For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ സ്‌നേഹം കണ്ട് സത്യത്തില്‍ കണ്ണ് നിറഞ്ഞു, പാടാത്ത പൈങ്കിളിയിലെ എല്ലാവരെയും മിസ് ചെയ്യുന്നു: സൂരജ്

  |

  പാടാത്ത പൈങ്കിളിയിലെ ദേവയായി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സൂരജ് സണ്‍. ജനപ്രിയ പരമ്പരയിലെ നായകവേഷം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ഇപ്പോഴും മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. അടുത്തിടെയാണ് ജനപ്രിയ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി സൂരജ് അറിയിച്ചത്. ബാക്ക് പെയിന്‍ കാരണം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലായിരുന്നു പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജിന്‌റെ പിന്മാറ്റം.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം

  സീരിയലില്‍ സൂരജിന് പകരം ദേവയായി പുതിയൊരു നടന്‍ എത്തുന്നുണ്ട്. അതേസമയം യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പ്രേക്ഷകരുടെ സ്‌നേഹം കണ്ട് സത്യത്തില്‍ കണ്ണ് നിറഞ്ഞുപോയി എന്ന് സൂരജ് പറഞ്ഞിരുന്നു. നിങ്ങളുടെ സ്‌നേഹം കണ്ട് സത്യത്തില്‍ എനിക്ക് കണ്ണ് നിറഞ്ഞു എന്ന് നടന്‍ പറയുന്നു. നിങ്ങള് ഇത്രയും എന്നെ സ്‌നേഹിച്ചിരുന്നു, സ്‌നേഹിക്കുന്നുണ്ടെന്ന് ഇത്രയും കുറച്ചുദിവസം, മാസം കൊണ്ട് എനിക്ക് തെളിയിച്ചുതന്നു.

  കാരണം എനിക്ക് വേണ്ടി പോരാടുകയായിരുന്നു നിങ്ങള്‍. ഇത്രയും ഒകെ ചെയ്യാന്‍ ഞാന്‍ എന്ത് നന്മ ചെയ്തിട്ടാണ്, അല്ലെങ്കില്‍ പുണ്യം ചെയ്തിട്ടാണ് ഇത്രയും സ്‌നേഹം നിറഞ്ഞ വാക്കുകള്‍, നെഗറ്റീവില്ലാതെ പോസിറ്റീവായ ഒരുപാട് വാക്കുകള്‍ കണ്ട് മനസുനിറഞ്ഞു നില്‍ക്കുവാണ്. ഞാന്‍ ഇന്നലെ കുറച്ച് കാര്യങ്ങള്‍ എന്റെ കണ്ടീഷനെ പറ്റി കുറിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി ഞാനങ്ങനെ ടൈപ്പ് ചെയതിട്ട് അവസാനിപ്പിക്കേണ്ടതല്ല ഞാനും നിങ്ങളും തമ്മിലുളള ബന്ധം, സൂരജ് പറയുന്നു

  ലൈവില്‍ വരാത്തത് നെറ്റ്വര്‍ക്ക് ഭയങ്കര ബുദ്ധിമുട്ടായതുകൊണ്ടാണ്. അപ്പോ നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ നിങ്ങള് പറയുന്നത് ഞാന്‍ കേള്‍ക്കില്ല. ഇങ്ങനെ ഒരു വീഡിയോയിലൂടെ പറയുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പമാണെന്ന് കരുതിയിട്ടാണ് ഇത് പോസ്റ്റ് ചെയ്തത്. കുറെപേര്‍ ചോദിച്ചു വിഷമം എന്തെങ്കിലും ഉണ്ടോ എന്ന്. ഞാന്‍ പറഞ്ഞു വിഷമമില്ല. കാരണം ചില സാഹചര്യങ്ങള്‍ അങ്ങനെയാണ്. നമ്മള് എന്ത് സാഹചര്യമാണെങ്കിലും അതിനെ അതിജീവിക്കും.

  പക്ഷേ ആരോഗ്യപരമായ ഒരു ബുദ്ധിമുട്ട് വരുമ്പോ നമ്മള് അത് തരണം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍. ഞാന്‍ അതില്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയത്. പിന്നെ എഷ്യാനെറ്റ് എന്ന വലിയ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്തിറങ്ങേണ്ടി വരിക എന്നത് നമുക്ക് വലിയ നഷ്ടം തന്നെയാണ്. എല്ലാവരും ചാനലിനെ കുറ്റം പറയുകയാണ്. അവര്‍ നായകനെ മാറ്റിയതാണെന്ന് പറഞ്ഞു. എന്നാല്‍ ഒരുകാരണവശാലം എഷ്യാനെറ്റ് എന്നെ മാറ്റിയതല്ല.

  നമ്മുടെ സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് തീരുമാനം അങ്ങനെ ആക്കേണ്ടി വന്നതാണ്. അല്ലാതെ എഷ്യാനെറ്റ് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ മേരിലാന്‍ഡ് എന്ന വലിയ കമ്പനിയില്‍ ജോലി ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. പാടാത്ത പൈങ്കിളിയിലെ ക്രൂവിലെ എല്ലാവരും മിസ് ചെയ്യുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു മുന്നോട്ടുപോയത്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  അപ്പോ അതൊക്കെ ഒരു മിസിംഗ് തന്നെയാണ്. പക്ഷേ. ആരോഗ്യം ഇങ്ങനെ ആവുമ്പോ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഇതൊക്കെ തരണം ചെയ്ത് ഞാന്‍ തിരിച്ചുവരും. പുതിയ ദേവയെ നിങ്ങള്‍ കണ്ടു. ഏതായാലും ദേവ എന്ന കഥാപാത്രത്തിന് ഒന്നും സംഭവിച്ചില്ല. കഥാപാത്രം ദേവ അത് അവിടെ സേഫ് ചെയ്താണ്. പക്ഷേ ആ ക്യാരക്ടര്‍ ചെയ്ത വ്യക്തിയാണ് മാറിയത്, സൂരജ് പറഞ്ഞു.

  English summary
  padatha painkili serial actor sooraj sun's reaction on audience's love and support goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X