For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പച്ച മാങ്ങ വേണമെന്ന് അമൃത; പ്രശാന്തിനെ കാര്യം പറയാതെ വട്ടാക്കി, ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത വര്‍ണ്ണന്‍. നായികയായി മിനിസ്‌ക്രീനില്‍ എത്തിയ താരം ഇപ്പോള്‍ വില്ലത്തിയായി തിളങ്ങുകയാണ്.പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ പരമ്പരകളിലൂടൊണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. നിലവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അമൃത അഭിനയിക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

  ഫെമിനിസ്റ്റാണ്, കൊല്ലമാണ് സ്വദേശം, ബിഗ് ബോസില്‍ എത്തിയ റിയാസ് സലീം ആരാണ്, അത്ര ചില്ലറക്കാരനല്ല

  അമൃതയെ പോലെ തന്നെ ഭര്‍ത്താവ് പ്രശാന്തും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഏഷ്യാനെറ്റിന്റെ തന്നെ സസ്‌നേഹം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സീരിയലില്‍ പോസിറ്റീവ് കഥാപാത്രത്തെയാണ് നടന്‍ അവതരപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയും പ്രശാന്തും. ഇവര്‍ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ സീരിയല്‍ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. രസകരമായ വീഡിയോയുമായിട്ടാണ് അമൃതയും പ്രശാന്തും എത്താറുള്ളത്.

  ബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരങ്ങളുടെ പുതിയ വീഡിയോയാണ്. 'പണി കിട്ടി ഇനി പച്ച മാങ്ങ വേണം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാള്‍ മുമ്പായിരുന്നു ഇവരുടെ വിവാഹം. അതിനാല്‍ തന്നെ അമ്മയാവാന്‍ പോവുകയാണോ എന്നാണ് അധികം പേരും ചോദിച്ചത്. പ്രേക്ഷകരില്‍ സംശയം സൃഷ്ടിച്ച് കൊണ്ട് വളരെ രസകരമായിട്ടാണ് അമൃതയും പ്രശാന്തും വീഡിയോ ചെയ്തത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. താരങ്ങള്‍ക്ക് എല്ലാവിധ ആശംസയും നേരുന്നുണ്ട്.

  പ്രശാന്തിനോട് പച്ച മാങ്ങ വാങ്ങി കൊണ്ട് വരാന്‍ അമൃത പറയുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. കാരണം പറയാതെയാണ് പ്രശാന്തിനെ മാങ്ങ വാങ്ങാന്‍ അയച്ചത്. എന്നാല്‍ കടില്‍ നിന്ന് തിരിച്ചെത്തി കാരണം ചോദിച്ചിട്ടും കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ പച്ചമാങ്ങ ജ്യൂസുണ്ടാക്കുകയായിരുന്നു അമൃത. ഇത് എന്തിനാണെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.

  ഗര്‍ഭിണിയാണോ എന്നു പ്രശാന്ത് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. പച്ചമാങ്ങ ചോദിച്ചാലുടന്‍ ഗര്‍ഭിണിയാവുമോ, ചേട്ടന്‍ തെറ്റിദ്ധരിച്ചല്ലേ എന്നായിരുന്നു അമൃതയുടെ മറുപടി. ഉടനെ, എന്റെ മസാലദോശയുടെ പൈസ പോയേ എന്നും പ്രശാന്ത് പറയുന്നു. അമൃതയാവട്ടെ രസകരമായ പച്ചമാങ്ങ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്ന് പ്രേക്ഷകരെ കാണിക്കുകയായിരുന്നു. ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ജ്യൂസുകളിലൊന്നാണ് പച്ചമാങ്ങയുടേതെന്നും ഇരുവരും ജ്യൂസ് ഉണ്ടാക്കി കൊണ്ട് പറഞ്ഞു.

  അമൃതയുടേയും പ്രശാന്തിന്റേയും വീഡിയോയ്ക്ക് രസകരമായ കമന്റാണ്‌
  ലഭിക്കുന്നത്. എല്ലാവരേയും പറ്റിച്ചല്ലേ. പണി കിട്ടിയെന്നൊക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ചിലതൊക്കെ പ്രതീക്ഷിച്ചു എന്നായിരുന്നു പ്രേക്ഷകരുടെ കമന്റ്. ഇങ്ങനെയല്ലാതെ പച്ചമാങ്ങ കഴിക്കുന്നൊരുവസ്ഥയുണ്ടല്ലോ, അങ്ങനെയൊരു ഗുഡ് ന്യൂസ് കേള്‍ക്കാനാവട്ടെ. വിശേഷമുണ്ടെന്നാണ് ഇത് കണ്ടപ്പോള്‍ കരുതിയത്. വീഡിയോ കണ്ടപ്പോള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു... എന്നിങ്ങനെയുളള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേര്‍ ആശംസ നേരുന്നമുണ്ട്.

  പ്രണയ വിവാഹമായിരുന്നു അമൃതയുടേയും പ്രശാന്തിന്റേയും. കോമിഡി സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. പ്രശാന്താണ് അമൃതയോട് ആദ്യമായി ഇഷ്ടം തുറന്ന് പറയുന്നത്. എന്നാല്‍ അന്ന് നടി ഇഷ്ടം നിരസിക്കുകയായിരുന്നു. പിന്നീട് കുറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

  പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അമൃത അഭിനയിക്കുന്നത്. തന്നെ നിര്‍ബന്ധിച്ചാണ് അഭിനയരംഗത്ത് എത്തിയതെന്ന് മു്‌മ്പൊരിക്കല്‍ പറയാം നേടാം പരിപാടിയില്‍ എത്തിയപ്പോള്‍ പറഞ്ഞു. വേളാങ്കണ്ണി മാതാവ് എന്ന് പരമ്പരയിലാണ് ആദ്യമായി അമൃത അഭിനയിക്കുന്നത്.
  300 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലമെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: serial
  English summary
  Padatha Painkili Serial Fame Amrutha Prasanth Shares Funny Mango Video, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X