For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സീരിയല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്; സുമിത്രയ്‌ക്കെതിരെ കേസ് കൊടുക്കാനെത്തിയ വേദികയെ ട്രോളി ആരാധകര്‍

  |

  കുടുംബവിളക്ക് പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നത്. സീരിയലില്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആതിര മാധവ് അഭിനയത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് കഴിഞ്ഞു. ഗര്‍ഭിണിയായത് കൊണ്ട് മുന്നോട്ടുള്ള അഭിനയം ബുദ്ധിമുട്ടായി മാറുമെന്നാണ് ആതിര പറഞ്ഞത്. ഇതോട് കൂടി അനന്യ എന്ന കഥാപാത്രം അവസാനിക്കുകയാണോ അതോ പുതിയ ആരെങ്കിലും വരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

  അതേ സമയം സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് കുടുംബവിളക്കില്‍ നടക്കുന്നത്. സുമിത്രയെ പോലീസില്‍ കുടുക്കാന്‍ ശ്രമിച്ച വേദികയ്ക്ക് ജയിലില്‍ പോവേണ്ടി വന്നിരുന്നു. മാത്രമല്ല വീട്ടില്‍ നിന്നും സിദ്ധാര്‍ഥ് അടിച്ചിറക്കി വിടുകയും ചെയ്തു. തിരിച്ച് വീട്ടില്‍ കയറാന്‍ വേണ്ടി വീണ്ടും സമാനമായൊരു ശ്രമമാണ് വേദിക നടത്തുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഗാര്‍ഹിക പീഢനത്തിന് താന്‍ ഇരയായി എന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിലൂടെ സുമിത്ര കുടുങ്ങുമോ എന്നും വേദിക പരാജയപ്പെടുമോ എന്നും കണ്ടറിയണമെന്നാണ് ആരാധകര്‍ പറയുന്നത്.

  കുടുംബവിളക്കിന്റെ കഴിഞ്ഞ എപ്പിസോഡ് ശരിക്കും സൂപ്പര്‍ ആയിരുന്നു. സുമിത്രയും മല്ലികയും നല്ല ബോള്‍ഡ് ആയി തന്നെ പെരുമാറി. സിദ്ധുവും ഏതാണ്ട് കാര്യങ്ങള്‍ ഒക്കെ മനസിലായ മട്ടും. പക്ഷേ പ്രൊമോയില്‍ ഫുള്‍ വേദികയെ ബൂസ്റ്റ് ചെയ്ത് കൊണ്ട് പ്രേക്ഷകരെ വെറുതെ വെറുപ്പിക്കുന്ന രീതിയില്‍ ആക്കുകയാണ്. വന്ന് വന്ന് ഈ സീരിയല്‍ വല്ലാതെ ബോറാകുന്നു. വേദികയുടെ പെരുമാറ്റം ആവര്‍ത്തിക്കാതെ ഒന്ന് മാറ്റി പിടിച്ചൂടേ. കണ്ടന്റ് ഇല്ലെങ്കില്‍ സീരിയല്‍ അവസാനിക്കാന്‍ നോക്ക്. അല്ലതെ തലക്ക് വെളിവില്ലാത്ത പോലെ കഥ എഴുതി വിടരുത്.

  കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ സുമിത്രയെ കേസില്‍ കുടുക്കാന്‍ വേണ്ടി വേദിക കള്ളനാടകം കളിച്ചത്. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയത് പോലീസ് തന്നെ കണ്ടുപിടിക്കുകയും അവരെ ജയിലില്‍ ആക്കുകയും ചെയ്തതാണ്. സുമിത്ര കേസ് പിന്‍വലിച്ചത് കൊണ്ട് മാത്രമാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്. അങ്ങനെ ഒരു സാഹചര്യം ഉള്ളപ്പോല്‍ വീണ്ടും സുമിത്രയ്‌ക്കെതിരെ കള്ളക്കേസുമായി പോലീസിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് വരുന്നതിലെ ലോജിക്ക് എന്താണ്.

  കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാവുന്നു, മൂന്നാല് മാസത്തിനുള്ളിൽ വിവാഹമുണ്ട്; വധു ഡോക്ടറാണെന്ന് നുബിൻ

  സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പോലീസ് നോക്കിയാലും വേദികയുടെ ചരിത്രം അറിയുന്നവര്‍ അതിന് പ്രധാന്യം കൊടുക്കുമോ. എന്തായാലും കുടുംബവിളക്കിന്റെ കഥയില്‍ പെട്ടെന്ന് തന്നെ പുരോഗതി വരുത്തണമെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്. സ്വന്തം കുടുംബത്തിനും സഹോദരനും വലിയ പ്രശ്‌നം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതെ നില്‍ക്കുന്ന സരസ്വതിക്കും ശരണ്യക്കും നല്ലൊരു പണി വേദികയിലൂടെ തന്നെ കിട്ടണം. പിന്നെ ഒരിക്കലും തള്ളയും മോളും സുമിത്രയെ കുറ്റം പറയരുത്.

  വരാനിരിക്കുന്ന 15 പേര്‍ ഇവരാണോ? ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ഥികളുടെ സാധ്യത ലിസ്റ്റ് പുറത്ത്

  മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam

  എത്രയൊക്കെ ദ്രേഹിച്ചാലും മറുത്തൊരു അക്ഷരം പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാത്ത ആളാണ് സുമിത്ര. അങ്ങനെ പാവമായിട്ടുള്ള സുമിത്രയേ ഇങ്ങനെ ദ്രോഹിക്കാന്‍ അവരെന്തു തെറ്റാണ് ചെയ്തത്. ഇങ്ങനെ ദ്രോഹിക്കരുത് ഡയറക്ടര്‍, അത് കാണാനുള്ള മൂഡ് ഇല്ലേ. ഇത്രയും ദ്രോഹം ചെയ്തത് പോരെ, വേദികക്ക് ലോകം അറിയുന്ന ഒരു നാണക്കേട് കൊടുക്കണം. അതിനൊപ്പം ആ നവീനും ശരണ്യയ്ക്കും സരസ്വതിയമ്മയ്ക്കുമെല്ലാം കൊടുക്കണം. അല്ലാതെ വീണ്ടും കഥ ആവര്‍ത്തിച്ച് പോവുന്നതില്‍ ഒരു ത്രില്ലും ഇല്ലെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്.

  തിയറ്ററുകള്‍ ശരിക്കും പൂരപ്പറമ്പായി; മരക്കാര്‍ കണ്ടിറിങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

  English summary
  Netizens Hilariously Trolled Kudumbavilakku Team After Vedhika Filed A New Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X