For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൺമണിയിലെ എഴുത്തുകാരിയെ ഉണർത്തി ദേവ, പുതിയ ട്വിസ്റ്റുമായി പരമ്പര, പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നോ...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിലൊന്നാണ് ഏഷ്യനെറ്റ്. മികച്ച സീരിയലുകളാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരകൾക്ക് മികച്ച കാഴ്ചക്കാരുണ്ട്. ഏഷ്യനെറ്റ് സംപ്രക്ഷണം ചെയ്യുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 നാണ് സീരിയൽ ആരംഭിക്കുന്നത്. കൺമണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ കഥ പറയുന്നത്. അനാഥയായ കൺമണിയുടെ ജീവിതത്തിലേയ്ക്ക് ദേവ എത്തുന്നതോടെയാണ് കഥ മാറുകയായിരുന്നു. സാധാരണ കണ്ടു വന്ന സീരിയലിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പാടാത്ത പൈങ്കിളി കഥ പറഞ്ഞത്. അതിനാൽ തുടക്കത്തിൽ മികച്ച കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു.

  ഭക്ഷണം ആസ്വദിച്ച് കഴിച്ച് മെഗാസ്റ്റാർ, ''ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ'',വീഡിയോ വൈറൽ

  പുതുമുഖ താരങ്ങളായ സൂരജും മനീഷയുമായിരുന്നു കൺമണിയും ദേവയുമായി എത്തിയത്. ഇവർക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പാടാത്ത പൈങ്കിളിയിൽ എത്തുന്നുണ്ട്. സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. സീരിയലിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകർ സൂരജിന് ഉണ്ടായിരുന്നു. നടൻ പിൻമാറിയത് പാടാത്ത പൈങ്കിളിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

  അമ്മയ്ക്ക് സങ്കടം ആ ഒരു കാര്യത്തിലാണ്, ഇടയ്ക്ക് കരയുന്നത്, കാണാം, വിവാഹ വിശേഷം പങ്കുവെച്ച് എലീന

  സൂരജ് പിൻമാറിയ കാരണം നേടി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. നടനോടും പാടാത്ത പൈങ്കിളി ടീമിനോടും ഇക്കാര്യ‍ം ചോദിച്ചിരുന്നു. പ്രേക്ഷകരുടെ ചോദ്യം കനത്തപ്പോൾ മറുപടിയുമായി ന‍ടനും സീരിയൽ അംഗങ്ങളും രംഗത്ത് എത്തുകയായിരുന്നു. സൂരജിനെ പുറത്താക്കിയതല്ലെന്നും ആരോഗ്യകരമായ പ്രശ്നങ്ങൾ കൊണ്ട് പിൻമാറിയതാണെന്നുമായിരുന്നു സീരിയൽ അധികൃതർ നൽകിയ വിശദീകരണം. പിന്നീട് ഇതേ മറുപടി തന്നെ സൂരജും പറഞ്ഞിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ആരാധകർ വിശ്വസിച്ചിട്ടില്ല

  സൂരജിനെ മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം പ്രേക്ഷകരുടെ ഇടയിൽ ശക്തമാകുമ്പോഴായിരുന്നു ദേവയായി ലക്ജിത്ത് സൈനി എത്തിയത്. മാസ് എൻട്രിയിലൂടെയായിരുന്നു ലക്കിയെ അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകർക്ക് നടനെ പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞില്ല. രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. ഇന്നും ഇത് തുടർന്ന് വരുകയാണ്. ദേവയായി സൂരജിനെ മടക്കി കൊണ്ട് വരണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലക്കി നല്ല നടനാണെന്നും എന്നാൽ സൂരജിനെ പേലെ ദേവയെ അവതരിപ്പിക്കാൻ കഴിയില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സീരിയൽ റേറ്റിങ്ങിൽ നിന്ന് താഴെ പോവുകയായിരുന്നു. നിലവിൽ 5 ന് താഴെയാണ്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സീരിയലിന്റെ പുതിയ വീഡിയോയാണ്. കൺമണിയും ദേവയും വീട് വിട്ടതോടെ ഏട്ടത്തിമാർ ആളാവുകയാണ്. വീട്ടിൽ പ്രശ്നങ്ങൾ നടക്കുമ്പോഴും തങ്ങളുടെ ജീവിതം കെട്ടിപ്പൊക്കാനുള്ള ഒരുക്കത്തിലാണ് ദേവയും കൺമണിയും. വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ പുതിയ സ്ഥലത്ത് താമസം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കണ്മണിയിലെ എഴുത്തുകാരിയെ ഉണർത്താനുള്ള തയ്യാറെടുപ്പിലാണ് ദേവ. രസകരമായിട്ടാണ് സീരിയൽ മുന്നോട്ട് പോകുന്നതെങ്കിലും സൂരജിന്റെ അഭാവം വിമർശകരെ സൃഷ്ടിക്കുന്നുണ്ട്.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  എഴുത്... നല്ലോണം എഴുത്... ഡയറക്ടർ എഴുതുന്നത് പോരാഞ്ഞിട്ട് ഇനി ഇതിന്റെ കുറവ് കൂടെയേ ഉള്ളൂ.... തുടക്കത്തിലേ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് തന്നെ വേണം അല്ലേ ,എന്റെ പൊന്നു ചേട്ടാ നിങ്ങൾ വേറെ ഏതെങ്കിലും സീരിയലിൽ നായകനായി വന്നാൽ ഉറപ്പായിട്ടും ഞങ്ങൾ സപ്പോർട്ട് ചെയ്യും പക്ഷെ ഞങൾ ദേവ ആയിട്ട് സൂരജേട്ടനെ കണ്ടു പോയി അതുകൊണ്ട് ചേട്ടനെ അംഗീകരിക്കാൻ ചെയ്യാൻ പറ്റുന്നില്ല,ഉയർത്തിക്കോ ഉയർത്തിക്കോ...... അങ്ങ് എയർൽ ഭംഗിയായി ജീവിക്കാൻ സാധിക്കട്ടെ,ഈ സീരിയല്‍ കാണുന്നത് തന്നെ നിർത്തി എന്ത് ബോര്‍ ആണ്. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത് സൂരജിനെ മടക്കി കൊണ്ട് വരണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്

  ഞങ്ങൾക്ക് പറയാനുള്ളത്

  താരങ്ങൾ മാറിയതിന് സീരിയലിനെ വിമർശിച്ചിട്ട് കാര്യമുണ്ടോ

  Read more about: serial
  English summary
  Netizen Demanded Sooraj Sun Replace After Padatha Painkili Slipped In Latest TRP Rating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X