India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വരാനിരിക്കുന്നത് സംഭവബഹുലമായ ദിനങ്ങളോ? അപ്പുവിനെ ആക്രമിച്ച് ഗൂണ്ടകള്‍, സാന്ത്വനത്തില്‍ ഇനി കൂട്ടയടി

  |

  പ്രേക്ഷകലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.

  സാന്ത്വനം വീട്ടില്‍നിന്ന് മാറി തറവാട്ട് വീട്ടിലാണ് ഇപ്പോള്‍ സാന്ത്വനത്തിലെ കുടുംബാംഗങ്ങളെല്ലാം. ഇതിനിടയില്‍ സുഹൃത്തിനൊപ്പം ശിവനും അഞ്ജലിയും അടിമാലിയിലേക്കും പോയി. തറവാട്ടു വീട്ടിലെത്തിയ ബാലനെയും കുടുംബത്തെയും കാത്തിരിക്കുന്നത് ഇളയച്ഛന്മാര്‍ തമ്മിലുള്ള വഴക്കാണ്. സ്വത്തിന്റെ കാര്യത്തില്‍ കേസും പൊലീസുമായി നടക്കുന്ന ഇവരുടെ മധ്യത്തിലേക്കാണ് ബാലനും അനിയന്മാരും ചെന്നുകയറിയത്.

  തറവാട്ട് വീട്ടില്‍ പൂജകള്‍ക്കും വഴിപാടിനുമായി വന്ന ഇവരെ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. സ്വത്ത് കൈക്കലാക്കി വീടും പറമ്പും സ്വന്തമാക്കാന്‍ വന്നതാണെന്നാണ് എല്ലാവരുടെയും ധാരണ. അതിനിടെ ഇടയ്‌ക്കൊരു പ്രശ്‌നത്തിന് ബാലനും ഹരിയും പൊലീസ് സ്റ്റേഷനിലും പോകേണ്ടി വന്നു.

  അതുകൊണ്ടൊന്നും അവസാനിക്കാത്ത അടിയും വഴക്കുമാണ് ഈ വാരം പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുകയാണ് സാന്ത്വനത്തിന്റെ പ്രമോ. ഇളയച്ഛന്മാരുടെ മക്കള്‍ ചേര്‍ന്ന് അപ്പുവിനെ ഉപദ്രവിക്കുന്നതും വീട് പൂട്ടി താക്കോലുമായി പോകുന്നതും പുതിയ പ്രമോയിലുണ്ട്. പിന്നാലെ ചെല്ലുന്ന ബാലനും ഹരിയും ഇവരെ അടിച്ച് താഴെയിടുന്നതും പ്രമോയിലുണ്ട്. സ്വത്തിനോടും പണത്തോടും ആര്‍ത്തി പൂണ്ട് നടക്കുന്ന ഭദ്രന്‍ ചിറ്റപ്പനേയും മക്കളേയും ഒരു വഴിയ്ക്കാക്കാന്‍ തന്നെയാണ് ബാലന്റെ പുറപ്പാട്. അതിനായുള്ള എല്ലാ കഴിവും തനിക്കുണ്ടെന്ന് പറയുകയാണ് ബാലന്‍.

  Also Read: സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസുമായിട്ടുളള വിവാഹം, കുഞ്ഞ്, ഏഴ് വര്‍ഷത്തെ ഇടവേളയെ കുറിച്ച് മിത്ര

  പ്രശ്‌നങ്ങള്‍ക്കിടയില്‍ക്കിടയില്‍ കിടന്ന് നട്ടം തിരിയുന്നതിനിടെ തറവാട്ടിലേക്ക് പുതിയ മുഖങ്ങളും വന്നെത്തുകയാണ്. മുന്‍പ് പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളെയാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കഥാഗതിയുടെ ചുരുളഴിയും എന്ന വിശ്വാസത്തില്‍ ഇനിയുള്ള എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകര്‍.

  Also Read: 'ജാസ്മിൻ ക്രൂരതയുടെ പര്യായം, എന്റെ സഹോദരിയായിരുന്നേൽ ഞാൻ മുറിയിലിട്ട് പൂട്ടിയേനെ'; ലക്ഷ്മിപ്രിയ!

  അതിനിടെ അമ്പലത്തിലെ പൂജയും വഴിപാടുകളും കൃത്യമായി ചെയ്ത് കുടുംബത്തിന് മേലുള്ള തന്റെ ദോഷം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ദേവി. അതിനായി അമ്മയേയും കൂട്ടിയാണ് ദേവിയും ബാലനും കുടുംബക്ഷേത്രത്തില്‍ പോകുന്നത്.

  ഇതിനിടെ കണ്ണന് അച്ചു എന്ന പെണ്‍കുട്ടിയോടുള്ള ഇഷ്ടവും പ്രമോയില്‍ കാണിക്കുന്നുണ്ട്. അഞ്ജു, അപ്പു, അച്ചു എന്ന് പേര് വളരെ മാച്ചിങ്ങാണെന്നാണ് കണ്ണന്റെ കണ്ടെത്തല്‍. ഇനി ആ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

  Also Read: റോബിനും ജാസ്മിനും പോയി, ബ്ലെസ്ലി ഇനി പൊരുതേണ്ടത് ദിൽഷയോട്? ലക്ഷ്മിപ്രിയയുടേയും ധന്യയുടേയും പുതിയ പ്ലാൻ?

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: Santhwanam asianet shivanjali
  English summary
  New characters and developments in Santhwanam, latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X