For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയൽ കണ്ട് നമ്മുടെ സ്വഭാവം അതാണെന്ന് പലരും വിചാരിക്കും; വില്ലന്‍ വേഷങ്ങളെ കുറിച്ച് നവീൻ അറക്കൽ

  |

  ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളാണ് നവീന്‍ അറക്കലും ആനന്ദ് നാരായണനും. കുടുംബവിളക്കിലെ അനിരുദ്ധ് ആയി തിളങ്ങി നില്‍ക്കുകയാണ് ആനന്ദ്. സീരിയലിലെ വിശേഷങ്ങളും സഹതാരങ്ങളെ കുറിച്ചും തന്റെ യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ ആനന്ദ് പറയാറുണ്ട്. ഏറ്റവും പുതിയതായി നടന്‍ നവീന്‍ അറക്കലിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടാണ് സീരിയലിലെ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പറഞ്ഞത്.

  നിരവധി സീരിയലുകളില്‍ വില്ലനായും നായകനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള നവീന്‍ മസിലളിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മസിലുള്ള ശരീരവും കലിപ്പ് നോട്ടവുമൊക്കെയായി വില്ലന്‍ വേഷത്തിലെത്തി അടുപ്പിച്ച് രണ്ട് തവണ മികച്ച വില്ലനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി എടുത്തിയിരുന്നു. സീരിയലിന് പുറമേ സ്റ്റാര്‍ മാജിക് അടക്കം ചില ടെലിവിഷന്‍ ഷോ കളിലും നവീന്‍ സജീവമാണ്. ഏറ്റവും പുതിയതായി ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലും എത്തിയിരുന്നു.

  anand-naveen

  ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയില്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നവീന്‍ പറഞ്ഞിരുന്നു. തന്റേത് ഇന്റര്‍കാസ്റ്റ് വിവാഹമാണെന്ന് നവീന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. രണ്ട് വീട്ടിലും എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലാതെ കഴിയുകയാണ്. ഭാര്യയും രണ്ട് മക്കളുമാണ് തനിക്കുള്ളത്. വൈഫ് ഹിന്ദുവും ഞാന്‍ ക്രിസ്ത്യനുമാണ്. അങ്ങനെ പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും നടത്തിയില്ല. പരസ്പരം ഇഷ്ടമായിരുന്നു. ഒന്നര വര്‍ഷത്തോളം പ്രണയിച്ചു.

  സ്റ്റാര്‍ മാജിക് ഒത്തിരി ആരാധകരെ സമ്മാനിച്ചു. സീരിയല്‍ ചെയ്യുമ്പോള്‍ സീരിയലിലെ കഥാപാത്രത്തിലൂടെ മാത്രമേ നമ്മള്‍ അറിയപ്പെടുകയുള്ളു.
  നവീന്‍ സ്റ്റാര്‍ മാജിക്കില്‍ വരാത്തത് എന്താണെന്ന് അന്വേഷിച്ചെത്താറുള്ള ആരാധകര്‍ക്കുള്ള മറുപടിയും താരം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനം സ്റ്റാര്‍ മാജിക്കില്‍ എത്തിയത്. സീരിയലുകളില്‍ കൂടുതല്‍ ഓഫറുകള്‍ വരുന്നത് കൊണ്ടാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ പോയത്. സീരിയലുകള്‍ തിരുവനന്തപുരത്തും സ്റ്റാര്‍ മാജിക് എറണാകുളത്തുമാണ്. ഇതിനിടയില്‍ കുറേ യാത്രകള്‍ വേണ്ടി വരും. ഇവിടെ കഴിഞ്ഞ് അവിടെ എത്തുമ്പോഴെക്കും മടുക്കും. ഇപ്പോള്‍ ഒന്ന് രണ്ട് സീരിയലുകള്‍ കമ്മിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്നും നവീന്‍ പറയുന്നു.

  ഭര്‍ത്താവിന്റെ സന്തോഷത്തില്‍ പങ്കെടുക്കാനും നടി വന്നില്ല; സാമന്ത വിട്ട് നിന്നത് ചൂണ്ടി കാണിച്ച് ആരാധകർ

   naveen-arackal-

  അതേ സമയം വീഡിയോയ്ക്ക് താഴെ നവീനെ കുറിച്ചുള്ള രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. നവീന്‍ ചേട്ടനെ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമാ. സ്റ്റാര്‍ മാജിക്കില്‍ എല്ലാരും ചേട്ടനെ കളിയാകുമ്പോ വിഷമം തോന്നാറുണ്ട്. താങ്ക്‌സ് ആനന്ദ് ചേട്ടാ നവീന്‍ ചേട്ടനെ കൊണ്ട് വന്നതിന്. ആനന്ദിന്റെ ഇന്റര്‍വ്യൂ കണ്ടിരിക്കാന്‍ ഒരു ഫ്‌ളോ ഉണ്ട്. സ്‌കിപ് ചെയ്യാതെ കണ്ടു. ഒട്ടും ബോറടിപ്പിക്കില്ല. നവീന്‍ ചേട്ടന്‍ പൊളിയാണ്. പാടാത്ത പൈങ്കിളി സീരിയലിലെ നവീന്‍ ചേട്ടന്റെ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആ ക്യാരക്ടര്‍ ആദ്യം ചെയ്ത ശബരി ചേട്ടനെ ഓര്‍ത്ത് പോയി.

  മസില്‍ ഉണ്ടെന്നേ ഉള്ളൂ. ആളൊരു പാവമാണ്. സ്റ്റാര്‍ മാജിക്കിലേയ്ക്ക് വേഗം വരാന്‍ ശ്രമിക്കണം എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. അതേ സമയം കുടുംബ വിളക്കിലെ ആതിര ചേച്ചിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന ആവശ്യം കൂടി ചിലര്‍ ആനന്ദിന് മുന്നിലേക്ക് വെക്കുന്നുണ്ട്. കുടുംബവിളക്കിലെ തന്നെ സിദ്ധാർഥ്, വേദിക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൃഷ്ണ കുമാറിനും ശരണ്യ ആനന്ദിനുമൊപ്പമുള്ള വീഡിയോ ആനന്ദ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മറ്റ് താരങ്ങളെ കൂടി കാണാൻ ഏവരും കാത്തിരിക്കുകയാണ്.

  ചേട്ടനൊപ്പം മണാലിയില്‍ ഡാന്‍സ് കളിച്ച് വിസ്മയ മോഹന്‍ലാല്‍ | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: serial സീരിയല്‍
  English summary
  Padatha Painkili Fame Naveen Arakkal Opens Up His Character To Anand Narayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X