതും ഇക്കാരണത്താലാണ്. ഗുരുതുല്യനായ ലാല്‍ ജോസിനൊപ്പമാണ് ചാക്കോച്ചനും സംവൃതയും എത്തുന്നത്.

  ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക്

  ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക്

  ഒരുകാലത്ത് പ്രണയ ചിത്രങ്ങള്‍ മാത്രമായിരുന്ന കുഞ്ചാക്കോ ബോബനെത്തേടിയെത്തിയത്. അനിയത്തിപ്രാവിന് ശേഷമുള്ള പ്രണയസങ്കല്‍പ്പവും ഈ താരത്തിനൊപ്പമായിരുന്നു. വര്‍ഷങ്ങളോളം ചോക്ലേറ്റ് ഹീറോ പരിവേഷം കൊണ്ടുനടന്നതിന് ശേഷമാണ് താരം ചുവടുമാറ്റിയത്. വില്ലനായും ഹാസ്യനടനായും സ്വഭാവനടനായും വരെ മികവ് തെളിയിച്ച താരം ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയും ചെയ്തു. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഈ താരം സഞ്ചരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കെത്തുന്ന താരത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.

  സംവൃതയുടെ വരവ് പരിപാടിക്ക് മാറ്റുകൂട്ടും

  സംവൃതയുടെ വരവ് പരിപാടിക്ക് മാറ്റുകൂട്ടും

  സംവൃത സുനിലാണ് പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷണീയത. നുണക്കുഴി കവിളും നീണ്ട മുടിയുമായി ശാലീനത്വം തുളുമ്പുന്ന നായികയായാണ് താരം തുടക്കമിട്ടത്. ശാലീനത മാത്രമല്ല മോഡേണ്‍ ഗെറ്റപ്പിലും താന്‍ തിളങ്ങുമെന്ന് താരം പിന്നീത് തെളിയിച്ചിരുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്ത് താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന് കുടുംബകാര്യങ്ങളുമായി ആകെ തിരക്കിലായിരുന്നു താരം. വലിയൊരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലൂടെയാണെങ്കിലും പ്രിയപ്പെട്ട നായിക തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരം

  പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരം

  സിനിമാപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെങ്കില്‍ മാത്രമേ സാധിക്കൂവെന്നായിരുന്നു മുന്‍പത്തെ സ്ഥിതിവിശേഷം. എന്നാല്‍ ഇന്ന് ആ ചിന്താഗതിയൊക്കെ മാറി. കഴിവും ആഗ്രഹവും പ്രയത്‌നിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ വരാനിരിക്കുന്ന നാളുകള്‍ നിങ്ങളുടേതാണ്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന യുവതീയുവാക്കളെ സംബന്ധിച്ച് അവര്‍ക്ക് പെര്‍ഫോം ചെയ്യാനായി ലഭിക്കുന്ന മികച്ച അവസരമാണിത്. പരിപാടിയിലെ വിജയിയായിരിക്കും ലാല്‍ജോസിന്റെ പുതിയ ചിത്രത്തിലെ നായികാനായകന്‍മാര്‍.

  അവതാരകയായി പേളി മാണി

  അവതാരകയായി പേളി മാണി

  വ്യത്യസ്തമായ അവതരണശൈലിയുമായി പ്രേക്ഷക മനസ്സിലിടം നേടിയ പേളി മാണിയാണ് ഈ ഷോ അവതരിപ്പിക്കുന്നത്. മഴവില്‍ മനോരമയിലെ നിരവധി പരിപാടികള്‍ അവതരിപ്പിച്ച താരത്തിന്റെ പുതിയ പരിപാടി വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ സന്തോഷത്തിലാണ്. കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നതിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തുവിട്ട പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  പ്രമോ വീഡിയോ കാണൂ

  നായികാനായകന്‍ പ്രമോ കാണൂ.

  English summary
  Nayika Nayakan ready to air
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X