For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു കുറ്റവും കാണാഞ്ഞിട്ട്, പള്ളിയിൽ ചെരുപ്പിട്ട് കേറി എന്ന് പറഞ്ഞായിരുന്നു വിമർശനം'

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത് സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങളാണ്. നിമിഷ നേരം കൊണ്ടാണ് ആലീസിന്റെ വിവാഹ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ തരം​ഗമായത്. കടമറ്റത്ത് കത്തനാർ, കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

  Also Read: 'പ്രതിഫലമായി ഒന്നും വേണ്ട! ലളിത ചേച്ചിക്ക് കരൾ പകുത്ത് നൽകാം', സമ്മതമറിയിച്ച് കലാഭവൻ സോബി

  പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിനെ മിന്ന് ചാർത്തി ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ പോകുന്ന വീടിന്‍റെ ഗൃഹപ്രവേശ ചിത്രങ്ങളും കുറിപ്പും ആലീസ് നേരത്തെ പങ്കുവച്ചിരുന്നു. സജിൻ നിർമിച്ച വീടിന് ബെത്ലഹേം എന്നാണ് പേരിട്ടിരിക്കുന്നത്. നിർമാണ ഘട്ടത്തിൽ ഓരോ സമയവും തന്‍റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നുവെന്നും ആ വീടിന്റെ ഓരോ മുക്കും മൂലയും തനിക്ക് സുപരിചിതമാണെന്നും ആലീസ് നേരത്തെ പറഞ്ഞിരുന്നു.

  Also Read: 'ഭാവിവധുവിനൊപ്പം കുസൃതികാട്ടി വിശാഖ് നായർ', ആനന്ദത്തിലെ കുപ്പിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

  സജിന്റെ നിർ​ദേശപ്രകാരമാണ് ആലീസ് വിവാഹത്തോടനുബന്ധിച്ച് സോഷ്യൽമീഡിയയിൽ സജീവമാകാൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടും വരൻ സജിനെ ആരാധകർക്ക് പരിചയപ്പെടുത്തിയുമായിരുന്നു ആലീസിന്റെ ആദ്യ വീഡിയോ. പലതവണ യുട്യൂബ് ചാനൽ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും പറ്റിയ കണ്ടന്റ് കിട്ടാതിരുന്നതിനാലാണ് വൈകിയത് എന്നാണ് ആലീസും സജിനും വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തുടർന്നുള്ള യുട്യൂബ് വീഡിയോകളിലെല്ലാം വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹ ചടങ്ങും പ്രിയപ്പെട്ടവർക്കായി ഒരുക്കിയ റിസപ്ഷന്റെ വിശേഷങ്ങളുമെല്ലാമാണ് ഉൾക്കൊള്ളിച്ചിരുന്നത്. വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനേയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ചാനലിന് ലഭിച്ചു.

  ഇനിയുള്ള ഭാവി ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അഭിനയ ജീവിതത്തിലെ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ആലീസും ഭർത്താവ് സജിനും. വിവാഹ ശേഷം അവധിയെടുക്കാൻ ലഭിച്ചില്ലെന്നും അടുത്ത ദിവസം മുതൽ വീണ്ടും സീരിയലിൽ സജീവമാകാൻ പോവുകയാണെന്നുമാണ് ആലീസ് പറയുന്നത്. 'ഹണിമൂൺ പോലും അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല. ഇച്ചായനും ഞാനും നാളെ മുതൽ വീണ്ടും ജോലി സംബന്ധമായ തിരക്കുകളിലേക്ക് നീങ്ങും. പിന്നീട് അവധി ലഭിച്ചാലെ ഹണിമൂൺ പോകാൻ സാധിക്കൂ. യുട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ മുതൽ ഒരുപാട് പേർ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. തുടർന്നും ആളുകളുടെ സ്നേഹമാണ് പ്രതീക്ഷിക്കുന്നത്. മനോഹരമായ ദാമ്പത്യം ലഭിക്കണം എന്ന പ്രാർഥന മാത്രമാണുള്ളത്. വിവാഹം വിചാരിച്ചപോലെ ഭം​ഗിയായി നടന്നതിലും സന്തോഷമുണ്ട്' ആലീസ് പറയുന്നു.

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  കുഞ്ഞുങ്ങളെ കുറിച്ച് ഉടൻ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ദൈവം തരുന്ന വരമാണ് കുഞ്ഞുങ്ങളെന്നും അത് ദൈവം തരുമ്പോൾ സ്വീകരിക്കാമെന്ന കാഴ്ചപ്പാടാണുള്ളതെന്നും ആലീസ് പറയുന്നു. പലരും തങ്ങളുടേത് പ്രണയ വിവാഹം ആണോ എന്ന് ചോദിച്ചിരുന്നുവെന്നും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തന്റേത് എന്നുമായിരുന്നു ആലീസിന്റെ മറുപടി. വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് പലവിധ കാരണങ്ങളാൽ നീണ്ടുപോയി. അതിനിടയിൽ പരസ്പരം അറിയാനും അടുക്കാനും ഞങ്ങൾക്ക് ഒരുപാട് സമയം കിട്ടി. അതുകൊണ്ടാണ് ഒരു ബോണ്ടിങ് തോന്നുന്നത്. 'ഒരുപാട് പേർ മനോഹരമായി വിവാഹം നടത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴും ചിലർ വിമർശിക്കാൻ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയിൽ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമർശിച്ചു. എന്റേയും ഇച്ചായന്റേയും പള്ളിയിൽ വിവാഹ സമയങ്ങളിൽ വധുവിന് ചെരുപ്പ് ധരിക്കാനും ​ഗൗൺ പോലുള്ളവ ധരിക്കുമ്പോൾ നടക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റാനാണ് ചെരുപ്പ് ധരിക്കുന്നത്. പള്ളിയുടെ ആളുകൾ സമ്മതം നൽകിയതുമാണ്. ഒന്നും പറയാനില്ലാത്തതിനാൽ വരുന്ന വിമർശനങ്ങളായിട്ട് മാത്രമെ അത്തരം കമന്റുകളെ ഞങ്ങൾ കാണുന്നുള്ളൂ' ആലീസും സജിനും പറഞ്ഞു. ആലീസിന്റെ വിവാഹ വസ്ത്രങ്ങളും ഫാഷനിൽ ശ്രദ്ധിക്കുന്നവരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

  Read more about: serial malayalam
  English summary
  newly married couple Alice christy and sajin open up about their future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X