For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സുഹൃത്താണെന്ന വ്യാജേന ഒരാള്‍ പണം പിരിക്കുന്നു, സത്യാവസ്ഥ തുറന്നുപറഞ്ഞ് സൂരജ്‌

  |

  പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‍ സൂരജിന്‌റെ പിന്മാറ്റം ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു. ജനപ്രിയ പരമ്പരയില്‍ ദേവ എന്ന നായക കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് സൂരജ് കാഴ്ചവെച്ചത്. കണ്‍മണിയും ദേവയും തമ്മിലുളള കെമിസ്ട്രിയായിരുന്നു പാടാത്ത പൈങ്കിളിയിലെ മുഖ്യ ആകര്‍ഷണം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പരമ്പരയില്‍ നിന്നും സൂരജിന്‌റെ പിന്മാറ്റം. അതേസമയം പരമ്പരയിലേക്ക് ഉടന്‍ തിരിച്ചുവരണമെന്ന് സൂരജിനോട് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

  സ്വിമ്മിങ് പൂളില്‍ പോസ് ചെയ്ത് ശ്രദ്ധ ദാസ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  എന്നാല്‍ ഇപ്പോള്‍ സൂരജിന് പകരക്കാരനായി മറ്റൊരു താരം ദേവയായി എത്തിയിരിക്കുകയാണ്. അതേസമയം സൂരജ് തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്‌റെ പേരില്‍ പണപ്പിരിവ് നടത്തുന്ന ആള്‍ക്കെതിരെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങളായി ഞാന്‍ അറിഞ്ഞൊരു കാര്യം നിങ്ങളെ അറിയിക്കാതിരിക്കാന്‍ പറ്റുന്നില്ല എന്ന് നടന്‍ വീഡിയോയില്‍ പറയുന്നു.

  എന്റെ സുഹൃത്തെന്ന വ്യാജേനെ, എന്റെ ഫോട്ടോസും കാര്യങ്ങളും ഇട്ട്, എനിക്ക് അസുഖമാണ്, സൂരജ് മാനസികമായിട്ടും സാമ്പത്തികമായിട്ടും ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുകയാണ്, അവന് ചികില്‍സക്ക് പൈസയില്ലെന്ന എന്ന പേരില് ഒരാള്‍ പണം പിരിക്കുകയാണ്. പലരുടെ അടുത്തു നിന്നും സൂരജിന് ഡയറക്ട് പൈസ വാങ്ങിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം എന്ന രീതിയില് എന്റെ പേരില്‍ പണം വാങ്ങിക്കുന്നു എന്നൊരു ന്യൂസ് കിട്ടിയിട്ടുണ്ട്.

  വ്യക്തമായ ന്യൂസല്ല, ഇങ്ങനെയൊരു സംഭവം നടക്കുന്നു എന്ന സന്ദേശം എനിക്ക് കിട്ടിയിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്നനിക്കറിയില്ല. ഇപ്പോ ദൈവം സഹായിച്ചിട്ട് എന്റെ ആരോഗ്യനിലയ്‌ക്കോ, ഫിനാന്‍ഷ്യലിയോ എനിക്ക് അങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല. ഇനി നാളെ എന്താവുമെന്ന് അറിയില്ല. അപ്പോ പൈസയ്‌ക്കോ മറ്റു എന്തെങ്കിലും കാര്യത്തിനോ ആരോടും ആവശ്യപ്പെട്ടിട്ടില്ല.

  അങ്ങനെ ആരെങ്കിലും എന്‌റെ ഒരുമിച്ചുളള ഫോട്ടോ കാണിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സൂരജും വലിയ ഫ്രണ്ടാണ് ഞാനാണ് നോക്കുന്നത് എന്നൊക്കെ പറഞ്ഞിട്ട് ആള്‍ക്കാരെ പറ്റിക്കുന്ന ഒരു പരിപാടി ഇതിനിടെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞിട്ടുണ്ട്. എന്റെ പേഴ്‌സണലായുളള കാര്യങ്ങള്‍ക്ക് ഞാനല്ലാതെ മറ്റാര്‍ക്കും ഒരു അവകാശവുമില്ല.

  ഞാനെന്ന പേരില്‍ മറ്റാരെങ്കിലും ഇത് മുതലെടുക്കുന്നുണ്ടെങ്കില്‍ നിങ്ങള് അത് സൂക്ഷിക്കുക. എനിക്ക് അങ്ങനെ ഒരു പിരിവിന്‌റെ ആവശ്യവും ദൈവം സഹായിച്ചിട്ട് വന്നിട്ടില്ല. അപ്പോ അങ്ങനെ എന്തെങ്കിലും വരുവാണെങ്കില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ഓപ്പണായിട്ട് കൈനീട്ടും. അല്ലാതെ ഒരിക്കലും ഞാന്‍ ഒരാളെയോ ഇടനിലക്കാരനെയോ വെച്ച് ചെയ്യില്ല എന്ന് നിങ്ങള്‍ എല്ലാവരും വിശ്വസിക്കണം. ഇത് പോലെ ആരെങ്കിലും നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ നിങ്ങള് കംപ്ലെയ്‌ന്‌റ് ചെയ്യണം.

  എന്നെ വെച്ചിട്ട് എന്തിനാ ഈശ്വരാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അതുകൊണ്ട് കൂടെ നിന്ന ആള്‍ക്കാര് തന്നെ ചതിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം ഉണ്ട് ഇപ്പോള്‍. പല രീതിയില്‍. അപ്പോ ഇതൊക്കെ ഫേസ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഇതുപോലുളള പണ ഇടപാടുകള്‍ നടത്താനുളള ഒരു ഇതും എന്റെ ഭാഗത്തുനിന്നും ഇല്ല. അത് ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ പോലീസില്‍ കംപ്ലെയ്‌ന്‌റ് ചെയ്യുക. അങ്ങനെ ആരെയും ചെയ്യാന്‍ നമ്മള്‍ അനുവദിക്കരുത്. സൂരജ് പറഞ്ഞു.

  Read more about: sooraj asianet
  English summary
  Padatha Painkili Actor Sooraj Sun Rubishes Fake News On His Financial Unstability
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X