For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഹസ്യമായി വിവാഹം കഴിഞ്ഞെന്ന് വരെ പറയുന്നുണ്ട്; വിവാഹശേഷമാണ് പ്രണയിക്കാന്‍ പോവുന്നതെന്ന് നടി റൂബി ജ്യൂവല്‍

  |

  സീരിയല്‍ താരങ്ങളുടെ വിവാഹവിശേഷങ്ങളാണ് കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ നടി റൂബി ജ്യൂവലാണ് വിവാഹത്തിനൊരുങ്ങുന്നത്. അടുത്തിടെയാണ് റൂബിയുടെ വിവാഹനിശ്ചയം നടത്തിയത്. എഡിറ്ററായ അജാസാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ ആദ്യം പുറത്ത് വന്നത്.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  എന്നാലത് വിവാഹനിശ്ചയമായിരുന്നു എന്ന് പറയുകയാണ് റൂബിയിപ്പോള്‍. പ്രണയ വിവാഹം അല്ലെന്നും വിവാഹ ശേഷം അഭിനയവും, പഠനവും മുന്‍പോട്ട് കൊണ്ട് പോകാനാണ് ആഗ്രഹമെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

  വിവാഹത്തിനുള്ള പ്രായമൊക്കെ ആയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എന്റെ ബന്ധുക്കളുടെ കാര്യം നോക്കിയാല്‍ ഒരു 18 വയസ്സ് ആകുമ്പോള്‍ തന്നെ കുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാറുണ്ട്. പക്ഷെ എന്തോ ഭാഗ്യം കൊണ്ട് എന്റെ അച്ഛനും അമ്മയും വളരെ ലിബറല്‍ ആണ്. എനിക്ക് എന്റെ കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള സമയം തന്നിട്ടുണ്ട്. എന്റെ പേഴ്‌സണല്‍ ചോയിസിന് തന്നെയാണ് അവര്‍ കാര്യങ്ങള്‍ വിട്ടിരുന്നതും. എനിക്ക് പേഴ്‌സണലി വിവാഹം ആകാമെന്ന തോന്നല്‍ ഉണ്ടായ സമയത്തു തന്നെയാണ് വിവാഹം വന്നത്.

  പെട്ടെന്ന് നടത്തുകയായിരുന്നു. അധികം ആരോടും പറയാന്‍ പോലും സാധിച്ചില്ല. മീഡിയയില്‍ ഉള്ള സുഹൃത്തുക്കളോട് പോലും വിവാഹത്തെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ന്യൂസ് വന്നപ്പോള്‍ രഹസ്യ വിവാഹം എന്ന രീതിയില്‍ ഗോസിപ്പുകള്‍ വന്നു. ഇതൊക്കെ ഇതിന്റെ ഭാഗം ആണെന്നറിയാം. എങ്കിലും കഴിഞ്ഞത് എന്‍ഗേജ്‌മെന്റ് ആയിരുന്നു. വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ വല്ലാതെ ആയി പോയി.

  തന്റേത് പ്രണയ വിവാഹമല്ലെന്നാണ് റൂബി പറയുന്നത്. ഞാന്‍ പ്രേമിച്ചൊക്കെ വിവാഹം കഴിക്കാം എന്ന് വിചാരിച്ച ആളാണ്. പക്ഷേ പ്രേമം ഒന്നും അത്രക്കങ്ങു വിജയിച്ചില്ല. അപ്പോള്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ മാട്രിമോണിയല്‍ നോക്കി, വിവാഹം സെറ്റായി.പിന്നെ നമ്മള്‍ എന്തൊക്കെ പ്ലാന്‍ ചെയ്താലും, നടക്കേണ്ടത് അതിന്റെ രീതിയിലേ നടക്കൂ. ഒരു യൂണിവേഴ്സല്‍ ലോ ഉണ്ടല്ലോ. അതുപോലെയേ കാര്യങ്ങള്‍ നടക്കൂ. അജാസിന്റെ ആലോചന മാട്രിമോണിയല്‍ വഴിയാണ് എത്തിയത്. എന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ അജാസ് അപ്രോച്ച് ചെയ്തു. പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ നേരിട്ട് മെസെജ് അയച്ചു. ഇത് ഒരു എട്ട്, ഒമ്പതു മാസം മുന്‍പേ നടന്ന സംഭവം ആണ്.

  അന്ന് ഞാന്‍ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിക്കും. വളരെ ഫ്രണ്ട്‌ലി ടോക്ക് തന്നെ ആയിരുന്നത്ു,. അങ്ങനെയാണ് ഒരു ദിവസം കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് ചോദിക്കുന്നതും അവര്‍ വീട്ടില്‍ എത്തുന്നതും. കുടുംബക്കാര്‍ തമ്മില്‍ കാണും മുന്‍പേ തന്നെ ഞങ്ങള്‍ ഒരിക്കല്‍ പുറത്തു വച്ചു കണ്ടിരുന്നു. എന്റെ അതെ വേവ് ലെങ്ത് ഉള്ള ആളാണെന്ന് എനിക്കപ്പോള്‍ തോന്നിയിരുന്നു. ഞാനൊരു മുസ്‌ലീം കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കള്‍ച്ചര്‍ ഫോളോ ചെയ്യാത്ത ഒരാളാണ്.

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  വിവാഹം കഴിഞ്ഞതിന് ശേഷം വേണം ഞങ്ങള്‍ക്കിനി പ്രണയിക്കാന്‍. ഞങ്ങള്‍ രണ്ടാള്‍ക്കും സിനിമയാണ് ലക്ഷ്യം. രണ്ടാള്‍ക്കും ഒരുമിച്ചു വര്‍ക്ക് ചെയ്യാം എന്നൊരു ആഗ്രഹം കൂടിയുണ്ട്. അഭിനയത്തിനെക്കാളും സംവിധാനം കൂടി എന്റെ മനസ്സിലുണ്ട്. അതിലേക്ക് എത്തപ്പെടുകയാണ് എങ്കില്‍ അജാസ് എഡിറ്റര്‍ കൂടിയാണല്ലോ, അപ്പോള്‍ അദ്ദേഹത്തിന് എന്നെ സഹായിക്കാനാകും, അങ്ങനെ രണ്ടാളുടെയും സ്വപ്നങ്ങള്‍ അടിപൊളിയാകട്ടെ എന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും നടി പറയുന്നു.

  Read more about: serial
  English summary
  Parasparam Serial Actress Ruby Jewel Opens Up Rumours About Her Secret Marriage Gossip Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X