For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിന്റെ സീരിയലില്‍ വില്ലത്തിയായി അഞ്ജിത; അഭിനയ ജീവിതത്തില്‍ സജീവമായതിനെ കുറിച്ച് പറഞ്ഞ് നടി

    |

    മലയാളത്തിലെ ഹിറ്റായ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജിത. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിന്റെ ഭാര്യയാണ് അഞ്ജിത എന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. സീരിയലുകളില്‍ കൂടുതലും വില്ലത്തി വേഷങ്ങള്‍ ചെയ്തിരുന്ന അഞ്ജിത കുറേ കാലം അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയിരുന്നു.

    വീണ്ടും സീരിയല്‍ രംഗത്ത് സജീവമായിരിക്കുകയാണ് നടി. ഭര്‍ത്താവായ സുധീഷ് സംവിധാനം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിലും ലേശം വില്ലത്തി ടച്ചുള്ള കഥാപാത്രത്തെയാണ് അഞ്ജിത അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വന്നിരിക്കുകയാണ് നടി.

    ഇത്രയും കാലം അഭിനയിക്കാനായി വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും കലാകാരന്‍മാരാണ് അപ്പോള്‍ രണ്ടുപേരും തിരക്കുകളില്‍ മുഴുകുമ്പോള്‍ കുടുംബത്തിന്റെ കാര്യം നോക്കാന്‍ സമയം ഉണ്ടാകില്ല. മാത്രവുമല്ല രണ്ടു കുടുംബങ്ങളുമായി ഇന്റിമേറ്റ് ആകാനും കഴിയില്ല എന്നത് കൊണ്ടാണ് അഭിയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

    ഭര്‍ത്താവ് സുധീഷ് ശങ്കറാണ് അഭിനയത്തിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നാണ് നേരത്തെ അഞ്ജിത പറഞ്ഞിരുന്നത്. അദ്ദേഹം എന്നും എന്റെ തിരിച്ചു വരവിനായി പറയുമായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്കും പാടാത്ത പങ്കിളിയിലേക്കും എത്തുന്നത്. ഭര്‍ത്താവിന്റെ സീരിയലില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്ന് പറയാന്‍ കഴിയില്ല. ഒരു സമയം ഒരെണ്ണം അല്ലേ ചെയ്യാന്‍ കഴിയൂ. എനിക്ക് രണ്ടുമക്കള്‍ ആണുളളത്. ഗോപിക ശങ്കര്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് മക്കള്‍. മകള്‍ ഇപ്പോള്‍ പ്ലസ്ടുവിനായിട്ടുണ്ട്, കൃഷ്ണ എട്ടില്‍ ആണ്.

    ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമയിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത് വരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. മെയിന്‍ സ്ട്രീം സംവിധായകരുടെ ഓഫറുകള്‍ വന്നിരുന്നു. അന്നൊന്നും താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇനി നല്ല അവസരം വന്നാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമയില്‍ ഉണ്ടാകും. എനിക്കും കുടുംബത്തിനും കൊറോണ ആയിരുന്നുവെന്നും, ഇപ്പോള്‍ സുഖമായി വന്നുവെന്നും ലൈവിലൂടെ അഞ്ജിത സൂചിപ്പിച്ചിരുന്നു. പാടാത്ത പൈങ്കിളി തീര്‍ച്ചയായും കാണണം എന്നും പ്രേക്ഷകരോടായി അഞ്ജിത വ്യക്തമാക്കി. മാത്രമല്ല തന്റെ പഴയ കഥാപാത്രങ്ങളെ ഇപ്പോഴും ഓര്‍ക്കുന്നതിനുള്ള നന്ദിയും താരം അറിയിച്ചു.

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

    2012 ലാണ് ശ്രീവിദ്യ കലാനികേതന്‍ എന്ന പേരിലുള്ള ഡാന്‍സ് സ്‌കൂള്‍ അഞ്ജിതയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. അതിനുള്ള കാര്യവും പഴയൊരു അഭിമുഖത്തില്‍ അഞ്ജിത പറഞ്ഞിരുന്നു. നടി പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് സുധീഷ് ശങ്കറിന്റെ ദുര്‍ഗ എന്ന സീരിയലിലൂടെയാണ് ശ്രീവിദ്യ ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നത്. അതില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായിരുന്നു. സീരിയലിലൂടെ വിദ്യാമ്മയും ഞങ്ങളും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. മക്കളെ പോലെയാണ് ഞങ്ങളെ കണ്ടിരുന്നത്. വിദ്യാമ്മയുടെ മരണശേഷം അഞ്ചാം ആനിവേഴ്‌സറിയ്ക്ക് പങ്കെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നവരാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതിനെ കുറിച്ച് ചോദിച്ചത്. കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് അങ്ങനെയൊരു സംരംഭം തുടങ്ങുകയായിരുന്നു.

    English summary
    Padatha Painkili Serial Fame Anjitha Sudheesh About Her Comeback
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X