For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ലൊരു ഡ്രസ്സ് പോലും ഇല്ലായിരുന്നു; അന്നത്തെ അവസ്ഥയെ കുറിച്ച് രസ്ന, പഴയ വീഡിയോ ചർച്ചയാവുന്നു

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം സീരിയലിൽ എത്തുന്നത്. 10 ക്ലാസിൽ പഠിക്കുമ്പോഴാണ് നടിയ്ക്ക് ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത കഥപാത്രങ്ങളായ സീമയും അരുണയുമായി എത്തിയത്. വിവാഹ ശേഷം സീരിയൽ വിട്ട് നിൽക്കുന്ന താരം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങളിലൂടെ ചർച്ചയാവാറുണ്ട്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും താരത്തെ അറിയപ്പെടുന്നത് അരുണ, സീമ എന്നീ കഥാപാത്രങ്ങളിലൂടെയാണ്.

  ഡയാനയെ കുറിച്ചുള്ള ആ രഹസ്യങ്ങൾ പരസ്യമാക്കി കുടുംബവിളക്ക് താരം ആതിര മാധവ്, ഞങ്ങൾ സഹോദരിമാരാണ്

  അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ കുടുംബിനിയായി ജീവിക്കുകയാണ് താരം. ദേവനന്ദ, വിഘ്നേഷ് എന്നിവരാണ് രസാനയുടെ മക്കൾ. ഏറെ കഷ്ടപാട് നിറഞ്ഞ ജീവിതമായിരുന്നു താരത്തിന്റേത്. വളരെ കഷ്ടപ്പെട്ടാണ് രസാനയും അമ്മയും സഹോദരിയും ഇന്നു കാണുന്ന നിലയിൽ എത്തിയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു പഴയ അഭിമുഖമാണ്. ജീവിതത്തിൽ അതിജീവിച്ച കഷ്ടപ്പാടിനെ കുറിച്ചും മറ്റുമാണ് താരം പറയുന്നത്. ഗായിക റിമി ടോമി അവതരിപ്പിച്ച 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് പിന്നിട്ട വഴികളെ കുറിച്ച് നടി പറഞ്ഞത്.

  ദിലീപിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ നീട്ടി വയ്ക്കുകയായിരുന്നു, വെളിപ്പെടുത്തി ലാൽ ജോസ്

  കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് കടന്നു വന്ന വഴികളെ കുറിച്ചും അതിജീവിച്ച കഷ്ടപ്പാടിനെ കുറിച്ചുമൊക്കെ പറഞ്ഞത്. അമ്മയും അനുജത്തിയും ആണ് കൂടെയുള്ളത്. അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണെന്നും നടി പറയുന്നു. '' പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛൻ വെളിയിൽ ആണെന്നും, അല്ലെങ്കിൽ ഇവിടെ ഉണ്ട്. ബിസിനെസ്സ് ആയതുകൊണ്ട് കൂടെ നിൽക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.

  ഇതുവരെ അത് പറയാതിരുന്നതിന്റെ കാരണവും താരം വ്യക്തമാക്കിയിട്ടണ്ട്.ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ആൺ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛൻ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതിൽ കുഞ്ഞുങ്ങളായിട്ട് ജീവിക്കുകയാണെന്നും താരം പറയുന്നു.

  ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവിടെ നിന്നും തിരുവനന്തപുരത്തെ വാടകവീട്ടിലേക്ക് ആണ് മാറുന്നത്. ഒരു സ്‌പൂൺ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയൽ തീരുന്നു. രണ്ടാമത്തെ സീരിയൽ ആയിട്ടില്ല. ഇനി മുൻപോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുൻപിൽ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സെൽ ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്.

  ഇതിന്റെ ഇടയിൽ സാമ്പത്തികമായി ഉയർന്നു വരുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തതായി രസ്ന പറയുന്നു. കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. അഭിനയത്തിൽ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ അത് ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ്‌ ഞാൻ തള്ളി കളയേണ്ടത്. എനിക്ക് അന്ന് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ എന്ത് കണ്ടിട്ട് ഞാൻ തള്ളി കളയണം താരം ചോദിക്കുന്നുണ്ട്. കൂടാതെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചുമമൊക്കെ നടി അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ അവസ്ഥ എന്താണ് എന്ന് അറിയുന്ന ആളായിരിക്കും ജീവിതത്തിലേക്ക് വരുന്നതെന്നും താരം അന്ന് പറഞ്ഞിരുന്നു..

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  സഹോദരി നീനുവും അഭിനയത്തിൽ സംജീവമാണ. സീ കേരളം സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന സത്യ എന്ന പെൺകുട്ടിയിലൂടെയാണ് നീനു പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു നീനു പരമ്പരയിൽ അവതരിപ്പിച്ചത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ രസ്ന സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ല. നീനു തന്റെ വിശേഷം വങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

  Read more about: serial
  English summary
  Parijatham Serial Fame Rasna Opens Up Her parent Separation And Family, throwback Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X