For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ നിന്നും പുറത്തായി മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു സന്തോഷം; സ്വപ്‌നമാണ് നടക്കുന്നതെന്ന് സൂരജ് സണ്‍

  |

  പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയതോടെയാണ് സൂരജ് സീരിയലില്‍ നിന്നും മാറുന്നത്. എന്നാലിപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരുന്നതിന്റെ സന്തോഷമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

  ''തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞാണ് സൂരജ് എത്തിയത്. മലയാള സിനിമയിലേക്കുള്ള എന്‍ട്രിയായിരുന്നു എന്റെ സ്വപ്നം. സിനിമയില്‍ തന്നെ ജീവിതം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. അതിപ്പോള്‍ ഏത് മേഖലയാണെങ്കിലും ഞാന്‍ അവിടേക്ക് കാലെടുത്ത് വെക്കും. എന്നെ സംബന്ധിച്ചിടത്തോളം ജാസി ഗിഫ്റ്റ് എന്ന മഹാമനുഷ്യന്റെ പാട്ടിനൊപ്പം അഭിനയിക്കാന്‍ പറ്റി എന്നുള്ള ഭാഗ്യമുണ്ടായി എന്നതാണ്. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പുറത്ത് പോയതിന് ശേഷം എന്റെ ആരോഗ്യം ഓക്കെ ആയി. ഇപ്പോള്‍ ശബരിമലയിലും പോയി വന്നു. ആ സമയത്ത് തന്നെ നല്ലൊരു ഭക്തി ഗാനത്തിലും അഭിനയിച്ചു.

  2020 ലാണ് സീരിയലിലേക്ക് വരുന്നത്. ഒരു ഇന്‍സിഡന്റ് നടന്നതിലൂടെയാണ് എനിക്ക് സീരിയലില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. റെസ്റ്റ് എടുക്കേണ്ടി വന്നിരുന്നു. അതിലെനിക്ക് സങ്കടമില്ല. ഞാന്‍ സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചതാണ്. എനിക്ക് ഒത്തിരി നഷ്ടങ്ങള്‍ വരുന്നുണ്ട്. ജാതിമത രാഷ്ട്രീയം ഇല്ലാതെ സോഷ്യല്‍ വര്‍ക്ക് ചെയ്യാന്‍ അഭിനേതാവിന് സാധിക്കും എന്നതാണ് താന്‍ അഭിനയം തിരഞ്ഞെടുത്തതിലെ പ്രധാന കാരണം. നമ്മള്‍ ഒരു സ്ഥലത്ത് ചെന്ന് പത്ത് പേരുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ അത് ശ്രദ്ധിക്കണമെങ്കില്‍ നമുക്ക് എന്തെങ്കിലും ഒരു വ്യത്യസ്തത വേണം. ഒരു കുട്ടിയെ രക്ഷിച്ചിട്ടാണ് ഞാന്‍ ഈ അവസ്ഥയിലേക്ക് വന്നത്. ആ ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ആ കുട്ടിയെ രക്ഷിക്കാന്‍ പറ്റിയില്ലായിരുന്നു എങ്കില്‍ ഞാനിപ്പോള്‍ ഒരു മെന്റല്‍ ആയി പോയെനേ. ആ കുട്ടി ഇപ്പോഴും തന്നെ കാണുമ്പോള്‍ ചിരിക്കാറുണ്ടെന്നാണ്'' സൂരജ് പറയുന്നത്.

  അതേ സമയം നിരവധി ആരാധകരാണ് സൂരജിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. സീരിയല്‍ - സിനിമ താരങ്ങളെ വേര്‍തിരിച്ചു കാണുന്ന കാലമൊക്കെ പോയി. അമ്മ-അമ്മൂമ്മമാരുടെ കുത്തകയായിരുന്ന സീരിയല്‍ ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുക്കുന്നു. ചുരുങ്ങിയ സമയത്തില്‍ സീരിയല്‍ തന്ന വലിയൊരു ആരാധക വൃന്ദത്തോടെ സിനിമയിലേക്ക് ചേക്കേറാന്‍ പറ്റുന്ന വലിയൊരു ഭാഗ്യവും സൂരജേട്ടന് മാത്രം സ്വന്തം. സീരിയല്‍ നടന്‍ എന്നതിലുപരി മോട്ടിവേഷന്‍ ഹീറോ ആയി ആദ്യം യൂത്തിനുള്ളില്‍ രംഗ പ്രവേശം നടത്തി.

  ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രായഭേദമന്യേ മലയാളികളുടെ സ്വന്തമായി അവരിലൊരാളായി മാറിയ മറ്റൊരു സീരിയല്‍ നടന്‍ ഉണ്ടാവില്ല. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ദൂരം വലുതാണെങ്കിലും ആത്മവിശ്വാസവും സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ മൈലുകള്‍ വെറും മതിലുകള്‍ക്കപ്പുറം എന്നാവും എന്ന് മനസ്സിലാക്കിയ ഒരേ ഒരു വ്യക്തിത്വം കൂടിയാണ്. എത്ര സിനിമയില്‍ വരുന്നുണ്ടോ എത്ര സീരിയലില്‍ വരുന്നുണ്ടോ എന്നതില്‍ അല്ല എത്ര പേര്‍ നമ്മളെ അറിയുന്നു, മനസ്സിലാക്കുന്നു എന്നതിലാണ് കാര്യം.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  10 മാസം കൊണ്ട് സൂരജേട്ടന്‍ നേടിയതെല്ലാം വര്‍ഷങ്ങള്‍ കൊണ്ടും പലര്‍ക്കും കഴിയാത്തതാണ്..ഒരിക്കല്‍ പതിഞ്ഞു പോയാല്‍ പിന്നെ അത് എടുത്ത് മാറ്റാനും പറ്റില്ല. സൂരജേട്ടന്റെ അഭിനയവും പെരുമാറ്റവും അതിന് കാരണങ്ങളുമാണ്. അതില്‍ എന്നും സൂരജേട്ടനും ചേട്ടനെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനിക്കാം... എന്ന് തുടങ്ങി നിരവധി കമന്റുകളാണ് സൂരജിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

  Read more about: serial
  English summary
  Padatha Painkili Fame Sooraj Sun Opens Up About His New Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X