For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‌റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, കാരണം ഇതാണ്, മനസുതുറന്ന് ഷിജു

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് നടന്‍ ഷിജു. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് നടന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഷിജു വേഷമിട്ടു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് നടന്‍. നീയും ഞാനും സീരിയലിലൂടെയാണ് നിലവില്‍ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. അതേസമയം ദളപതി വിജയെ കുറിച്ചുളള ഒരു അനുഭവം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടന്‍.

  രുഹാനി ശര്‍മ്മയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  താന്‍ വിജയ്‌ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു എന്ന് ഷിജു പറയുന്നു. 'എന്നാല്‍ അത് മിസായി. മിസായെന്ന് പറയുന്നത് ശരിയല്ല. വിജയ് അതില്‍ നെഗറ്റീവ് ഷേഡുളള ക്യാരക്ടറാണ്. വിജയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞ് ഞാന്‍ അവരുടെ ഓഫീസില്‍ പോയി. ശെല്‍വ ഡയറക്ട് ചെയ്ത പടമാണത്.

  നല്ല പാട്ടുകളാണ്. വിജയ് കേറി വരുന്ന സമയമാണ്. കാതലുക്കു മര്യാദ ഒകെ ഹിറ്റായ ശേഷം വന്ന ചിത്രം. അങ്ങനെ വിജയ് വന്നു, ഞാന്‍ വിജയെ കണ്ടു. വിജയ് നേരിട്ട് കണ്ട് എന്നെ മൊത്തത്തില്‍ ഒന്ന് നോക്കി. എന്നിട്ട് പുളളി അകത്തേക്ക് കയറിപോയി. പുളളിക്ക് എന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പുളളിയുടെ ഒരു ബിസിനസായിട്ടാണ് എനിക്ക് തോന്നിയത്.

  കാരണം പുളളി അത്രയ്ക്കും ശ്രദ്ധിച്ചിട്ടാണ് അഭിനയിക്കുന്നത്'. 'ആ ഫിഗറിനൊപ്പം ഞാന്‍ ചെയ്താല്‍ ഞാന്‍ മൊത്തത്തില്‍ നെഗറ്റീവായി പോകും. അപ്പോ നമ്മള് വിചാരിക്കുന്ന പോലെ കഥ പോയി കൊളളണമെന്നില്ല എന്ന്' വിജയ് പറഞ്ഞു. അത് പുളളിയുടെ ഒരു ശ്രദ്ധയാണ്. ഞാന്‍ അതിനെ പ്രശംസിക്കുന്നു. അങ്ങനെയൊക്കെ ശ്രദ്ധിച്ചത് കൊണ്ടാണ് പുളളി ഇപ്പോഴും സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത്, അഭിമുഖത്തില്‍ ഷിജു വ്യക്തമാക്കി.

  രമേഷ് പിഷാരടിയോട് ചോദിച്ച ശേഷം മാത്രം ഷര്‍ട്ട് ഇട്ട സമയം, കാരണം പറഞ്ഞ് മനോജ് കെ ജയന്‍

  സഹനടനായുളള വേഷങ്ങളിലാണ് ഷിജു മലയാളത്തില്‍ കൂടുതല്‍ എത്തിയത്. കൂടാതെ വില്ലന്‍ വേഷങ്ങളിലും നടന്‍ അഭിനയിച്ചു. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുണ്ട് നടന്‍. തെലുങ്ക് സിനിമയില്‍ മികച്ച വേഷങ്ങള്‍ ഷിജുവിന് നിരവധി ലഭിച്ചു. നായകനായും സഹനടനായും ടോളിവുഡിലും ഷിജു എത്തിയിട്ടുണ്ട്. 2003 മുതല്‍ ടെലിവിഷന്‍ രംഗത്തും സജീവമാണ് നടന്‍.

  പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ, ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത് ഇവിടെ വെച്ച്

  നടന്‍ ഷിജുവിനെതിരെ മാനസിക പീഡന പരാതിയുമായി രേവതി സമ്പത്ത്

  എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്വന്തം ആണ് നടന്‌റെ ആദ്യ പരമ്പര. പിന്നീട് നായകവേഷങ്ങളിലും മറ്റു ശ്രദ്ധേയ വേഷങ്ങളിലും സീരിയലുകളില്‍ എത്തി. നീയും ഞാനും പരമ്പര കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഒരു മറാത്തി സീരിയലിന്‌റെ റീമേക്കായാണ് പരമ്പര എത്തിയത്. ഷിജുവിനൊപ്പം സുസ്മിത പ്രഭാകരനാണ് പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

  രോഹിണിയെ അന്ന് കരയിപ്പിച്ചു, മറക്കാനാവാത്ത അനുഭവം പറഞ്ഞ് മണിയന്‍പിളള രാജു, ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  Read more about: vijay
  English summary
  neeyum njanum serial actor shiju reveals the reason of not getting chance in vijay's tamil movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X