For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ ജനിച്ചതോടെ ശ്രീനിയ്ക്കും ചില നിയമങ്ങള്‍ വെച്ചു; അതെല്ലാം അബദ്ധമാണെന്ന് പിന്നെ മനസിലായെന്ന് പേളി മാണി

  |

  പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ചില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചതോട് കൂടി മകള്‍ നിലയെ കുറിച്ചുള്ള വിശേഷമാണ് ഏവരും അന്വേഷിക്കുന്നത്. ഇതിനിടെ പേളിയും ശ്രീനിയും കൂടി പുതിയ വീട് വാങ്ങിയെന്ന തരത്തിലും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. കോടികള്‍ മുടക്കി താരദമ്പതിമാര്‍ വമ്പന്‍ വീട് സ്വന്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

  ഗ്ലാമറായി നടി ബൊമ്മു ലക്ഷ്മി, നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാവുന്നു

  വീട് മാറി എന്നുള്ളത് സത്യമാണ്. പക്ഷേ അതിലൊരു ട്വിസ്റ്റ് ഉണ്ടെന്ന് പറയുകയാണ് പേളി ഇപ്പോള്‍. അതുപോലെ ജീവിതത്തില്‍ താന്‍ കൊണ്ട് വന്ന ചില നിയമങ്ങള്‍ തെറ്റായി പോയെന്ന തിരിച്ചറിവ് ഉണ്ടായ നിമിഷത്തെ കുറിച്ചും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. വിശദമായി വായിക്കാം...

  ഇത്തവണ മൂന്ന് കാര്യങ്ങള്‍ തന്റെ പ്രേക്ഷകരുമായി പങ്കുവെക്കാനാണ് പേളി എത്തിയത്. ഒന്ന് വ്യക്തി ജീവിതത്തില്‍ താന്‍ നേരിട്ട ചില മാനസിക സംഘര്‍ഷങ്ങളും അതിനെ മറികടന്ന രീതിയുമാണ്. രണ്ട് യൂട്യൂബിലെ കണ്ടന്റുകളെ കുറിച്ചും മൂന്ന് പേളിയും ശ്രീനിഷും പുതിയ വീട് വാങ്ങി എന്നുള്ള വാര്‍ത്തയിലെ സത്യവുമാണ് നടി തുറന്ന് സംസാരിച്ചത്. ''കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എന്റെ പേഴ്‌സണല്‍ ജീവിതത്തില്‍ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നെന്നാണ് പേളി പറയുന്നത്. ആ സമയത്ത് തനിക്കൊരു ഉപദേശത്തിന്റെ ആവശ്യം വേണമായിരുന്നു''.

  ചെറിയ കാര്യത്തിന് പോലും എനിക്ക് ഭയങ്കര ഉത്കണ്ഠയും പേടിയുമൊക്കെ തോന്നി തുടങ്ങി. എന്തോ ഒരു അപാകത തോന്നി. ഈ കൊച്ച് വന്നതിനു ശേഷം ആണിത് തുടങ്ങിയതെന്ന് തോന്നുന്നു. ഒരു കാര്യം വിചാരിച്ചിട്ട് അത് നടക്കാതെ വരുമ്പോള്‍ പേടിയോ സങ്കടമോ തോന്നും. ചില നേരത്ത് ദേഷ്യം വരും. ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ആദ്യം ഞാന്‍ പറയുന്നത് ശ്രീനിയോട് ആയിരിക്കും. ശ്രീനിയ്ക്ക് പറയാന്‍ സാധിക്കുന്നത് അല്ലെങ്കില്‍ ഡാഡിയോട് ആയിരിക്കും പറയുക. ഇത്തവണ അങ്ങനെ ഞാന്‍ ഡാഡിയോട് ഈ അവസ്ഥയെ കുറിച്ച് പറഞ്ഞു.

  ഡാഡി തന്ന ഉപദേശങ്ങള്‍ സ്വന്തം രീതിയിലേക്ക് മാറ്റി അത് ആരാധകരുമായി പങ്കുവെക്കുകയാണ് പേളി ഇപ്പോള്‍. ചിന്തിക്കുന്നത് പോലെ ഒന്നും നടക്കുന്നില്ലല്ലോ എന്ന് വിചാരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കാര്യമാണ് പേളി പറയുന്നത്. ''എന്താണ് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നതെന്ന് ആദ്യം കണ്ടെത്തുക. നിങ്ങള്‍ ആരെങ്കിലുമായി ദേഷ്യപ്പെടാന്‍ ഉണ്ടായ കാരണം കണ്ടെത്തുക. നമ്മള്‍ ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിന് റൂള്‍സ് വെക്കണം. അങ്ങനെ ഉണ്ടാക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ആര്‍ക്കും വേണ്ടി ഒരു നിയമവും ഉണ്ടാക്കരുത്.

  വാവ വന്നതിന് ശേഷം എനിക്കും അങ്ങനെ സംഭവിച്ചിരുന്നു. വാവയുടെ വസ്ത്രങ്ങളും എന്റെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുതെന്ന് വിചാരിച്ചു. അതിനിടെ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങള്‍ക്ക് ഒപ്പം ശ്രീനിയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെ ആവും. ഇങ്ങനെ ഇടരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ച് കുഞ്ഞ് കുഞ്ഞ് കാര്യങ്ങളായിരുന്നു എന്നെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നത്.

  ഡാഡി ഇത് ചൂണ്ടി കാണിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാന്‍ ചിന്തിക്കുന്നത്. നിലയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് ഞാന്‍ ആവശ്യമില്ലാത്ത കുറേ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുകയായിരുന്നു. അതിന്റെ ആവശ്യമില്ല. എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു തോന്നല്‍ ആയിരിക്കുമിത്. ശ്രീനി വാവയുടെ ഡ്രസിനൊപ്പം സ്വന്തം ഡ്രസും ഒരുമിച്ച് അലക്കാന്‍ ഇടുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ ഞാനവിടെ ഒരു നിയമം ഉണ്ടാക്കിയത് കൊണ്ട് അത് തെറ്റിക്കുന്നത് പോലെ തോന്നിയിരുന്നെന്നും പേളി പറയുന്നത്.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  ഇനി പറയാനുള്ളത് ഞങ്ങള്‍ വീട് മാറിയതിനെ കുറിച്ചാണ്. 'ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, എന്നൊക്കെ പറയുന്ന വീഡിയോസ് യൂട്യൂബില്‍ വന്നത് ഞാനും കണ്ടിരുന്നു. ഞങ്ങള്‍ വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും വാടക വീട്ടിലാണ്്. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. കോടികള്‍ മുടക്കി വീട് വാങ്ങി എന്നൊക്കെ പറഞ്ഞത് ഗോസിപ്പ് ആണ്. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അങ്ങനെ ഒക്കെ നടക്കണമേ എന്നാണ് തന്റെ പ്രാര്‍ഥന എന്നും പേളി പറയുന്നു.

  English summary
  New Mommy Pearle Maaney Opens Up The Blunders Of Husband Srinish Aravind Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X