For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  |

  പാടാത്ത പൈങ്കിളി സീരിയലില്‍ വില്ലത്തി വേഷത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി അഞ്ജിത. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തോട് അഞ്ജിത വിട പറഞ്ഞു. പിന്നീട് ഭര്‍ത്താവ് തന്നെ സംവിധാനം ചെയ്യുന്ന പരമ്പരയിലൂടെ തിരിച്ച് വന്നിരിക്കുകയാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ല. സ്വന്തം തീരുമാനത്തിലാണ് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നാണ് നടി പറയുന്നത്.

  ആദ്യ അഭിനയിക്കുന്നത് തന്നെ താല്‍പര്യമുണ്ടായിട്ടല്ല. അങ്ങനെ സംഭവിച്ച് പോയതാണ്. സിനിമയിലേക്ക് വന്ന അവസരവും താന്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇപ്പോഴാണ് തനിക്ക് അതിന്റെ വാല്യൂ തിരിച്ചറിയാന്‍ സാധിച്ചതെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അഞ്ജിത പറയുന്നു.

  ഞാന്‍ വിവാഹം കഴിഞ്ഞ് പോകുന്നത് പ്രത്യേകിച്ച് അനൗണ്‍സ്‌മെന്റ് ചെയ്‌തൊന്നുമല്ല. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമായിരുന്നു വിവാഹം. ഞാന്‍ എവിടെ പോയി എന്നോ, അയ്യോ കാണുന്നില്ലല്ലോ എന്നോ ആര്‍ക്കും തോന്നിയില്ല. അതുപോലെ തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ തിരിച്ച് വരികയും ചെയ്തു. അറേഞ്ച്ഡ് കം ലവ് മ്യാരേജ് പോലെ ആയിരുന്നു തന്റെ വിവാഹം. പുള്ളി എന്റെ അടുത്ത് ഇഷ്ടം പറഞ്ഞു. പക്ഷേ എനിക്ക് ആടി പാടി നടക്കാനൊന്നും ഇഷ്ടമല്ല.

  വീട്ടുകാര്‍ക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പില്ല. ഇനി അഭിനയിക്കുന്നില്ലെന്ന് ഞാന്‍ തന്നെയാണ് തീരുമാനിച്ചത്. അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കില്ലെന്നാണ് കേട്ടിരുന്നത്. പക്ഷേ ഈ ഇന്‍ഡസ്ട്രി എന്ന് പറയുന്നത് ഭയങ്കര അനുഗ്രഹമാണ്. കോടിക്കണക്കിനുള്ള ആളുകളില്‍ വളരെ കുറച്ച് പേര്‍ക്കെ അഭിനയിക്കാനുള്ള അവസരം കിട്ടു. അത് നഷ്ടപ്പെടുത്തിയത് അന്നെനിക്ക് അതിന്റെ മൂല്യം അറിയില്ലാത്തത് കാണ്ടാണ്.

  അഭിനയം നിര്‍ത്തിയിട്ടും എനിക്ക് നഷ്ടബോധം ഒന്നും തോന്നിയില്ല. ഇപ്പോള്‍ അതിന്റെ വാല്യൂ എനിക്ക് മനസിലാകുന്നുണ്ട്. ഇപ്പോ ഞാനിതിനെ പാഷനായിട്ടും പ്രൊഫഷനായിട്ടുമാണ് കാണുന്നത്. മുന്‍പ് സിനിമയിലേക്ക് ഓഫര്‍ വരുമ്പോള്‍ ഒരു കാരണവും ഇല്ലാതെ ഞാന്‍ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നു. നമ്മുടെ മുഖം മറ്റൊരാള്‍ തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്. ഞാനത് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തോളം ഗ്യാപ്പ് വന്നു. ആ സമയത്തും പേര് പറഞ്ഞ് ചിലര്‍ വന്ന് ചോദിക്കാറുണ്ട്.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  കുട്ടികള്‍ ഒക്കെ സ്വന്തം കാലില്‍ ആയപ്പോള്‍ എന്നാല്‍ പിന്നെ റീ എന്‍ട്രി നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. മുന്‍പ് ഞാന്‍ സിനിമ ചെയ്യുന്നില്ലെന്ന് പറയുമ്പോള്‍ അതെന്താ ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ ദിലീപിന്റെ നായികയായിട്ടും എനിക്കും അവസരം വന്നു. എന്നിട്ടും എനിക്ക് താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ അവര്‍ക്കെല്ലാം ദേഷ്യം വരും.

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും

  ദീലിപിനൊപ്പമുള്ള പടം പൊട്ടുമെന്ന് കമന്റ്; പച്ചത്തെറി വിളിച്ച് ഒമര്‍ ലുലു

  ഞാന്‍ സിനിമയിലേക്കാണ് വിളിക്കുന്നത്, നിങ്ങള്‍ ചെയ്താലെന്താണെന്ന് ലാല്‍ ജോസ് ദേഷ്യപ്പെട്ട് ചോദിച്ചിട്ടുണ്ട്. ഞാന്‍ ഓരോ വര്‍ക്ക് ചെയ്യുമ്പോഴും ഇതോടെ മതി എന്ന് തോന്നുന്നത് കൊണ്ടാവാം. അതിന്റെ സീരിയസ്‌നെസ് മനസിലാവാത്തത് കൊണ്ടുമാവാമെന്ന് അഞ്ജിത പറയുന്നു. ഇനി സിനിമയിലേക്ക് നല്ല കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ചെയ്യും. പക്ഷേ ആരോടും ചാന്‍സ് ചോദിച്ച് പോവില്ല.

  Read more about: serial actress
  English summary
  Padatha Painkili Fame Anjitha Revealed Why She Step Back From Dileep-Lal Jose Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X